കയ്യില്‍ 3,100 രൂപയുണ്ടോ? പുത്തൻ അപ്പാഷെ RTR 310 നിങ്ങളെ കാത്തിരിക്കുന്നു!

പുതിയ ടിവിഎസ് അപ്പാച്ചെ RTR 310 സ്‍ട്രീറ്റ് ഫൈറ്റര്‍ സെപ്റ്റംബർ 6-ന് വിപണിയില്‍ എത്തും. കമ്പനി ഈ ബൈക്കിന്‍റെ ബുക്കിംഗ് ആരംഭിച്ചു. 3,100 രൂപ നല്‍കിയാല്‍ ബൈക്ക് പ്രീ ബുക്ക് ചെയ്യാം. 

TVS Apache RTR 310 pre-bookings opened prn

ടിവിഎസ് മോട്ടോർ കമ്പനിയുടെ പുതിയ അപ്പാച്ചെ RTR 310 സ്‍ട്രീറ്റ് ഫൈറ്റര്‍ സെപ്റ്റംബർ 6-ന് വിപണിയില്‍ എത്തും. കമ്പനി ഈ ബൈക്കിന്‍റെ ബുക്കിംഗ് ആരംഭിച്ചു. 3,100 രൂപ നല്‍കിയാല്‍ ബൈക്ക് പ്രീ ബുക്ക് ചെയ്യാം. കെടിഎം 390 ഡ്യൂക്ക്, ട്രയംഫ് സ്പീഡ് 400, ബിഎംഡബ്ല്യു ജി 310 തുടങ്ങിയ മോഡലുകളെ ഇത് നേരിടും.  പുതിയ അപ്പാച്ചെ RTR 310ന്‍റെ കൂടുതല്‍ കൂടുതൽ വിശദാംശങ്ങളും വിലയും കമ്പനി അടുത്ത മാസം പ്രഖ്യാപിക്കും.  പുതിയ അപ്പാഷെ RR 310ന്‍റെ പുതിയ ടീസറും കമ്പനി പുറത്തിറക്കി. ആക്രമണാത്മക ശൈലിയിലുള്ള ഒരു സ്ട്രീറ്റ് ഫൈറ്ററിനെ ഈ ടീസർ വീഡിയോ വെളിപ്പെടുത്തുന്നു. 

പുതിയ ടിവിഎസ് അപ്പാച്ചെ RTR 310 നിലവിലെ അതേ ചേസിസും മെക്കാനിക്കലുകളും മുന്നോട്ട് കൊണ്ടുപോകും. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, ഗോൾഡ് ഫിനിഷഡ്, ഫ്ലാറ്റ് ഹാൻഡിൽബാർ, മസ്‍കുലർ ഡിസൈനുള്ള ഇന്ധന ടാങ്കും ഉള്‍പ്പെടെ ഡിസൈൻ ഭാഷ തികച്ചും പുതിയതായി തോന്നുന്നു. എക്‌സ്‌പോസ്‌ഡ് റിയർ സബ്‌ഫ്രെയിമോടുകൂടിയ സ്‌പ്ലിറ്റ്-സീറ്റ് സെറ്റപ്പ് ബൈക്കിന് ലഭിക്കുന്നു. അതേസമയം എൽഇഡി ടെയിൽലൈറ്റുകൾക്ക് ബ്രാൻഡിന്റെ പുതിയ മോട്ടോർസൈക്കിളുകൾക്ക് സമാനമായ സ്പ്ലിറ്റ് ഡിസൈൻ ലഭിക്കും.

റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കുന്നത് ഇനി കൂടുതല്‍ എളുപ്പം! എങ്ങനെയെന്നത് ഇതാ!

പുതിയ ടിവിഎസ് അപ്പാച്ചെ RTR 310, ഗോൾഡ് ഫിനിഷ് ചെയ്‍ത യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകളുമായി വരും. അതേസമയം പിന്നില്‍ മോണോഷോക്ക് ആണ് സസ്‍പെൻഷൻ. കൂടാതെരണ്ടറ്റത്തും പെറ്റൽ-ടൈപ്പ് ഡിസ്‍ക് ബ്രേക്കുകളും  സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ എബിഎസും പ്രതീക്ഷിക്കാം.  ട്രാക്ഷൻ കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയവ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് സഹായങ്ങളും ഈ ബൈക്കില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.

33 bhp-യും 27.3 Nm-ഉം വികസിപ്പിക്കുന്ന 312 സിസി റിവേഴ്സ്-ഇൻക്ലൈൻഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് അപ്പാഷെ RR 310ന്‍റെ ഹൃദയം. ഫുൾ-ഫെയർഡിൽ സ്‍ട്രീറ്റ് ഫൈറ്റര്‍ സ്വഭാവം കൂട്ടാൻ മോട്ടോറിന് പരിഷ്‍കരിച്ച സ്പ്രോക്കറ്റുകളും ഗിയർ അനുപാതവും ലഭിക്കും. RR 310 പോലെ തന്നെ, അർബൻ, റെയിൻ, സ്‌പോർട്, ട്രാക്ക് എന്നീ നാല് റൈഡിംഗ് മോഡുകൾ നേക്കഡ് അപ്പാച്ചെ 310-നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2.93 സെക്കൻഡിനുള്ളില്‍ 0-60 കിലോമീറ്റർ വേഗതയിൽ കുതിക്കാനും മണിക്കൂറില്‍160 കിലോമീറ്റർ വേഗതയിൽ പായാനും ഫെയർഡ് അപ്പാച്ചെയ്ക്ക് കഴിയും. ഭാരം കുറവായതിനാൽ ഈ നേക്കഡ് പതിപ്പിന്‍റെ പ്രകടനം മികച്ചതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios