കാർ ലോൺ ക്ലോസ് ചെയ്ത് എൻഓസി വാങ്ങിയാലും പണി തീരില്ല! ഇക്കാര്യം മറന്നാൽ വിൽക്കുമ്പോൾ പാടുപെടും!
നിങ്ങൾ ഒരു കാർ ലോൺ എടുത്തിട്ടുണ്ടെങ്കിൽ, ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യത്തെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഇത് നിങ്ങൾ അവഗണിച്ചാൽ, ഭാവിയിൽ കാർ വിൽക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് ഉടമസ്ഥാവകാശം കൈമാറാൻ സാധിച്ചെന്നുവരില്ല. നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരാം. അതുകൊണ്ടുതന്നെ ഏറെ പ്രധാനമാണ് ബാങ്കിൽ നിന്ന് എൻഒസി (നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കേറ്റ്) ലഭിച്ചതിന് ശേഷം ചെയ്യേണ്ട ഈ ജോലികൾ. ഇതാ ആ ജോലികളെപ്പറ്റി അറിയേണ്ടതെല്ലാം.
മിക്ക ആളുകളും ലോൺ എടുത്തായിരിക്കും ഒരു പുതിയ കാർ വാങ്ങുന്നത്. ലോൺ എടുക്കുന്നതിനൊപ്പം, നിങ്ങളുടെ കാർ ആർടിഒയിൽ രജിസ്റ്റർ ചെയ്യുമ്പോൾ, ആർടിഒയുടെ ഡാറ്റാബേസിൽ നിങ്ങളുടെ ആർസി ബുക്കിൽ ബാങ്കിന്‍റെയോ കടം നൽകിയ മറ്റ് സ്ഥാപനങ്ങളുടെയോ പേര് ചേർക്കപ്പെടും. ലോൺ മുഴുവൻ അടച്ചു കഴിഞ്ഞ ശേഷം ബാങ്കിൽ നിന്ന് എൻഒസി (നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കേറ്റ്) കിട്ടിയാൽ പണി തീർന്നു എന്നാണ് പലരുടെയും ധാരണ. എന്നാൽ പണി ഇവിടെ അവസാനിക്കുന്നില്ല എന്നതാണ് യാതാർത്ഥ്യം.
നിങ്ങൾ ഒരു കാർ ലോൺ എടുത്തിട്ടുണ്ടെങ്കിൽ, ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യത്തെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഇത് നിങ്ങൾ അവഗണിച്ചാൽ, ഭാവിയിൽ കാർ വിൽക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് ഉടമസ്ഥാവകാശം കൈമാറാൻ സാധിച്ചെന്നുവരില്ല. നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരാം. ഇക്കാരണങ്ങളാൽ പ്രധാനമാണ് ബാങ്കിൽ നിന്ന് എൻഒസി ലഭിച്ചതിന് ശേഷം ചെയ്യേണ്ട ഈ ജോലികൾ. ഇതാ അവയെപ്പറ്റി അറിയേണ്ടതെല്ലാം.
ബാങ്കിൻ്റെ പേരും ഈ രേഖയിലുണ്ട്
പുതിയ കാർ വാങ്ങാൻ ഷോറൂമിൽ പോകുമ്പോൾ കാറിൻ്റെ പ്രൈസ് ബ്രേക്കപ്പ് ഷീറ്റിൽ ഹൈപ്പോതെക്കേഷനായി പ്രത്യേകം ചാർജ് ഈടാക്കുന്നത് കാണാം. ഹൈപ്പോതെക്കേഷൻ എന്നാൽ നിങ്ങൾ കാറിനായി ലോൺ എടുത്ത ബാങ്കോ മറ്റ് ധനകരായ് സ്ഥാപനമോ ആണ്. ആർസിയിൽ മാത്രമല്ല, കാർ ഇൻഷുറൻസിലും നിങ്ങൾ ലോൺ എടുത്ത ബാങ്കിൻ്റെ പേര് ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ, ലോൺ അടച്ചുതീർന്നതിനു ശേഷം ബാങ്കിൻ്റെ പേര് രേഖകളിൽ നിന്ന് നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ഹൈപ്പോത്തിക്കേഷൻ റിമൂവൽ എന്നാണ് ഈ പ്രക്രിയയുടെ പേര്. ഈ ജോലി എങ്ങനെ ചെയ്യപ്പെടും എന്നതാണ് ഇവിടെ പറയുന്നത്.
