വിസ്‍മയിപ്പിച്ച് ടാറ്റ! ഒരുമിച്ചിറക്കിയത് മൂന്ന് കാറുകൾ, അതും വെറും 4.99 ലക്ഷം പ്രാരംഭ വിലയിൽ

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മൂന്ന് പുതിയ കാറുകൾ വിപണിയിൽ അവതരിപ്പിച്ചു. പുതിയതായി അപ്‌ഡേറ്റ് ചെയ്ത ടാറ്റ ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ സെഡാൻ, ടിയാഗോ ഇവി എന്നിവ കമ്പനി ഔദ്യോഗികമായി വിൽപ്പനയ്‌ക്കായി പുറത്തിറക്കി.

Updated versions of Tata Tiago, Tiago EV And Tigor launched

രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മൂന്ന് പുതിയ കാറുകൾ വിപണിയിൽ അവതരിപ്പിച്ചു. പുതിയതായി അപ്‌ഡേറ്റ് ചെയ്ത ടാറ്റ ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ സെഡാൻ, ടിയാഗോ ഇവി എന്നിവ കമ്പനി ഔദ്യോഗികമായി വിൽപ്പനയ്‌ക്കായി പുറത്തിറക്കി. ടാറ്റ മോട്ടോഴ്‌സ് ഈ മൂന്ന് കാറുകൾക്കും ചെറിയ ചില അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ട്. നിലവിലെ വിപണി കണക്കിലെടുത്ത് കമ്പനി അവയുടെ വില വർധിപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഈ മൂന്ന് കാറുകളുടെ ഔദ്യോഗിക ബുക്കിംഗും ടാറ്റ മോട്ടോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അംഗീകൃത ഡീലർഷിപ്പുകൾ വഴിയും ഈ കാറുകൾ ബുക്ക് ചെയ്യാം. ശക്തമായ മൾട്ടി പവർട്രെയിൻ തന്ത്രത്തിൻ്റെ ഭാഗമായി, ടാറ്റ മോട്ടോഴ്‌സ് 2025 ടിയാഗോ പെട്രോൾ, സിഎൻജി, ഇലക്ട്രിക് പതിപ്പുകളിലും 2025 ടിഗോർ പെട്രോൾ, സിഎൻജി പതിപ്പുകളിലും വാഗ്ദാനം ചെയ്യുന്നു. രണ്ട് കാറുകളും മാനുവൽ ട്രാൻസ്മിഷൻ (എംടി), ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (എഎംടി) ഓപ്ഷനുകളിൽ ലഭ്യമാകും.

ടാറ്റ ടിയാഗോ 4.99 ലക്ഷം, ടാറ്റ ടിഗോർ 5.99 ലക്ഷം, ടാറ്റ ടിയാഗോ ഇ.വി 7.99 ലക്ഷം എന്നിങ്ങനെയാണ് ഈ മോഡലുകളുടെ പ്രാരംഭ വില. ജനുവരി 17 മുതൽ ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025-ൽ മൂന്ന് എൻട്രി ലെവൽ മോഡലുകളും ടാറ്റ പ്രദർശിപ്പിക്കും. 2016ൽ ആദ്യമായി അവതരിപ്പിച്ച ടാറ്റ ടിയാഗോയും ടിഗോറും ടാറ്റ മോട്ടോഴ്‌സിൻ്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പൂർണ്ണമായും പുതിയ അവതാറിൽ വന്നതിന് ശേഷം, ഈ രണ്ട് കാറുകളും പ്രധാനമായും മാരുതി സ്വിഫ്റ്റ്, ഡിസയർ തുടങ്ങിവയുമായി മത്സരിക്കും.

നിലവിൽ ടാറ്റ മോട്ടോഴ്‌സ് ഈ മൂന്ന് കാറുകളുടെയും അടിസ്ഥാന മോഡലുകളുടെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പങ്കുവച്ചിട്ടില്ല. ഇവരുടെ എഞ്ചിൻ മെക്കാനിസത്തിൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്നാണ് കരുതുന്നത്. പഴയ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനിലാണ് ഈ കാറുകൾ വരുന്നത്. ഇതിനുപുറമെ, നിലവിലുള്ള ഇരട്ട സിലിണ്ടർ സിഎൻജി സാങ്കേതികവിദ്യയ്‌ക്കൊപ്പം മാനുവൽ, എഎംടി ട്രാൻസ്‍മിഷനോടുകൂടിയാണ് ഈ കാറുകൾ അവതരിപ്പിച്ചിരിക്കുന്നത്. 

ഇത്തവണ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ടാറ്റയുടെ പവലിയനിൽ നിരവധി കാറുകൾ അവതരിപ്പിക്കും. പുറത്തിറക്കിയ ഈ മൂന്ന് കാറുകൾ കൂടാതെ, ടാറ്റ ഹാരിയർ ഇലക്ട്രിക്, ടാറ്റ സിയറ ഇലക്ട്രിക് എന്നിവയും പ്രദർശിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ, കമ്പനിക്ക് അതിൻ്റെ പുതിയ അവിനിയ ഇലക്ട്രിക് കൺസെപ്റ്റ് ഒരു നവീകരിച്ച പതിപ്പായി അവതരിപ്പിക്കുമെന്നും റിപ്പോ‍ട്ടുകൾ ഉണ്ട്. 

 

Latest Videos
Follow Us:
Download App:
  • android
  • ios