തോളോടുതോള്‍ പൊരുതി ഇന്നോവയും ഫോർച്യൂണറും, എന്നിട്ടും ടൊയോട്ട വീണു!

കഴിഞ്ഞ വർഷം ഇതേ മാസത്തിൽ, ആഭ്യന്തര വിപണിയിൽ 15,086 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണ് ഈ കുറവ്. ഇതോടെ മൊത്തവ്യാപാരം ഏപ്രിൽ മാസം ആറ് ശതമാനം ഇടിഞ്ഞു.

Toyota Kirloskar sales down in April 2023 prn

14,162 ആഭ്യന്തര യൂണിറ്റുകളും 1,348 യൂണിറ്റ് അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ കയറ്റുമതിയും അടങ്ങുന്ന മൊത്തം 15,510 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റതായി ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) റിപ്പോർട്ട് ചെയ്‍തു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ, ആഭ്യന്തര വിപണിയിൽ 15,086 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണ് ഈ കുറവ്. ഇതോടെ മൊത്തവ്യാപാരം ഏപ്രിൽ മാസം ആറ് ശതമാനം ഇടിഞ്ഞു. അതേസമയം കഴിഞ്ഞവര്‍ഷം കയറ്റുമതി ഒന്നും തന്നെ നടന്നിരുന്നില്ല എന്നതിനാല്‍ ഈ വര്‍ഷം കമ്പനിക്ക് ആശ്വാസമായിരിക്കുകയാണ്. ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നിവയിൽ നിന്നുള്ള വില്‍പ്പനയുടെ ഭൂരിഭാഗവും വരുന്ന 2023 കലണ്ടർ വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ കമ്പനി 26 ശതമാനം ആഭ്യന്തര വളർച്ച രേഖപ്പെടുത്തി.

ടൊയോട്ട ഹിലക്‌സിനും ഇന്നോവ ഹൈക്രോസിനും ശക്തമായ ഡിമാൻഡാണ് വിൽപ്പന കുതിച്ചുയരാൻ കാരണമെന്ന് കമ്പനി പറയുന്നു. അർബൻ ക്രൂയിസർ ഹൈറൈഡർ, ഫോർച്യൂണർ, ലെജൻഡർ എന്നിവ കലണ്ടര്‍ ഇയര്‍ 2023 ന്റെ ൽ 82 ശതമാനം വിപണി വിഹിതവുമായി എസ്‌യുവി വിഭാഗത്തിൽ മുന്നിട്ട് നിൽക്കുന്നതായി കമ്പനി പറയുന്നു. വെൽഫയർ, കാമ്രി ഹൈബ്രിഡ് എന്നിവയും വിൽപ്പനയിൽ സംഭാവന നൽകി.

മെയിഡ് ഇൻ-ഇന്ത്യ അർബൻ ക്രൂയിസർ ഹൈറൈഡർ ഉപയോഗിച്ച് 2022 ഡിസംബറിൽ ഇന്ത്യൻ വിപണിയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി പ്രവർത്തനങ്ങൾ ടികെഎം പുനരാരംഭിച്ചു. ഇന്ത്യയ്ക്ക് മാത്രമല്ല, കയറ്റുമതിയിലും ഇലക്ട്രിക് മൊബിലിറ്റിയോടുള്ള പ്രതിബദ്ധതയാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്ന് കമ്പനി പറഞ്ഞു. ഇതുകൂടാതെ, ടികെഎം ഇ-ഡ്രൈവുകളും കയറ്റുമതി ചെയ്യുന്നു. ഇവ ബെംഗളൂരുവിനടുത്തുള്ള ബിദാദിയിൽ പ്രാദേശികമായി നിർമ്മിക്കുന്നു.

ഈ മാസം ആദ്യം ടൊയോട്ട 'വീൽസ് ഓൺ വെബ്' എന്ന ഒരു ഓൺലൈൻ റീട്ടെയിൽ സെയിൽസ് പ്ലാറ്റ്‌ഫോം ബെംഗളൂരുവിൽ അവതരിപ്പിച്ചു. ഹൈക്രോസ് (ഗ്യാസോലിൻ), ഹിലക്‌സ്, ലെജൻഡർ, കാംറി, ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ (ജിഎക്‌സ്) തുടങ്ങിയ മോഡലുകൾ ബുക്കുചെയ്യാനും വാങ്ങാനും ഡെലിവറി ചെയ്യാനും ഉപഭോക്താക്കൾക്ക് ഒരു വെർച്വൽ ഓപ്ഷൻ നൽകാനാണ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios