Royal Enfield Classic 650 : പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് 650cc ക്രൂയിസർ പരീക്ഷണത്തില്‍

ഈ ബൈക്ക് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും പുതിയ സ്പൈ ഷോട്ടുകൾ കമ്പനിയുടെ ഇരട്ട സിലിണ്ടർ ക്രൂയിസറിന്റെ മറ്റൊരു പതിപ്പ് വെളിപ്പെടുത്തുന്നതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Upcoming RE 650cc cruiser spied testing

ക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡിന്‍റെ (Royal Enfield) 650 സിസി ക്രൂയിസർ ലൈനപ്പിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. എന്നാല്‍ ഈ ബൈക്ക് എത്തുന്നത് കുറച്ച് സമയം കൂടി നീളും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ ബൈക്ക് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും പുതിയ സ്പൈ ഷോട്ടുകൾ കമ്പനിയുടെ ഇരട്ട സിലിണ്ടർ ക്രൂയിസറിന്റെ മറ്റൊരു പതിപ്പ് വെളിപ്പെടുത്തുന്നതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുന്നത് ബുള്ളറ്റ് പെരുമഴ, പുതുവര്‍ഷത്തില്‍ വെടിക്കെട്ടുമായി റോയൽ എൻഫീൽഡ്!

650 സിസി ക്രൂയിസറിന്റെ മുമ്പത്തെ ഒന്നിലധികം പരീക്ഷണയോട്ടങ്ങള്‍ പുറത്തുവന്നിരുന്നു. അതിലൊക്കെ അലോയ് വീലുകളിലും കുത്തനെയുള്ള ഫോർക്കിലും കാണിച്ചുവെങ്കിലും, ഈ ഏറ്റവും പുതിയ ചിത്രങ്ങൾ വയർ-സ്‌പോക്ക് വീലുകളും ഒരു പരമ്പരാഗത ഫ്രണ്ട് ഫോർക്കും ഉള്ള ഒരു ടെസ്റ്റ് മോഡലിനെയാണ് കാണിക്കുന്നത് . എഞ്ചിൻ കവറുകളുടെ മുൻവശത്ത് എക്‌സ്‌ഹോസ്റ്റ് ഡൗൺപൈപ്പിനോട് ചേർന്ന് ഫോർവേഡ്-സെറ്റ് ഫൂട്ട്പെഗുകൾ ഘടിപ്പിച്ചിരിക്കുന്ന ഒരു ബൈക്ക് മുമ്പത്തെ ചിത്രങ്ങളും കാണിക്കുന്നു. അതേസമയം ഏറ്റവും പുതിയ ടെസ്റ്റ് ബൈക്കില്‍ സ്‌പോർട്‌സ് മിഡ്-സെറ്റ് ഫുട്‌പെഗുകൾ എഞ്ചിൻ കവറുകളുടെ പിൻഭാഗത്തോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്നു.

ഇന്ധന ടാങ്കിന്‍റെ വൃത്താകൃതിയിലുള്ള ആകൃതി, സൈഡ് പാനലുകളുടെ ആകൃതി, ഫ്രെയിമിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയും ലേഔട്ടും, എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും, ഫിനിഷിൽ (ക്രോം അല്ലെങ്കിൽ ബ്ലാക്ക്ഡ് ഔട്ട്) ചില മേഖലകളിൽ വ്യത്യാസമുണ്ടെങ്കിലും അതേപടി നിലനിൽക്കുന്നു. ഈ ഏറ്റവും പുതിയ ടെസ്റ്റ് ബൈക്കിൽ ഹാർഡ് പാനിയറുകൾ (സാധ്യതയുള്ള അലുമിനിയം), ഒരു ടോപ്പ് ബോക്‌സ്, വലിയ പില്യൺ ഫുട്‌പെഗുകൾ എന്നിവയുൾപ്പെടെ നിരവധി ആക്‌സസറികളും സജ്ജീകരിച്ചിരിക്കുന്നു.

