Toyota Innova EV : ഇന്ധനവിലയെ പേടിക്കേണ്ട, വരുന്നൂ വീട്ടുമുറ്റങ്ങളിലേക്ക് എണ്ണവേണ്ടാ ഇന്നോവകള്‍!

എണ്ണവില കുതിക്കുമ്പോള്‍ രാജ്യത്തെ ഇന്നോവ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. പുതിയൊരു കിടിലന്‍ ഇന്നോവയുമായി ടൊയോട്ട

Toyota Innova electric concept revealed in Jakarta

ജാപ്പനീസ് (Japanese) വാഹന ബ്രാന്‍ഡായ ടൊയോട്ടയുടെ (Toyota) ജനപ്രിയ മോഡലാണ് ഇന്നോവ എംപിവി. ഇപ്പോഴിതാ ഈ വാഹനത്തിന്‍റെ ഇലക്ട്രിക് കൺസെപ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ജക്കാർത്തയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്തോനേഷ്യൻ ഇന്റർനാഷണൽ മോട്ടോർ ഷോയിലാണ് ടൊയോട്ട ഇന്നോവ ഇവി കൺസെപ്റ്റ് അവതരിപ്പിച്ചത് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Kerala CM use black Innova : ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി

എന്താണ് ടൊയോട്ട ഇന്നോവ ഇലക്ട്രിക് കൺസെപ്റ്റ്?
വാഹനത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും, ഇന്നോവ ഇലക്ട്രിക് കൺസെപ്‌റ്റ്, ഭാവിയിൽ ഒരു പൂർണ്ണ-ഇലക്‌ട്രിക് ഇന്നോവയ്‌ക്കായുള്ള ടൊയോട്ടയുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കുന്നു. ഇന്നോവ ഇലക്‌ട്രിക് കൺസെപ്റ്റ്, ഇന്ത്യയില്‍ ഇന്നോവ ക്രിസ്റ്റ എന്നറിയപ്പെടുന്ന എംപിവിയുടെ നിലവിലെ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നതായും എന്നാല്‍ ഇന്ത്യയിൽ അടുത്തിടെ കണ്ട അടുത്ത തലമുറ ഇന്നോവ പോലെ അല്ല എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വീട്ടുമുറ്റങ്ങളില്‍ ഇന്നോവകള്‍ നിറയുന്നു, വമ്പന്‍ നേട്ടവുമായി ടൊയോട്ട

ഇന്നോവ ഇലക്ട്രിക് കൺസെപ്റ്റ്, മുകളിൽ സൂചിപ്പിച്ചതുപോലെ, സ്റ്റാൻഡേർഡ് ഇന്നോവയുടെ അതേ ബോഡിഷെലും അടിസ്ഥാന രൂപകൽപ്പനയും ഉണ്ടായിരിക്കും. എന്നിരുന്നാലും ചില പ്രധാന വ്യത്യാസങ്ങളുണ്ട്. ആദ്യം, ഗ്രിൽ പൂർണ്ണമായി അടച്ചിരിക്കുന്നതും ചെറുതായി മാറിയ ബമ്പറും ഉള്ളതിനാൽ മുഖം അല്പം വ്യത്യസ്‍തമാണ്. അലോയ് വീൽ രൂപകൽപ്പനയും പുതിയതാണ്. പിന്നിൽ ഒരു ഇലക്‌ട്രിക് ബാഡ്‌ജ് കാണാം. അതുകൊണ്ടുതന്നെ ഇത് ഒരു പൂർണ്ണ-ഇലക്‌ട്രിക് ആശയമാണെന്നും പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം അല്ലെന്നും പ്രതീക്ഷിക്കാം. 

''തലനരയ്ക്കുവതല്ലെന്‍റെ വാർദ്ധക്യം.." പഴകിയിട്ടും യൂത്തനായി മുറ്റത്തൊരു ഇന്നോവ!

അതേസമയം ഇന്നോവ ക്രിസ്റ്റയെപ്പറ്റി പറയുകയാണെങ്കില്‍ ഇന്ത്യിലെ ജനപ്രിയ എംപിവിയാണ് വാഹനം. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. എംപിവിയുടെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്, അതേസമയം ഡീസൽ പതിപ്പിൽ 2.4 ലിറ്റർ എഞ്ചിനാണ് ബിഎസ് 6 എഞ്ചിനാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

ജനപ്രിയ മോഡലായ ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലായിരുന്നു ഇന്നോവയുടെ ആദ്യവരവ്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ. 

ലാലേട്ടന്‍റെ വീട്ടിലേക്ക് വീണ്ടും ടൊയോട്ട; ഇത്തവണ മുറ്റത്തെത്തിയത് ചുവപ്പന്‍ ഇന്നോവ!

ഈ ജനുവരിയില്‍ കമ്പനി ഇന്നോവ ക്രിസ്റ്റയുടെ രണ്ട് പുതിയ അടിസ്ഥാന വകഭേദങ്ങൾ അവതരിപ്പിച്ചിരുന്നു. രണ്ട് പുതിയ എൻട്രി ലെവൽ വേരിയന്റുകൾ അവതരിപ്പിച്ചുകൊണ്ട് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രാരംഭ വില കുറയ്ക്കുകയാണ് ടൊയോട്ട ചെയ്‍തത്.  GX (-) പെട്രോൾ MT 7-സീറ്റർ, GX (-) പെട്രോൾ MT 8-സീറ്റർ എന്നീ പുതിയ വേരിയന്റുകളാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ആദ്യത്തേത് 16.89 ലക്ഷം രൂപയിൽ ലഭ്യമാകുമ്പോൾ 8 സീറ്റുള്ള വേരിയന്റിന് 16.94 ലക്ഷം രൂപയാണ് വില എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിൻ എസി വെന്റുകളോട് കൂടിയ മാനുവൽ എയർ കണ്ടീഷനിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ വഴിയുള്ള സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള ചില അടിസ്ഥാന ഫീച്ചറുകളോടെയാണ് GX ട്രിം വരുന്നത്.

ഇനി ഇന്നോവ വീട്ടില്‍ എത്തണോ? എങ്കില്‍ ചെലവ് കൂടും

ഇതിന് ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, VSC (വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ എന്നിവ ലഭിക്കുന്നു. പുതിയ GX (-) വേരിയന്റുകൾ ഈ ഫീച്ചറുകളിൽ ചിലത് നഷ്‌ടപ്പെടുത്തുന്നു. 16 ഇഞ്ച് അലോയ് വീലുകളിലാണ് ഈ പതിപ്പില്‍. പുതിയ എൻട്രി ലെവൽ പെട്രോൾ ഇന്നോവ ട്രിമ്മിലേക്ക് വരുമ്പോൾ, പുതിയ GX(-) ന് സ്റ്റാൻഡേർഡ് GX വേരിയന്റിനേക്കാൾ ഏകദേശം 41,000 രൂപ കുറവാണ്, മാനുവൽ ഗിയർബോക്‌സിൽ മാത്രം ലഭ്യമാണ്. 

ഇന്നോവ മുതലാളിയും പ്രതിസന്ധിയില്‍, വണ്ടിയെണ്ണം മൂന്നുലക്ഷം കുറയ്ക്കും, കാരണം ഇതാണ്!

Latest Videos
Follow Us:
Download App:
  • android
  • ios