''തലനരയ്ക്കുവതല്ലെന്‍റെ വാർദ്ധക്യം.." പഴകിയിട്ടും യൂത്തനായി മുറ്റത്തൊരു ഇന്നോവ!
അങ്ങനെ പ്രീമിയം ലുക്ക് നൽകുന്നതിനായി ലെക്സസ് ബോഡി കിറ്റ് ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്‍ത അത്തരത്തിലുള്ള ഒരു ഇന്നോവ ക്രിസ്റ്റയുടെ കഥയാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു സ്വകാര്യ വാഹനമെന്ന നിലയിലും വാണിജ്യ വാഹന വിഭാഗത്തിലും വളരെ ജനപ്രിയമായ എംപിവിയാണ് ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്നോവയും ഇന്നോവ ക്രിസ്റ്റയും (Toyota Innova And Innova Crysta). വിശ്വാസ്യതയും സുഖപ്രദമായ യാത്രയും വാങ്ങുന്നവർക്കിടയിൽ വാഹനത്തെ ജനപ്രിയമാക്കുന്നു. ഓഡോമീറ്ററിൽ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ പൂർത്തിയാക്കിയ ഒന്നാം തലമുറ ഇന്നോവ (Innova) ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ നിരത്തുകളില്‍ ഓടുന്നുണ്ട് എന്നത് തന്നെ ഈ ജനപ്രിയതയ്ക്ക് തെളിവ്. പഴയ ഇന്നോവ എംപിവികളെ ആഫ്റ്റർ മാർക്കറ്റ് ബോഡി കിറ്റുകൾ ഉപയോഗിച്ച് അവയെ പ്രീമിയം ലുക്ക് എംപിവിയിലേക്ക് പരിവർത്തനം ചെയ്യുക വാഹനലോകത്ത് ഇപ്പോഴൊരു ട്രെന്‍ഡാണ്. അങ്ങനെ പ്രീമിയം ലുക്ക് നൽകുന്നതിനായി ലെക്സസ് ബോഡി കിറ്റ് ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്‍ത അത്തരത്തിലുള്ള ഒരു ഇന്നോവ ക്രിസ്റ്റയുടെ കഥയാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓട്ടോറൗണ്ടേഴ്‌സ് എന്ന യൂട്യൂബ് ചാനലിനെ ഉദ്ദരിച്ചാണ് കാര്‍ ടോഖിന്‍റെ ഈ റിപ്പോര്‍ട്ട്. പരിഷ്‍കരിച്ച ഇന്നോവ ക്രിസ്റ്റ ഗാരേജിൽ എത്തിയപ്പോൾ എങ്ങനെയുണ്ടായിരുന്നുവെന്ന് വ്ലോഗർ കാണിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇന്നോവ ക്രിസ്റ്റയ്ക്ക് സ്റ്റോക്ക് വൈറ്റ് ഷേഡ് ഉണ്ടായിരുന്നു. സിൽവർ അല്ലെങ്കിൽ ചാരനിറത്തിലുള്ള ഷേഡും കാണാം.
കസ്റ്റമൈസേഷന്റെ ഭാഗമായി വാഹനത്തിന്‍റെ സ്റ്റോക്ക് ഫ്രണ്ട് ഗ്രില്ലും ബമ്പറും പൂർണ്ണമായും നീക്കം ചെയ്‍തു. പിന്നീട് അവയ്ക്ക് പകരം ഇഷ്‌ടാനുസൃതമായി നിർമ്മിച്ച ലെക്‌സസ് ബോഡി കിറ്റ് നൽകി. ഗ്രില്ലും ബമ്പറും സഹിതമുള്ള സിംഗിൾ പീസ് യൂണിറ്റാണ് കിറ്റ്. ഗ്രില്ലിന് ചുറ്റുമുള്ള ഒരു ക്രോം ഔട്ട്‌ലൈനും കിറ്റിന്റെ ഭാഗമാണ്. ബമ്പർ ഇന്നോവ ക്രിസ്റ്റയ്ക്ക് മുൻവശത്ത് പ്രീമിയവും അഗ്രസീവ് ലുക്കും നൽകുന്നു. മധ്യഭാഗത്ത് ടൊയോട്ട ലോഗോയ്‌ക്കൊപ്പം ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് ഗ്രിൽ ഫിനിഷ് ചെയ്‍തിരിക്കുന്നത്.
