Toyota : ഇന്ത്യയിൽ ഇവി ഘടകഭാഗങ്ങൾ നിർമ്മിക്കാൻ ടൊയോട്ട, നിക്ഷേപിക്കുക 4,800 കോടി
ടികെഎമ്മും ടൊയോട്ട കിർലോസ്‌കർ ഓട്ടോ പാർട്‌സും (ടികെഎപി) 4,100 കോടി രൂപ നിക്ഷേപിക്കുമ്പോൾ , ടൊയോട്ട ഇൻഡസ്‌ട്രീസ് എഞ്ചിൻ ഇന്ത്യ 700 കോടി രൂപയുമായി രംഗത്തെത്തും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) ഉൾപ്പെടെയുള്ള ടൊയോട്ട ഗ്രൂപ്പ് സ്ഥാപനങ്ങൾ പവർട്രെയിൻ പാർട്‌സുകളുടെയും ഇലക്‌ട്രിക് വാഹനങ്ങളുടെ മറ്റ് ഘടകങ്ങളുടെയും പ്രാദേശിക ഉൽപ്പാദനത്തിനായി കർണാടകയിൽ ഏകദേശം 4,800 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതിയിൽ പ്രവർത്തിക്കുന്നതായി റിപ്പോര്‍ട്ട്. ടികെഎമ്മും ടൊയോട്ട കിർലോസ്‌കർ ഓട്ടോ പാർട്‌സും (ടികെഎപി) 4,100 കോടി രൂപ നിക്ഷേപിക്കുമ്പോൾ , ടൊയോട്ട ഇൻഡസ്‌ട്രീസ് എഞ്ചിൻ ഇന്ത്യ 700 കോടി രൂപയുമായി രംഗത്തെത്തും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടുമുറ്റങ്ങളില്‍ ഇന്നോവകള്‍ നിറയുന്നു, വമ്പന്‍ നേട്ടവുമായി ടൊയോട്ട
ഇതുമായി ബന്ധപ്പെട്ട് ടികെഎമ്മും ടികെഎപിയും കർണാടക സർക്കാരുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. വാഹന നിർമ്മാതാക്കളുടെ ഇന്ത്യയിലെ 25 വർഷത്തെ സാന്നിധ്യത്തോടൊപ്പമാണ് ഈ പ്രഖ്യാപനം. വൻകിട, ഇടത്തരം വ്യവസായ മന്ത്രി മുരുഗേഷ് ആർ നിരാണിയുടെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ടികെഎമ്മും തമ്മിൽ ധാരണാപത്രം കൈമാറി.
"ടൊയോട്ട ഗ്രൂപ്പും ടിഐഇഐയും ചേർന്ന് ഏകദേശം 4,800 കോടി രൂപയുടെ നിക്ഷേപം നടത്തും . 'ഗ്രീൻ ഗോ ലോക്കൽ ഗോ' എന്ന ആശയത്തിലാണ് ഞങ്ങൾ ഇത് ചെയ്യുന്നത്, കാർബൺ ബഹിർഗമനം അതിവേഗം കുറക്കുക എന്ന നമ്മുടെ രാജ്യത്തിന്റെ ദൗത്യത്തിന് സംഭാവന നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.." ടികെഎം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിക്രം ഗുലാത്തി പിടിഐയോട് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഘടകങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന്, സംസ്ഥാനത്ത് നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ വാഹന നിർമ്മാതാക്കൾ പദ്ധതിയിടുന്നു. "ആഭ്യന്തരവും ആഗോളവുമായ വിപണികളാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. വൈദ്യുതീകരിച്ച പവർട്രെയിൻ ഭാഗങ്ങൾ എന്ന സാങ്കേതികവിദ്യയുടെ ഒരു പുതിയ മേഖലയിലേക്കാണ് ഞങ്ങൾ നീങ്ങുന്നത്.." ഗുലാത്തി പറഞ്ഞു. ഉൽപ്പാദനം ആരംഭിക്കുന്നതിനുള്ള സമയക്രമം ഇതുവരെ അന്തിമമാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറപ്പെടാനൊരുങ്ങുന്ന ആ ഇന്നോവയുടെ വിവരങ്ങള്‍ ചോര്‍ന്നു, ലക്ഷ്യം ഇതാണ്!
പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, വികസനം തൊഴിലവസരങ്ങളും പ്രാദേശിക കമ്മ്യൂണിറ്റി വികസനവും വർദ്ധിപ്പിക്കും എന്നും കമ്പനി പറയുന്നു. കമ്പനി ഏകദേശം 3,500 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കുകയാണ് എന്നും തീർച്ചയായും, വിതരണ ശൃംഖല സമ്പ്രദായം നിർമ്മിക്കുന്നതിനനുസരിച്ച്, പിന്നീട് കൂടുതൽ കൂടുതൽ വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഗുലാത്തി കൂട്ടിച്ചേർത്തു. ടൊയോട്ട ഗ്രൂപ്പ് കമ്പനികൾ ഇതിനകം 11,812 കോടി രൂപ രാജ്യത്ത് നിക്ഷേപിക്കുകയും 8,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്‍തിട്ടുണ്ട്.
