പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!
തന്‍റെ കണ്‍മുന്നില്‍ വച്ച് ഒരു റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വിട്ടു നല്‍കിയ ശേഷം ഒരു ബൈക്കില്‍ യാത്ര തുടര്‍ന്ന വനിതാ കേന്ദ്ര മന്ത്രിയാണ് വാര്‍ത്തകളിലെ താരം.
ആംബുലൻസുകൾക്കും അത്യാഹിത വാഹനങ്ങൾക്കും ഒരുപാട് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന പല രാഷ്ട്രീയ വാഹനവ്യൂഹങ്ങളും റോഡുകളില്‍ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു വേറിട്ട കാഴ്‍ചയാകുകയാണ് ഒരു കേന്ദ്ര മന്ത്രി. തന്‍റെ കണ്‍മുന്നില്‍ വച്ച് ഒരു റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വിട്ടു നല്‍കിയ ശേഷം ഒരു ബൈക്കില്‍ യാത്ര തുടര്‍ന്ന വനിതാ കേന്ദ്ര മന്ത്രിയാണ് വാര്‍ത്തകളിലെ താരം.
റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!
കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെയാണ് (Shobha Karandlaje) തന്‍റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ വിട്ടു നല്‍കിയത് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് അതുവഴി വന്ന ഒരു ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി യാത്ര തുടര്‍ന്നാണ് മന്ത്രി ഏവരെയും അമ്പരപ്പിച്ചത്.
കര്‍ണാടകയിലാണ് സംഭവം. സ്‌കോഡ കുഷാക്കും ടൊയോട്ട ഫോർച്യൂണർ ലെജൻഡറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം കേന്ദ്ര മന്ത്രി തന്‍റെ വാഹനത്തില്‍ ഇതേ റോഡിലൂടെ പോകുകയായിരുന്നു. വിജയനഗർ ജില്ലയിലെ ഹൊസപേട്ടയിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തന സമിതി യോഗത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കാറിൽ വരികയായിരുന്നു മന്ത്രി. അപകടത്തിൽപ്പെട്ടവരെ കണ്ട മന്ത്രി വാഹനം നിർത്തി അവരെ സഹായിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അവരുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാന്‍ തന്റെ ഔദ്യോഗിക കാർ തന്നെ വിട്ടു നല്‍കി. തന്‍റെ ഡ്രൈവറോട് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
വീട്ടുമുറ്റങ്ങളില്‍ ഇന്നോവകള്‍ നിറയുന്നു, വമ്പന്‍ നേട്ടവുമായി ടൊയോട്ട
ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തിൽപ്പെട്ടയാളെ സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോകുമ്പോൾ എംപി അതേ റോഡിലൂടെ കടന്നുപോവുകയായിരുന്ന മോട്ടോർ സൈക്കിൾ റൈഡറിൽ നിന്ന് ലിഫ്റ്റ് ചോദിച്ചു. മന്ത്രി ബൈക്കിന്റെ പിൻസീറ്റിലേക്ക് കയറുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം സ്കോഡ കുഷാക്കിന്റെയും ടൊയോട്ട ഫോർച്യൂണറിന്റെയും മുൻഭാഗത്തിന് കനത്ത കേടുപാടുകൾ സംഭവിച്ചതായി പുറത്തു വന്ന ദൃശ്യങ്ങള്‍ കാണിക്കുന്നു. അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ അറിവായിട്ടില്ലെങ്കിലും ഇരു വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, രണ്ട് വാഹനങ്ങളിലെയും യാത്രക്കാർ മാരകമായ പരിക്കുകളില്ലാതെ സുരക്ഷിതരായി തുടരുന്നു. അപകടസ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെയായിരുന്നു മന്ത്രിക്ക് എത്തേണ്ടിയരുന്ന യോഗസ്ഥലം. പരിക്കേറ്റവർക്ക് കാർ നൽകി സമയോചിതമായി സഹായിച്ച മന്ത്രി ശോഭ കരന്ദ്‌ലാജെയുടെ നടപടിയെ നാട്ടുകാര്‍ അഭിനന്ദിക്കുകയാണ്.
