കാറിലെ ഏസി; ശ്രദ്ധിച്ചില്ലെങ്കില്‍ മാരകരോഗങ്ങള്‍ നിങ്ങളെ തേടി എത്തിയേക്കും!
കാരണം എസിയുടെ അശ്രദ്ധമായ ഉപയോഗം മൂലം മാരകരോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ചൂടുകാലം കടുത്തുതുടങ്ങിക്കഴിഞ്ഞു. വാഹനങ്ങളില്‍ എസിയ്ക്ക് ഏറെ ഉപയോഗമുള്ള സമയമാണ് ഇത്. ചൂടുകാലത്ത് വാഹനങ്ങളില്‍ ഏസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധവേണം. കാരണം എസിയുടെ അശ്രദ്ധമായ ഉപയോഗം മൂലം മാരകരോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ചൂടുകാലത്ത് യാത്ര ചെയ്യാന്‍ കാറില്‍ കയറി ഇരുന്നയുടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന ബെന്‍സൈം എന്ന വിഷ വാതകം മാരകമായ കാന്‍സര്‍ രോഗത്തിനു കാരണമാകും. ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ചൂടുകാലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളില്‍ കയറിയ ഉടന്‍ എസി പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ഉയര്‍ന്ന തോതില്‍ ഈ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്‍സൈമിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ ബെന്‍സൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്ക്വയര്‍ഫീറ്റാണ്.
ബെന്‍സൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുമുണ്ടാക്കുകയും ചെയ്യും. ബെന്‍സൈം വാതകം കരളിനെയും വൃക്കകളെയും വിഷമയമാക്കുന്നു എന്നുമാത്രമല്ല, ഈ വിഷവസ്തു പുറംതള്ളുക എന്നതു ചികിത്സ കൊണ്ടാണെങ്കിലും വളരെയധികം വിഷമംപിടിച്ചതാണ്. ഇക്കാരണങ്ങള്‍ കൊണ്ട് എ സി ഓണ്‍ ചെയ്യുന്നതിനു മുമ്പ് ചില്ലുകള്‍ താഴ്ത്തി ശുദ്ധവായു ഉള്ളില്‍ കടത്തിയശേഷം മാത്രം എ സി പ്രവര്‍ത്തിപ്പിക്കുക.
ഏറെ നേരം വെയിലത്ത് കിടന്ന വാഹനം എടുക്കുമ്പോൾ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിക്കുക. ചൂടു വായുവിനെ എളുപ്പത്തിൽ പുറന്തള്ളാൻ ഇതു സഹായിക്കും. അതിനുശേഷം ഗ്ലാസുകൾ ഉയർത്തി എസി പ്രവർത്തിപ്പിക്കുക.
പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രം എസിയുടെ വെന്‍റിലേഷൻ അഥവാ പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന മോഡ് ഇടുക. റിസർക്കുലേഷൻ മോഡിൽ വാഹനത്തിനുള്ളിലെ വായുവാണ് എസി തണുപ്പിക്കുക. കാബിൻ വേഗത്തിൽ തണുപ്പിക്കാൻ ഈ മോഡാണ് ഉത്തമം.
അതുപോലെ എസിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാർ പരിഹരിക്കുക. മതിയായ അളവിൽ റഫ്രിജറന്‍റ് ഇല്ലെങ്കിൽ തണുപ്പ് കുറയും.
Courtesy: Auto Trader, Social Media, Deepika and Automotive Websites