ഇന്ത്യൻ ഉപഭോക്താക്കളെ ഞെട്ടിച്ച് ചൈനീസ് കമ്പനി! പുതിയ ഇലക്ട്രിക് കാർ ഒറ്റ ചാർജിൽ പോകുക ഇത്രയും ദൂരം

ബിവൈഡി ഇന്ത്യ തങ്ങളുടെ പുതിയ ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇ6 എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് കമ്പനി കൊണ്ടുവരാൻ പോകുന്നത്. ദീപാവലിക്ക് അടുത്ത് ഇത് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകൾ.

Upcoming BYD e6 facelift teased for the Indian market, details of specifications and price is here

ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി ഇന്ത്യ തങ്ങളുടെ പുതിയ ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇ6 എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് കമ്പനി കൊണ്ടുവരാൻ പോകുന്നത്. ദീപാവലിക്ക് അടുത്ത് ഇത് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകൾ. ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യത്തെ മോഡലാണ് e6. ജൂലൈയിൽ ഇന്തോനേഷ്യ ഇൻ്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS) കമ്പനി e6 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിൽ ഇതിനെ M6 എന്ന് വിളിക്കുന്നു. ബിവൈഡി ഇന്ത്യയിലെ പുതുക്കിയ എംപിവിയിലും ഇതേ ബ്രാൻഡിംഗ് ഉപയോഗിക്കും.

പുറത്തുവന്ന ടീസർ അനുസരിച്ച് ബിവൈഡി e6 ഫെയ്‌സ്‌ലിഫ്റ്റിൽ നിരവധി ഡിസൈൻ മാറ്റങ്ങൾ കാണാം. മുൻവശത്ത്, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്നേച്ചറോട് കൂടിയ പുതിയ ഫുൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു. രണ്ട് യൂണിറ്റുകളും ബിവൈഡി അക്ഷരങ്ങളുള്ള ഒരു പുതിയ സാറ്റിൻ ട്രിം വഴി ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ ഫ്രണ്ട് ബമ്പറും ഇതിലുണ്ട്. അതിൻ്റെ വശങ്ങളിൽ കൂടുതൽ കോണ്ടൂർഡ് എയർ വെൻ്റുകളുണ്ട്. ഇത് പുതിയ ക്രോം ഘടകങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

പിൻഭാഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ഒരു പുതിയ ജോഡി റാപ്പറൗണ്ട് ടെയിൽ ലാമ്പുകൾ ഉണ്ട്. അവ മുമ്പത്തേതിനേക്കാൾ വളരെ വലുതാണ്. ഇതിന് പുതിയ എൽഇഡി വിശദാംശങ്ങളുണ്ട്. പിൻ ബമ്പറിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഫ്രണ്ട് ബമ്പർ പോലെ പുതിയ ക്രോം ഇൻസെർട്ടുകൾ ഇതിലുണ്ട്. പ്രൊഫൈലിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എങ്കിലും, e6 ന് പുതിയ അലോയ് വീലുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇൻ്റീരിയറിന് 12.8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ലഭിക്കും. നിലവിലെ കാറിന് 10.1 ഇഞ്ച് ആണ് ലഭിക്കുന്നത്. ഡാഷ്‌ബോർഡിലെ മിക്ക ഫീച്ചറുകളും അതേപടി നിലനിർത്തിയിട്ടുണ്ട്. രണ്ട് വയർലെസ് ചാർജിംഗ് പാഡുകൾ, പുതിയ സ്വിച്ച് ഗിയർ, ഒരു പുതിയ ഡ്രൈവ് സെലക്ടർ ലിവർ എന്നിവ ഉപയോഗിച്ച് സെൻ്റർ കൺസോൾ ചെറുതായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിന് ഒരു പുതിയ സ്റ്റിയറിംഗ് വീൽ ലഭിക്കും. എന്നാൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനായുള്ള അനലോഗ് ഡയലുകൾ തുടരും.

അന്താരാഷ്ട്ര വിപണിയിൽ, ആറ് അല്ലെങ്കിൽ ഏഴ് സീറ്റർ കോൺഫിഗറേഷനിൽ e6 ഇലക്ട്രിക് വാങ്ങാം. അതേസമയം ഇതിൽ ഏത് മോഡലാണ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നതെന്ന് കണ്ടറിയണം. നിലവിൽ ഇന്ത്യ സ്പെക് ഇ6 അഞ്ച് സീറ്റർ മാത്രമാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ് എന്നിവയും ഈ ഇലക്ട്രിക് എംപിവിയുടെ മറ്റ് സവിശേഷതകളാണ്.

ഇന്തോനേഷ്യയിൽ e6-ൽ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭ്യമാണ്. ആദ്യത്തേത് 55.4kWh യൂണിറ്റാണ്, ഒറ്റ ചാർജിൽ 420km റേഞ്ച് അവകാശപ്പെടുന്നു. അതേസമയം, രണ്ടാമത്തെ 71.8kWh യൂണിറ്റ് ബാറ്ററി പായ്ക്കാണ്. ഇത് 530 കിമി റേഞ്ച് അവകാശപ്പെടുന്നു. ചെറിയ ബാറ്ററി ഉപയോഗിച്ച് 163 എച്ച്പി പവറും വലിയ ബാറ്ററിയിൽ 204 എച്ച്പി പവറും ഇത് ഉത്പാദിപ്പിക്കുന്നു. രണ്ട് വേരിയൻ്റുകൾക്കും 310എൻഎം ടോർക്ക് അതേപടി തുടരും. ഇത് നിലവിലെ കാറിൻ്റെ 95 എച്ച്പി, 180 എൻഎം ഔട്ട്പുട്ടുകളേക്കാൾ വളരെ കൂടുതലാണ്.

ബിവൈഡി ഇതിനകം ഇന്ത്യൻ വിപണിയിൽ e6-ൽ 71.8kWh ബാറ്ററി പാക്ക് വാഗ്ദാനം ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, അത് മാറ്റാനുള്ള സാധ്യത വളരെ കുറവാണ്. അതിൻ്റെ ശക്തിയിലും ടോർക്ക് കണക്കുകളിലും മാറ്റങ്ങളുണ്ടാകാം. ബിവൈഡി e6 ൻ്റെ നിലവിലെ എക്‌സ് ഷോറൂം വില 29.15 ലക്ഷം രൂപയാണ്. പുതുക്കിയ മോഡലിൽ കൂടുതൽ പ്രീമിയം ഫീച്ചറുകൾ ലഭ്യമാകും. അതിനാൽ അതിൻ്റെ വിലയിലും വ്യത്യാസമുണ്ടാകും. ഈ ഇലക്ട്രിക് എംപിവിക്ക് നിലവിൽ ഇന്ത്യൻ വിപണിയിൽ എതിരാളികളില്ല.

Latest Videos
Follow Us:
Download App:
  • android
  • ios