നാലു മാസം, ഒരുലക്ഷം യൂണിറ്റുകള്‍, കുതിച്ചുപാഞ്ഞ് ക്ലാസിക് 350

അതേസമയം റോയൽ എൻഫീൽഡിന്റെ 650 സിസി ലൈനപ്പിലേക്ക് എത്ര പുതിയ മോഡലുകൾ ചേർക്കുമെന്ന് കൃത്യമായി വ്യക്തമല്ല, എന്നാൽ ഷോട്ട്ഗൺ 650, സൂപ്പർ മെറ്റിയർ 650 എന്നിങ്ങനെ രണ്ട് പുതിയ കൂട്ടിച്ചേർക്കലുകളെങ്കിലും പ്രതീക്ഷിക്കുന്നതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോഞ്ചിന് മുന്നോടിയായി റോയൽ എൻഫീൽഡ് സ്‌ക്രാം 411 ബ്രോഷർ പുറത്ത്
റോയൽ എൻഫീൽഡിന്‍റെ സ്‌ക്രാം 411 ഇന്ത്യൻ വിപണിയിൽ ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പുതിയ മോഡലിന്റെ ഔദ്യോഗിക ബ്രോഷർ രേഖകൾ ഇപ്പോൾ ഓൺലൈനിൽ ചോർന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ക്രാം 411 അടിസ്ഥാനപരമായി വളരെ ജനപ്രിയമായ ഹിമാലയൻ എഡിവിയുടെ ടോൺ-ഡൗൺ പതിപ്പായിരിക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നുമില്ലെങ്കിലും, മികച്ച ഹൈവേ ക്രൂയിസിംഗ് കഴിവുകളുള്ള ഹിമാലയന്റെ കൂടുതൽ റോഡ്-ഓറിയന്റഡ് പതിപ്പാണ് സ്‌ക്രാം 411 എന്ന് പറയപ്പെടുന്നു.

'കൊമ്പന്‍റെ വമ്പിന് ഇടിവ്'; റോയൽ എൻഫീൽഡിന് പണി കൊടുത്തത് 'ചിപ്പ്'

സ്‌ക്രാം 411 ന്റെ ലോഞ്ച് 2022 ഫെബ്രുവരിയിൽ നടക്കും എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോൾ ഇത് 2022 മാർച്ചിലേക്ക് വൈകിയെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് -19 ന്റെ മൂന്നാം തരംഗത്തെ തുടർന്നാണ് ലോഞ്ച് വൈകിയത്.

എന്താണ് സ്‍ക്രാം 411?
സ്‌ക്രാമിന്റെ പരീക്ഷണയോട്ടം നിലവിൽ രാജ്യത്ത് നടക്കുകയാണ്. അതിനാൽ, ഇത് കുറച്ച് തവണ റോഡുകളില്‍ കണ്ടെത്തിയിരുന്നു. ഇതുവരെയുള്ള പരീക്ഷണയോട്ട വീഡിയോ അനുസരിച്ച്, ഹിമാലയനിൽ നിന്നുള്ള ഭൂരിഭാഗം ഭാഗങ്ങളും ഉപയോഗിച്ച് ഉരുത്തിരിഞ്ഞതാണ് സ്‌ക്രാം എന്ന് കാണാൻ കഴിയും. മുന്‍ ചക്രങ്ങള്‍ക്ക് 18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് വലിപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു സാഹസിക ടൂറർ ആയി തോന്നാതിരിക്കാൻ മോട്ടോർസൈക്കിളിനെ സഹായിക്കും. പിൻ ടയറിന് അതേ വലിപ്പം അതായത് 17 ഇഞ്ച് ആയിരിക്കും പ്രതീക്ഷിക്കുന്നത്. ഇത് ഇപ്പോഴും സ്പോക്ക്ഡ് റിമ്മുകളിൽ പ്രവർത്തിക്കുന്നു, അതായത് ട്യൂബ് ലെസ് ടയറുകൾ ഉണ്ടാകില്ല.