ബമ്പറിന് ഇപ്പോൾ ബൂമറാംഗ് ആകൃതിയിലുള്ള LED DRL ലഭിക്കുന്നു, അത് ടേൺ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കുന്നു. ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഒരു ക്രോം ഗാർണിഷും ലഭിക്കുന്നു. കാർ മുഴുവൻ ഗ്രേ ഷേഡിൽ വീണ്ടും പെയിന്റ് ചെയ്‍തിട്ടുണ്ട്. അത് കാറിനെ മനോഹരമാക്കുന്നു. ഇന്നോവ ക്രിസ്റ്റയിലെ പതിവ് ഹെഡ്‌ലാമ്പിന് പകരം ഇപ്പോൾ അതിൽ ഒരു ആഫ്റ്റർ മാർക്കറ്റ് LED DRL ഉണ്ട്.
വാഹനത്തിന് പുതിയ നിറവും കസ്റ്റമൈസേഷന്‍റെ ഭാഗമായി നല്‍കി. മുഴുവൻ കാറും വീണ്ടും പെയിന്റ് ചെയ്‍തു. ക്രെറ്റ ശൈലിയിലുള്ള ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളുമായാണ് ഈ ക്രിസ്റ്റ എത്തുന്നത്. പിൻവശത്ത്, ഒരു സ്‍കിർട്ടിംഗ് ഇൻസ്റ്റാൾ ചെയ്‍തിട്ടുണ്ട്. ഇത് പിൻ ബമ്പറിന് ഒരു സ്പോർട്ടി ലുക്ക് നൽകുന്നു. ഇവിടെ എൽഇഡി ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റയിലെ സ്റ്റോക്ക് ടെയിൽ ലാമ്പുകൾ ആഫ്റ്റർ മാർക്കറ്റ് എൽഇഡി യൂണിറ്റുകൾക്കായി മാറ്റി. ടെയിൽ ലാമ്പിനെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
പുറത്തുള്ള കസ്റ്റമൈസേഷനുകൾ കൂടാതെ, ഈ ഇന്നോവ ക്രിസ്റ്റയുടെ ഇന്റീരിയറിലും ചില മാറ്റങ്ങളുണ്ട്. ഇന്റീരിയറിന്റെ നിറവുമായി പൊരുത്തപ്പെടുന്നതിന് തുകൽ കൊണ്ട് പൊതിഞ്ഞ ഇലുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഡോർ പാഡുകൾ തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിച്ചു. ക്രിസ്റ്റയിൽ 7D ഫ്ലോർ മാറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ വളരെ ഭംഗിയുള്ളതാണ് ഈ ഇന്നോവ ക്രിസ്റ്റയുടെ കസ്റ്റമൈസേഷന്‍ എന്നു പറയാം. ലെക്സസ് ബോഡി കിറ്റ് പോലെയുള്ള ലളിതമായ കൂട്ടിച്ചേർക്കൽ കാറിന്റെ മൊത്തത്തിലുള്ള രൂപത്തിന് വലിയ മാറ്റമുണ്ടാക്കി.
ഇന്നോവ ക്രിസ്റ്റ രാജ്യത്തെ ജനപ്രിയ എംപിവിയാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. എംപിവിയുടെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്, അതേസമയം ഡീസൽ പതിപ്പിൽ 2.4 ലിറ്റർ എഞ്ചിനാണ് ബിഎസ് 6 എഞ്ചിനാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.