ഈ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ടൊയോട്ട
ടൊയോട്ട കിർലോസ്‌കർ മോട്ടോർ (Toyota) തങ്ങളുടെ രണ്ട് മോഡലുകളായ അർബൻ ക്രൂയിസർ, ഗ്ലാൻസ എന്നിവയുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 2022 മെയ് 1 മുതൽ വില വര്‍ദ്ധനവ് നിലവില്‍ വരും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കമ്പനി വില വർദ്ധനവിന്റെ വ്യാപ്‍തി വെളിപ്പെടുത്തിയിട്ടില്ല.
Toyota Innova EV : ഇന്ധനവിലയെ പേടിക്കേണ്ട, വരുന്നൂ വീട്ടുമുറ്റങ്ങളിലേക്ക് എണ്ണവേണ്ടാ ഇന്നോവകള്‍!
ടൊയോട്ട അർബൻ ക്രൂയിസറും ഗ്ലാൻസയും ആഗോള തലത്തിൽ മാരുതി സുസുക്കിയുമായുള്ള ബ്രാൻഡിന്റെ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് വരുന്നത്. മാരുതി സുസുക്കി വിറ്റാര ബ്രെസ കോംപാക്ട് എസ്‌യുവിയുടെയും പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെയും റീബാടഡ്‍ജ് ചെയ്‍ത പതിപ്പുകളാണ് യഥാക്രമം അർബൻ ക്രൂയിസറും ഗ്ലാൻസയും.
പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം ജനങ്ങളുടെ വാഹനം വാങ്ങുന്ന തീരുമാനങ്ങളെ ബാധിക്കുന്ന സമയത്ത് ഈ തീരുമാനം വാഹന നിർമ്മാതാക്കളുടെ വിൽപ്പനയെ ബാധിക്കും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം, വർദ്ധിച്ചുവരുന്ന കാർ വിലകൾ, കൊവിഡ്-19ൽ നിന്നും അനുബന്ധ പ്രത്യാഘാതങ്ങളിൽ നിന്നും വാഹന വ്യവസായത്തിന്റെ വീണ്ടെടുക്കൽ പ്രക്രിയയെ കൂടുതൽ സ്വാധീനിച്ചേക്കാം.
ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!
അസംസ്‌കൃത വസ്തുക്കളുടെ വില വർധിക്കുന്നതിനാൽ ഇൻപുട്ട് ചെലവിലെ വർധന ഭാഗികമായി നികത്തുന്നതിന് ഈ വർധനവ് അനിവാര്യമാണെന്ന് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. “ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കളെ ബാധിക്കുന്നത് കണക്കിലെടുത്താണ് മൊത്തത്തിലുള്ള വില വർധന കുറച്ചത്..” വാഹന നിർമ്മാതാവ് അവകാശപ്പെടുന്നതായി എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത കാലത്തായി തങ്ങളുടെ കാറുകൾക്ക് വില വർദ്ധന പ്രഖ്യാപിച്ച ഇന്ത്യയിലെ കാർ നിർമ്മാതാവ് ടൊയോട്ട മാത്രമല്ല. വർദ്ധിച്ചുവരുന്ന അസംസ്‌കൃത വസ്‍തുക്കളുടെ വിലയും വിതരണ ശൃംഖലയിലെ പ്രതിസന്ധിയും കാരണം മറ്റ് നിരവധി കാർ ബ്രാൻഡുകളും അതത് വാഹനങ്ങൾക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു. ഈ വർഷമാദ്യം, മഹീന്ദ്ര, മാരുതി സുസുക്കി, ടൊയോട്ട, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ നിരവധി വാഹന നിർമ്മാതാക്കൾ സമാന കാരണങ്ങളാൽ തങ്ങളുടെ മോഡൽ ലൈനപ്പുകളില്‍ ഉടനീളം വിലവർദ്ധന പ്രഖ്യാപിച്ചിരുന്നു.
ടൊയോട്ട ഇതുവരെ ഇന്ത്യയിൽ 20 ലക്ഷം കാറുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്‌തു എന്ന നാഴികക്കല്ലിൽ എത്തിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വില വര്‍ദ്ധനവ് പ്രഖ്യാപനവും എത്തുന്നത്. ഇന്ത്യയിൽ വിൽക്കുന്ന ബ്രാൻഡിൽ നിന്നുള്ള രണ്ട് ദശലക്ഷാമത്ത മോഡലാണ് ഗ്ലാൻസയെന്നും കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
''തലനരയ്ക്കുവതല്ലെന്‍റെ വാർദ്ധക്യം.." പഴകിയിട്ടും യൂത്തനായി മുറ്റത്തൊരു ഇന്നോവ!