വാങ്ങാൻ ജനം തള്ളിക്കയറുന്നു, വണ്ടിക്കച്ചവടത്തില്‍ ഇന്ത്യ മിന്നിത്തിളങ്ങുന്നു!

കഴിഞ്ഞ കലണ്ടര്‍ വര്‍ഷം രാജ്യത്ത് നടന്നത് വമ്പൻ വാഹന വില്‍പ്പന

Total 2.21 crore vehicles were sold in India in CY 2022

രാജ്യത്തെ കഴിഞ്ഞ കലണ്ടര്‍ വര്‍ഷം നടന്നത് വമ്പൻ വാഹന വില്‍പ്പന. കഴിഞ്ഞ കലണ്ടർ വർഷത്തിൽ 2,11,20,441 പാസഞ്ചർ വാഹനങ്ങളും ട്രാക്ടറുകളും വിറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (FADA) പുറത്തുവിട്ട 2022 ലെ റീട്ടെയിൽ വിൽപ്പന കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021ൽ 1,83,21,760 യൂണിറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് വില്‍പ്പനയില്‍ 15.28 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് വാഹന മേഖലയിൽ കൈവരിച്ചത്. 2022ല്‍ രാജ്യത്തെ പാസഞ്ചർ കാർ, ഇരുചക്ര വാഹന വിഭാഗങ്ങൾ ഇരട്ട അക്ക വളർച്ച കൈവരിച്ചു.

പാസഞ്ചർ വാഹനങ്ങൾ 2022ൽ 34,31,497 യൂണിറ്റായി ചില്ലറ വിൽപ്പന നടത്തി. 2021ൽ വിറ്റ 29,49,182 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 16.35 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇരുചക്രവാഹന ചില്ലറ വിൽപ്പന 2022ൽ 1,53,88,062 യൂണിറ്റായി. 2021ൽ വിറ്റ 1,35,76,682 യൂണിറ്റുകളിൽ നിന്ന് 13.37 ശതമാനം വര്‍ദ്ധനവ്. 

വില 10 ലക്ഷത്തില്‍ താഴെ, ഈ കിടിലൻ എസ്‍യുവികള്‍ വിപണിയിലേക്ക്

2022 ൽ, മൊത്തം വാഹന റീട്ടെയിൽ 15 ശതമാനം വർദ്ധിച്ചുവെന്ന് 2022 ലെ റീട്ടെയിൽ വിൽപ്പനയെക്കുറിച്ച് ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു. അതേസമയം 2019ലെ ചില്ലറ വിൽപ്പനയെ മറികടക്കുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാലയളവിൽ പാസഞ്ചര്‍ വാഹന വിഭാഗം 34.31 ലക്ഷം റീട്ടെയില്‍ വില്‍പ്പനകൾ നേടി പുതിയ നേട്ടം കൈവരിച്ചിരുന്നു. ഇത് ഇതുവരെ നടന്ന യാത്രാ വാഹന വില്‍പ്പനയില്‍ വച്ച് ഏറ്റവും ഉയർന്ന റീട്ടെയിൽ ആണ്. 

അതേസമയം ഇരുചക്രവാഹന മേഖലയ്ക്ക് പ്രതീക്ഷിച്ചത്ര വേഗത്തിൽ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. പണപ്പെരുപ്പത്തിലെ വർദ്ധനവ്, ഉടമസ്ഥാവകാശത്തിന്റെ വർധിച്ച ചിലവ്, ഗ്രാമീണ വിപണി വീണ്ടെടുക്കൽ, വർദ്ധിച്ച ഇവി വിൽപ്പന എന്നിവയെല്ലാം ആന്തരിക ജ്വലന എഞ്ചിൻ ഇരുചക്രവാഹന വിഭാഗത്തിന്റെ സാവധാനത്തിലുള്ള വീണ്ടെടുക്കലിന് കാരണമായെന്നും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നു. 

രാജ്യത്തെ വാണിജ്യ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം, 2022 ലെ റീട്ടെയിൽ വിൽപ്പന 865,344 യൂണിറ്റായിരുന്നു. 2021 ലെ 655,696 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 31.97 ശതമാനം വളർച്ച. 2022 മുഴുവൻ  വാണിജ്യ വാഹന സെഗ്‌മെൻറും വളർന്നുകൊണ്ടിരുന്നുവെന്നും ഇപ്പോൾ 2019 റീട്ടെയ്‌ലുകളുമായി ഏതാണ്ട് തുല്യമാണെന്നും ഫാഡ പറയുന്നു. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ , ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ, ബസുകൾ എന്നിവയുടെ വില്‍പ്പനയും വര്‍ദ്ധിച്ചു. നിർമ്മാണ സാമഗ്രികൾ, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഗവൺമെന്റിന്റെ തുടർച്ചയായ മുന്നേറ്റം തുടങ്ങിയവ ഈ വിഭാഗത്തിലെ വില്‍പ്പന നിലനിർത്തി.

കോവിഡ് മഹാമാരി സമയം ഏറ്റവും കൂടുതൽ ബാധിച്ച മുച്ചക്ര വാഹന വിഭാഗവും ശക്തമായ തിരിച്ചുവരവ് കാണിക്കുന്നു. റീട്ടെയിൽ വിൽപ്പന 640,559 യൂണിറ്റായി ഉയർന്നു.  2021-ൽ വിറ്റ 373,562 യൂണിറ്റുകളെ അപേക്ഷിച്ച് 71.47 ശതമാനം വർധനവുണ്ടായി. കോവിഡിന് മുമ്പുള്ള 2019 കലണ്ടര്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വിടവ് കുറയ്ക്കാൻ ഈ മേഖലയ്ക്ക് കഴിഞ്ഞു. പുതിയ ഇലക്ട്രിക് ത്രീ വീലറുകൾ സെഗ്‌മെന്റിൽ പുതിയ ഡിമാൻഡ് വർധിപ്പിക്കുന്നു. മുച്ചക്ര ഇവി വിപണി വിഹിതം 50 ശതമാനത്തിന് മുകളിൽ എത്തിയതായും ഫാഡ കണക്കുകള്‍ വ്യക്തമാക്കുന്നു.

ദില്ലി കീഴടക്കുമോ ഇന്നോവ മുതലാളി? എത്തുന്നത് വമ്പൻ പ്ലാനുകളുമായി!

നല്ല മൺസൂൺ, കർഷകരുമായുള്ള മെച്ചപ്പെട്ട പണമൊഴുക്ക്, വിളകളുടെ മികച്ച വില്‍പ്പന, മികച്ച സംഭരണത്തിൽ സർക്കാരിന്റെ ശ്രദ്ധ എന്നിവയെ തുടർന്ന് 2022ൽ 7.94 ലക്ഷം യൂണിറ്റുകളോടെ ട്രാക്ടർ വിൽപ്പന പുതിയ ഉയരത്തിലെത്തി എന്നും ഫാഡ കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രാക്ടർ റീട്ടെയിൽ വിൽപ്പന 769,638 യൂണിറ്റാണ്. റാബി വിളകൾ കൃത്യസമയത്ത് വിതച്ചതും മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സാധാരണ ഉത്സവകാലവും ട്രാക്ടറുകളുടെ ശക്തമായ വില്‍പ്പനയ്ക്ക് കാരണമായി.

Latest Videos
Follow Us:
Download App:
  • android
  • ios