അടിച്ചു മോളേ! ഈ ജനപ്രിയ കാറിന് വെട്ടിക്കുറച്ചത് 1.07 ലക്ഷം, ഇതാ ഹോണ്ട കാർ വിലക്കിഴിവുകൾ വിശദമായി
ഹോണ്ടയുടെ കാറുകൾക്ക് 2025 ജനുവരയിൽ വൻ കിഴിവ് ഓഫർ നൽകുന്നു. കാറുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും നൽകുന്നുണ്ട്. ഇതാ ഹോണ്ട കാർ ഓഫറുകളെപ്പറ്റി അറിയാം
ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ടയുടെ കാറുകൾക്ക് 2025 ജനുവരയിൽ വൻ കിഴിവ് ഓഫർ നൽകുന്നു. കഴിഞ്ഞ മാസമാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കൾ തങ്ങളുടെ കാറുകൾക്ക് ഏഴ് വർഷത്തെ വാറൻ്റി അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്ററുകളുടെ വിപുലീകൃത വാറൻ്റി വാഗ്ദാനം ചെയ്തത്. ഇതോടൊപ്പം കാറിന് ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും നൽകുന്നുണ്ട്. ഇതാ ഹോണ്ട കാർ ഓഫറുകളെപ്പറ്റി അറിയാം
ഹോണ്ട അമേസിന് കിഴിവ്
ഹോണ്ട അമേസിൻ്റെ രണ്ടാം തലമുറ മോഡൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. ഈ ഹോണ്ട കാറിന് 1.07 ലക്ഷം രൂപ കിഴിവ് നൽകുന്നുണ്ട്. ഈ വാഹനത്തിൻ്റെ മൂന്നാം തലമുറ മോഡലും വിപണിയിൽ എത്തിയിട്ടുണ്ട്. കിഴിവിന് പുറമെ 40,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളും ഈ കാറിന് നൽകുന്നുണ്ട്. അമേസിൻ്റെ രണ്ടാം തലമുറ മോഡലിൻ്റെ എക്‌സ് ഷോറൂം വില 7.19 ലക്ഷം രൂപയിൽ തുടങ്ങി 9.04 ലക്ഷം രൂപ വരെയാണ്.
ഹോണ്ട സിറ്റിയിൽ കിഴിവ്
ഹോണ്ട സിറ്റിയുടെ പെട്രോൾ എഞ്ചിൻ വേരിയൻ്റുകളിൽ 70,000 രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അതേസമയം, സിറ്റി ഇ:എച്ച്ഇവി സ്‍ട്രോംഗ് ഹൈബ്രിഡ് വേരിയൻ്റിൽ 90,000 രൂപ വരെ കിഴിവ് ലഭ്യമാണ്. ഈ ഹോണ്ട കാറിൻ്റെ എക്‌സ് ഷോറൂം വില 14.18 ലക്ഷം രൂപയിൽ തുടങ്ങി 23.60 ലക്ഷം രൂപ വരെയാണ്. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് വെർണ, ഫോക്‌സ്‌വാഗൺ വിർച്ചസ്, സ്‌കോഡ സ്ലാവിയ തുടങ്ങിയ കാറുകളോടാണ് ഹോണ്ട അമേസ് മത്സരിക്കുന്നത്.
ഹോണ്ട എലിവേറ്റിലെ കിഴിവ്
ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളിയായ ഹോണ്ട എലിവേറ്റിനും കിഴിവ് ലഭിക്കുന്നു. 86,100 രൂപയുടെ ആനുകൂല്യങ്ങൾ ഈ കാറിൽ ലഭ്യമാണ്. ഈ ഹോണ്ട കാറിൻ്റെ അപെക്‌സ് എഡിഷനും ബ്ലാക്ക് എഡിഷനും ജനുവരി 7 ന് വിപണിയിൽ അവതരിപ്പിക്കും. ഹോണ്ട എലിവേറ്റിൻ്റെ സ്റ്റാൻഡേർഡ് മോഡലിൻ്റെ വില 11.69 ലക്ഷം രൂപ മുതലും അതിൻ്റെ ടോപ്പ് വേരിയൻ്റിൻ്റെ വില 16.71 ലക്ഷം രൂപ വരെയുമാണ്. ഈ ഹോണ്ട കാറിന് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉണ്ട്, മാനുവൽ, സിവിടി ട്രാൻസ്മിഷൻ ഓപ്ഷൻ ലഭ്യമാണ്. ഈ ഹോണ്ട കാറിൽ സ്ഥാപിച്ചിരിക്കുന്ന എഞ്ചിൻ 121 എച്ച്പി കരുത്ത് നൽകുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.