അതേസമയം മുൻപും ഇത്തരം നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഒഡീഷയിലെ ചിരകൊണ്ടയിൽ നിന്നുള്ള എംഎൽഎയാണ് അപകടത്തിൽപ്പെട്ട മൂന്ന് പേരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. പൂർണ്ണ ചന്ദ്ര ബക്ക ജില്ലയിലൂടെ സഞ്ചരിക്കുമ്പോഴാണ് ബൈക്ക് അപകടത്തിൽപ്പെട്ട മൂന്ന് പേർ ബൈക്കിൽ റോഡരികിൽ കിടക്കുന്നത് എംഎല്‍എ കണ്ടത്. ബക്ക ഉടൻ തന്നെ വാഹനവ്യൂഹം നിർത്തി അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ആവശ്യപ്പെട്ടു. വാഹനത്തിൽ നിന്ന് ഇറങ്ങി ദുരിതബാധിതരെ സഹായിക്കുകയായിരുന്നു.
പഞ്ചാബിൽ അപകടത്തിൽപ്പെട്ടവരുടെ ക്ഷേമം ചോദിച്ചറിയാൻ വാഹനവ്യൂഹം നിർത്തി നവജ്യോത് സിംഗ് സിദ്ധുവും കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞിരുന്നു. അടുത്തിടെ ബോളിവുഡ് താരം സോനു സൂദ് അപകടത്തില്‍പ്പെട്ട യുവാവിനെ കോരിയെടുത്ത സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചതും ശ്രദ്ധേയമായിരുന്നു. നിയമനടപടികൾ ഭയന്ന് ഇന്ത്യയിലെ മിക്ക വാഹനം ഓടിക്കുന്നവരും റോഡുകളിൽ അപകടത്തിൽപ്പെട്ടവരെ സഹായിക്കാത്തതിനാൽ ഇത്തരം സംഭവങ്ങൾ വൈറലാവുകയും ജനപ്രിയമാവുകയും ചെയ്യുന്നു.
''തലനരയ്ക്കുവതല്ലെന്‍റെ വാർദ്ധക്യം.." പഴകിയിട്ടും യൂത്തനായി മുറ്റത്തൊരു ഇന്നോവ!
റോഡപകടത്തിൽപ്പെട്ടവരെ എപ്പോഴും സഹായിക്കുക
റോഡ് അപകടത്തിൽപ്പെടുന്നവരെ സഹായിക്കുക എന്നത് എല്ലായ്പ്പോഴും പ്രധാനമാണ്. സമയോചിതമായ സഹായം ജീവൻ രക്ഷിക്കും. പഴയ കാലങ്ങളെ അപേക്ഷിച്ച് റോഡപകടത്തിൽപ്പെട്ടവരെ സഹായിക്കുക എന്നത് വളരെ എളുപ്പമായ കാര്യമാണ്. ഇരകളെ സഹായിക്കുന്നവർ ഒരുതരത്തിലുള്ള നിയമനടപടികളിലും ഇടപെടുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. റോഡപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ഭാവിയിൽ വാഹനം ഓടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണിത്.
കൂടാതെ, 108 എമർജൻസി ആംബുലൻസ് സേവനങ്ങൾ ഇന്ത്യയിലുടനീളം സജീവമാണ്. ഇരയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ 108 എന്ന നമ്പറിൽ വിളിച്ചാൽ സമയം ലാഭിക്കാനും ഇരകളെ രക്ഷിക്കാനും കഴിയും. റോഡപകടത്തിൽപ്പെട്ടവരെ തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കുക എന്നത് ഓരോ വാഹനം ഓടിക്കുന്നവരുടെയും കടമയാകണം. ഇത് പ്രോത്സാഹിപ്പിക്കുന്നതിനായി പല സംസ്ഥാന സർക്കാരുകളും ഇത്തരക്കാർക്ക് ക്യാഷ് അവാര്‍ഡ് പോലും പ്രഖ്യാപിച്ചിട്ടുണ്ട്.
ലാലേട്ടന്‍റെ വീട്ടിലേക്ക് വീണ്ടും ടൊയോട്ട; ഇത്തവണ മുറ്റത്തെത്തിയത് ചുവപ്പന്‍ ഇന്നോവ!