മുമ്പത്തെ പരീക്ഷണയോട്ടങ്ങളില്‍, ഫോർക്ക് ഗെയ്‌റ്ററുകൾ ഉണ്ടായിരുന്നില്ല. പക്ഷേ പ്രൊഡക്ഷൻ-സ്പെക്ക് സ്‌ക്രാം 411 ഫോർക്ക് ഗെയ്‌റ്ററുകളോടൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ റോയൽ എൻഫീൽഡ് അവ യഥാർത്ഥ ആക്‌സസറികളായി നൽകിയേക്കാം. കാണാൻ കഴിയുന്ന മറ്റൊരു മാറ്റം, വിൻഡ്‌ഷീൽഡ് ഇപ്പോൾ ഇല്ലാതായിരിക്കുന്നു എന്നതാണ്. സാഹസിക ബൈക്കുകളില്‍ സാധാരണയായി കാണുന്ന പോലെയുള്ള മുൻ മഡ്‍ഗാർഡില്ല. പകരം, ഇപ്പോൾ ഒരു പരമ്പരാഗത മഡ്‍ഗാർഡ് ലഭിക്കുന്നു.

പുതിയ ക്ലാസിക്​ 350​യുടെ യഥാർഥ മൈലേജ് എത്ര?

പുതുക്കിയതായി തോന്നുന്നതാണ് ഇന്ധന ടാങ്ക്. ജെറി ക്യാനുകൾ ഘടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഫ്രെയിമൊന്നും ഇന്ധന ടാങ്കിൽ ഘടിപ്പിച്ചിട്ടില്ല. ഫ്രെയിമിന് പകരം ടാങ്ക് കവറുകൾ സ്ഥാപിച്ചു. പിന്നിലേക്ക് വരുമ്പോള്‍, ഹിമാലയനിൽ നിന്ന് ടെയിൽ ലാമ്പ് മുന്നോട്ട് കൊണ്ടുപോകുമെന്ന് തോന്നുന്നു, പക്ഷേ ടേൺ ഇൻഡിക്കേറ്ററുകൾ പിൻ മഡ്‍ഗാർഡിൽ ഘടിപ്പിക്കും. ഇനി ഹിമാലയൻ ഡെക്കലുകളും ഉണ്ടാകില്ല. 2021 ഹിമാലയനിൽ റോയൽ എൻഫീൽഡ് അവതരിപ്പിച്ച പിൻ ലഗേജ് റാക്കിനൊപ്പം ഇത് വരുന്നില്ല. എല്ലാ ഡിസൈൻ മാറ്റങ്ങളും കാരണം, സ്ക്രാം ഹിമാലയനേക്കാൾ വൃത്തിയുള്ളതായി തോന്നുന്നു. നിലവിൽ റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്ന ചില ആക്‌സസറികളുമായി സ്‌ക്രാം പൊരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം. 

ബ്രേക്കിംഗും സസ്‌പെൻഷൻ ഹാർഡ്‌വെയറും നിലവിലെ ഹിമാലയനിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകും. അതിനാൽ, ഫ്രണ്ട് ഡിസ്‍ക് ബ്രേക്ക് 300 എംഎം ഉണ്ടാകും. പിന്നിലെ ഡിസ്‍ക് 240 എംഎം ഉണ്ടാകും. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഉണ്ടാകും. റോയൽ എൻഫീൽഡ് സ്വിച്ച് ചെയ്യാവുന്ന എബിഎസ് വാഗ്ദാനം ചെയ്തേക്കാം, എന്നാൽ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 41 എംഎം ഫ്രണ്ട് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഒരു മോണോ-ഷോക്കും സസ്പെൻഷൻ ചുമതലകൾ നിർവഹിക്കും.  

ഇപ്പോഴുള്ള ഹിമാലയൻ എഞ്ചിനും സമാനമായിരിക്കും. ഇത് 411 സിസി, സിംഗിൾ സിലിണ്ടർ, എയർ-ഓയിൽ കൂൾഡ് യൂണിറ്റ് ആയിരിക്കും. അത് പരമാവധി 24.3 bhp കരുത്തും 32 എന്‍എം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കും. ഇത് അഞ്ച് സ്‍പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. എക്‌സ്‌ഹോസ്റ്റ് ഡിസൈനും ഹിമാലയന് സമാനമാണ്. അതിനാൽ, ഇത് ഒരു ഉയർന്ന എക്‌സ്‌ഹോസ്റ്റാണ്. ഹിമാലയനെ അപേക്ഷിച്ച് സ്‌ക്രാം 411-ൽ കുറച്ച് ഭാരം കുറയ്ക്കാൻ റോയൽ എൻഫീൽഡിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios