ഈ ടൊയോട്ട കാറുകൾക്ക് ഒന്നരലക്ഷം വരെ വിലക്കിഴിവ്
തേസമയം, ഈ കാലയളവിൽ ടൊയോട്ട കാമ്രിയിൽ ഉപഭോക്താക്കൾക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും. ഇതുകൂടാതെ, ഈ കാറിന് സൗജന്യ വിപുലീകൃത വാറൻ്റിയും ലഭ്യമാണ്. അതേസമയം ഈ കാലയളവിൽ ടൊയോട്ട ഹൈറൈഡറിൽ 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും വിപുലീകൃത വാറൻ്റിയും 27,000 രൂപ വരെ വിലയുള്ള സൗജന്യ ആക്‌സസറികളും ലഭ്യമാണ്. എങ്കിലും, ഹൈറൈഡറിനും ക്യാഷ് ഡിസ്‌കൗണ്ട് ഇല്ല.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്കൊരു വലിയ വാർത്തയുണ്ട്. മുൻനിര ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട മോട്ടോഴ്‌സ് 2024 ഏപ്രിലിൽ അതിൻ്റെ മൂന്ന് മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, ഈ കാറുകൾക്ക് ബമ്പർ എക്സ്ചേഞ്ച് ബോണസും വിപുലീകൃത വാറൻ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏപ്രിൽ മാസത്തിൽ ടൊയോട്ട കാറുകളിൽ ലഭ്യമായ കിഴിവുകളെ കുറിച്ച് വിശദമായി അറിയാം.
ടൊയോട്ട അതിൻ്റെ ജനപ്രിയ ഹാച്ച്ബാക്ക് ഗ്ലാൻസയിൽ ഏപ്രിൽ മാസത്തിൽ 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപയുടെ ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ കാലയളവിൽ, ഉപഭോക്താക്കൾക്ക് ഗ്ലാൻസയിൽ ഏതെങ്കിലും ക്യാഷ് ഡിസ്കൗണ്ടിൻ്റെ പ്രയോജനം ലഭിക്കില്ല. അതേസമയം, ഈ കാലയളവിൽ ടൊയോട്ട കാമ്രിയിൽ ഉപഭോക്താക്കൾക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും. ഇതുകൂടാതെ, ഈ കാറിന് സൗജന്യ വിപുലീകൃത വാറൻ്റിയും ലഭ്യമാണ്. അതേസമയം ഈ കാലയളവിൽ ടൊയോട്ട ഹൈറൈഡറിൽ 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും വിപുലീകൃത വാറൻ്റിയും 27,000 രൂപ വരെ വിലയുള്ള സൗജന്യ ആക്‌സസറികളും ലഭ്യമാണ്. എങ്കിലും, ഹൈറൈഡറിനും ക്യാഷ് ഡിസ്‌കൗണ്ട് ഇല്ല.
ഈ മാരുതി കാറുകളുടെ കാത്തിരിപ്പ് കാലയളവ് കുറയും, ഇതാ ഉൽപ്പാദനം കൂട്ടും മാജിക്ക്
ടൊയോട്ട കാമ്രിക്ക് 2.5 ലിറ്റർ പെട്രോൾ എഞ്ചിനുണ്ട്. കൂടാതെ ഇലക്ട്രിക് മോട്ടോറും 218 ബിഎച്ച്പി പരമാവധി പവർ സൃഷ്ടിക്കാൻ കഴിവുള്ളതാണ്. ഈ കാറിൻ്റെ ക്യാബിനിൽ, ഉപഭോക്താക്കൾക്ക് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, 9-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, മൂന്ന് ഇഞ്ച് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ നൽകിയിട്ടുണ്ട്. ഇതിന് പുറമെ സുരക്ഷയ്ക്കായി ഒമ്പത് എയർബാഗുകളും കാറിലുണ്ട്. ടൊയോട്ട കാമ്രി അഞ്ച് സീറ്റുള്ള കാറാണ്. 46.17 ലക്ഷം രൂപയാണ് ടൊയോട്ട കാമ്രിയുടെ വിപണിയിലെ എക്‌സ് ഷോറൂം വില.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞ ഓഫറുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളെയും ഡീലർഷിപ്പുകളെയും സ്റ്റോക്കിനെയും വേരിയന്‍റിനെയും നിറത്തെയുമൊക്കെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ തൊട്ടടുത്തുള്ള ഡീലർഷിപ്പിനെ സമീപിക്കുക.
അതേസമയം വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ മാസം, അതായത് 2024 മാർച്ചിൽ, ടൊയോട്ട ഇന്ത്യയിൽ മൊത്തം 25,119 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു. വാർഷികാടിസ്ഥാനത്തിൽ 34.5 ശതമാനം വർദ്ധനവാണ് ഇത് കാണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.