തുടര്‍ച്ചയായി ടൂവീലറുകള്‍ തെന്നിമറിയുന്നു, ദിവസവും റോഡ് സോപ്പിട്ട് കഴുകി ഫയര്‍ ഫോഴ്‍സ്!

തുടരെ ഇരുചക്രവാഹനങ്ങൾ മറിയുകയായിരുന്നുവെന്ന് സമീപത്തുള്ള കച്ചവടക്കാര്‍ പറഞ്ഞു. വീഴുന്ന ഒരാളെ എഴുന്നേൽപ്പിച്ച് മാറുമ്പോൾതന്നെ അടുത്ത അപകടം നടക്കും. ഇത് തുടർച്ചയായപ്പോൾ ഇവിടെയുണ്ടായിരുന്നവർ വളവിൽ ആളെ നിർത്തി ഇരുചക്രവാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കടത്തിവിട്ടു തുടങ്ങി. എന്നിട്ടും അപകടം ആവര്‍ത്തിച്ചു. 

Two wheeler skid accident fire force washed the road prn

റോഡില്‍ പരന്ന ഓയിലില്‍ തെന്നി ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞു. ഒടുവില്‍ ഫയര്‍ഫോഴ്‍സ് എത്തി റോഡ് തേച്ചു കഴുകി. റാന്നി സംസ്ഥാനപാതയിൽ തോട്ടമൺ ക്ഷേത്രത്തിന് സമീപമുള്ള വളവിൽ ആണ് സംഭവം. ഇവിടെ റോഡില്‍ വീണുകിടന്ന ഓയിലിൽ തെന്നി തുടര്‍ച്ചയായി ഒട്ടേറെ ബൈക്കുകൾ മറിയുകയായിരുന്നു. അപകടത്തിൽപെട്ടവരൊക്കെ സാരമായ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച അഞ്ചും ബുധനാഴ്ച രണ്ടും ഇരുചക്രവാഹനങ്ങൾ ഇവിടെ മറിഞ്ഞു. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലും അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകി ഓയിൽ നീക്കുകയായിരുന്നു.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ തോട്ടമൺ ക്ഷേത്രത്തിനും എസ്.ബി.ഐ.പടിക്കും ഇടയിലെ വളവിലാണ് അപകട  പരമ്പര അരങ്ങേറിയത്. ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. തുടരെ ഇരുചക്രവാഹനങ്ങൾ മറിയുകയായിരുന്നുവെന്ന് സമീപത്തുള്ള കച്ചവടക്കാര്‍ പറഞ്ഞു. വീഴുന്ന ഒരാളെ എഴുന്നേൽപ്പിച്ച് മാറുമ്പോൾതന്നെ അടുത്ത അപകടം നടക്കും. ഇത് തുടർച്ചയായപ്പോൾ ഇവിടെയുണ്ടായിരുന്നവർ വളവിൽ ആളെ നിർത്തി ഇരുചക്രവാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കടത്തിവിട്ടു തുടങ്ങി. എന്നിട്ടും അപകടം ആവര്‍ത്തിച്ചു. 

ബുധനാഴ്ച വൈകീട്ട് നാലരയോടെ മന്ദമരുതി സ്വദേശികളായ ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇവിടെ തെന്നി മറിഞ്ഞു. അതിന് മിനിറ്റുകൾക്കുമുമ്പ് മറ്റൊരു ബൈക്ക് യാത്രക്കാരനും റോഡില്‍ തെന്നി വീണതായി സമീപവാസികൾ പറയുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി സംസ്ഥാനപാതയിൽ ഓയിൽ കിടന്ന ഭാഗം സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുകയായിരുന്നു.  രണ്ടു ദിവസങ്ങളിലും ഫയര്‍ ഫോഴ്‍സ് സ്ഥലത്തെത്തി ഇങ്ങനെ ഓയിൽ കഴുകി നീക്കി. 

റാന്നിയിൽ ഏറ്റവുമധികം അപകടങ്ങൾ നടന്നിട്ടുള്ള വളവാണിത്. നേരത്തേ, വളവിൽ നിയന്ത്രണം കിട്ടാതെ സമീപമുള്ള വീട്ടുമുറ്റത്തേക്ക് വാഹനങ്ങള്‍ പാഞ്ഞെത്തിയരുന്നു. സംസ്ഥാന റോഡ് വീതികൂട്ടി നവീകരിച്ചതോടെ ഇത്തരം അപകടങ്ങൾ കുറഞ്ഞിരുന്നു. പക്ഷേ പാത നവീകരിച്ചപ്പോൾ വളവ് നിവർത്തിയില്ല.

അതേസമയം മറ്റൊരു അപകട വാര്‍ത്തയില്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്നൊരു അപകടത്തില്‍ നിന്നും തലനാരിഴയ്‍ക്ക് രക്ഷപ്പെടുന്ന യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായി. കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലിൽ ആണ് യുവാവ് വാഹനപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കോഴിക്കോട് സ്വദേശിയാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് സ്റ്റീൽ കമ്പികൾ തെറിച്ചു വീഴുകയായിരുന്നു. ഇതിൽ നിന്ന് അത്ഭുതകരമായാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 

Latest Videos
Follow Us:
Download App:
  • android
  • ios