ഹൈപ്പോതെക്കേഷൻ എങ്ങനെ നീക്കംചെയ്യാം?
ആർടിഒയുടെ രേഖകളിൽ നിന്ന് ബാങ്കിൻ്റെ പേര് നീക്കം ചെയ്യുന്നതിന്, ചില പ്രധാന ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ആദ്യം പരിവാഹൻ ഡോട്ട് ഗവ ഡോട്ട് ഇൻ വെബ്‍സൈറ്റിൽ പോയതിന് ശേഷം, ഹോംപേജിലെ ഓൺലൈൻ സേവനങ്ങളിലെ വെഹിക്കിൾ റിലേറ്റഡ് സർവീസസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം, സംസ്ഥാനം തിരഞ്ഞെടുക്കുക. സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം, നിങ്ങൾക്ക് ഓൺലൈനിൽ ചെയ്യാൻ കഴിയുന്ന സേവനങ്ങളുടെ പേരുകൾ സ്ക്രീനിൽ നിങ്ങൾ കാണും. മൊബൈൽ നമ്പർ-ഇമെയിൽ ഐഡി വഴി ഈ പോർട്ടലിൽ അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ ഒടിപി സഹിതം ആക്ടിവേഷൻ ലിങ്ക് ലഭിക്കും. അതിൻ്റെ യൂസർ ഐഡി സജീവമാകും. ആക്ടിവേഷൻ ലിങ്കിൽ ക്ലിക്കുചെയ്‌ത് ഉപയോക്തൃ ഐഡി സജീവമാക്കുക. തുടർന്ന് പാസ്‌വേഡ് സജ്ജമാക്കുക. നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക, തുടർന്ന് സേവനത്തിലെ ഹൈപ്പോതെക്കേഷൻ ടെർമിനേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിനുശേഷം, രേഖകൾ അപ്‌ലോഡ് ചെയ്യുകയും ഫീസ് അടയ്ക്കുകയും ചെയ്യുക. ഫീസ് ഓൺലൈനായി അടച്ച ശേഷം, രസീതിൻ്റെ പ്രിന്‍റ് ഔട്ട് എടുക്കുക.
ഹൈപ്പോതെക്കേഷൻ നീക്കം ചെയ്തതിന് ശേഷം ഈ കാര്യങ്ങൾ ചെയ്യുക
ഇനി ഹൈപ്പോതെക്കേഷൻ നീക്കം ചെയ്താലും കാര്യങ്ങൾ കഴിഞ്ഞെന്നു കരുതരുത്. ഹൈപ്പോതെക്കേഷൻ നീക്കം ചെയ്ത് ഫീസ് അടച്ചതിന് ശേഷം ആർസി, പണമടച്ച പേജിൻ്റെ പ്രിൻ്റ് ഔട്ട്, ബാങ്ക് എൻഒസി, കാർ ഇൻഷുറൻസ്, മലിനീകരണ സർട്ടിഫിക്കറ്റ് എന്നിവ ആർടി ഓഫീസിലേക്ക് അയയ്ക്കുക. ഈ രേഖകളെല്ലാം ആർടിഒയിൽ ലഭിച്ചാലുടൻ, 10 മുതൽ 15 ദിവസത്തിനുള്ളിൽ ആർടിഒ രേഖകളിൽ നിന്ന് ബാങ്കിൻ്റെ പേര് നീക്കം ചെയ്യുകയും ആർടിഒ നിങ്ങൾക്ക് പുതിയ ആർസി നൽകുകയും ചെയ്യും.