ടാറ്റയുടെ കാറുകൾ എങ്ങനെയാണ് ഇത്രയും സ്‍ട്രോങ്ങായത്? ഓരോ കാറും റോഡിലെത്തും മുമ്പേ കമ്പനി ഇങ്ങനൊരു പണി നടത്തും!

സുരക്ഷയ്ക്കും കരുത്തിനും പേരുകേട്ടവയാണ് ടാറ്റാ വാഹനങ്ങൾ. ഇതിനായി കമ്പനി എന്താണ് ചെയ്യുന്നത്. ഇതാ അറിയേണ്ടതെല്ലാം

This is the secret behind safety and strength of Tata Cars

പെട്രോൾ, സിഎൻജി, ഇലക്ട്രിക് സെഗ്‌മെൻ്റുകളിൽ രത്തൻ ടാറ്റയുടെ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന് ശക്തമായ സ്ഥാനമുണ്ട്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ടാറ്റ മോട്ടോഴ്സിൻ്റെ ഒട്ടുമിക്ക വാഹനങ്ങൾക്കും അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. എന്നാൽ ടാറ്റയുടെ എല്ലാ വാഹനങ്ങളെയും ഇത്രയധികം ശക്തമാക്കുന്നതിന് ടാറ്റ കമ്പനി എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾ ഇത്ര സുരക്ഷിതമായതെന്നും അതിൻ്റെ വിശ്വാസ്യത ശക്തിപ്പെടുത്താൻ കമ്പനി എന്തൊക്കെ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും അറിയാം.

ഉയർന്ന നിലവാരമുള്ള സ്റ്റീൽ
ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾ നിർമ്മിക്കുമ്പോൾ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല. മാത്രമല്ല ജനങ്ങളുടെ സുരക്ഷ എപ്പോഴും മനസിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കമ്പനി വിലകുറഞ്ഞ വാഹനങ്ങളിൽപ്പോലും ഉയർന്ന കരുത്തുള്ള സ്റ്റീൽ ഉപയോഗിക്കുന്നതിൻ്റെ കാരണം ഇതാണ്. കാറിൻ്റെ ഘടന ശക്തമാകാൻ കാരണവും ഇതുതന്നെയാണ്. അടിത്തറ ശക്തമാണെങ്കിൽ കെട്ടിടം ശക്തമാകുമെന്ന് പറയുന്നതുപോലെ, വാഹനത്തിൻ്റെ ഘടന ശക്തമാണെങ്കിൽ മാത്രമേ വാഹനത്തിൽ ഇരിക്കുന്ന ആളുകൾക്ക് റോഡപകട സമയത്ത് കൂടുതൽ സുരക്ഷ ലഭിക്കൂ. ചില മോഡലുകളിൽ കാറിൻ്റെ പ്രധാന ഭാഗങ്ങളിൽ സ്റ്റീലിൻ്റെ കനം കമ്പനി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് അവയുടെ കരുത്തും ഈടുതലും വർധിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ക്രാഷ് ടെസ്റ്റിംഗും
ഒരു അപകടത്തിൽ കാർ എങ്ങനെ പ്രതികരിക്കുമെന്നും യാത്രക്കാർക്ക് മികച്ച സംരക്ഷണം നൽകുമെന്നും ഉറപ്പാക്കാൻ ടാറ്റ മോട്ടോഴ്‌സ് കാറുകൾ രൂപകൽപ്പന ചെയ്യുമ്പോൾ കമ്പ്യൂട്ടർ സിമുലേഷൻ ഉപയോഗിക്കുന്നു. വാഹനങ്ങൾ ഇന്ത്യൻ, അന്താരാഷ്‌ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ, കാറിൻ്റെ കരുത്ത് കണ്ടെത്താൻ കമ്പനി തന്നെ വിവിധ ക്രാഷ് ടെസ്റ്റുകൾ നടത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. 

ഈ കാര്യങ്ങളിലും കമ്പനിയുടെ ശ്രദ്ധ
ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കളിൽ നിന്ന് നിരന്തരം ഫീഡ്‌ബാക്ക് എടുക്കുകയും ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി കാറുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുകൂടാതെ, വാഹനങ്ങളിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന കാര്യത്തിലും ടാറ്റ മോട്ടോഴ്‌സ് മുന്നിലാണ്. ഇങ്ങനെ വിവിധ കാരണങ്ങളാൽ ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾ കൂടുതൽ സുരക്ഷിതവും ശക്തവുമാകുന്നു.

ഈ വിലകൂടിയ കാറുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് സാധാരണ കാറുകളെ രത്തൻ ടാറ്റ നെഞ്ചോടുചേർത്തിരുന്നു!

"നേരേവരുന്ന കല്ലുകൾ കൂട്ടിവയ്ക്കുക, നിങ്ങളുടെ കൊട്ടാരം പണിയാൻ അവ മതി" ജിവിതം പഠിപ്പിച്ച രത്തൻ ടാറ്റ..

അധിക്ഷേപിച്ച ഫോർഡ് മുതലാളി ഒടുവിൽ സഹായം തേടിയെത്തി! കടക്കണെയിലായ കമ്പനി വാങ്ങി രത്തൻ ടാറ്റയുടെ പ്രതികാരം

ഇൻഡിക്ക ഇറങ്ങിയപ്പോൾ പേടിച്ച് മാരുതി വില കുറച്ചു, ഉരുക്കുറപ്പുള്ള കാർ കമ്പനിയായി ടാറ്റയെ വളർത്തിയ ബുദ്ധിശാലി

വില രണ്ടരലക്ഷം മാത്രം! 26 വർഷം മുമ്പ് രത്തൻ ടാറ്റയുടെ അത്ഭുതം!പക്ഷേ വിധി ചതിച്ചു, എന്നാൽ അതിജീവിച്ചത് ഇങ്ങനെ!

കനത്തമഴ, റോഡിലെ ആ കാഴ്ചകണ്ട് കാറിലിരുന്ന രത്തൻ ടാറ്റയുടെ കണ്ണുനിറഞ്ഞു; സാധാരണക്കാരനൊരു കാർ പിറന്നു!

സിപിഎമ്മിനെ കരയിച്ചു, മമതയെ പൊള്ളിച്ചു, ഗുജറാത്തിനെ ചിരിപ്പിച്ചു! രത്തൻ ടാറ്റയുടെ ഈ കാർ ചില്ലറക്കാരനല്ല!

കൺമുന്നിൽ ഇന്ത്യക്കാരെ തല്ലിച്ചതച്ചു, ബ്രിട്ടീഷ് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ പഞ്ചസാര കോരിയിട്ട് രത്തൻ ടാറ്റ!

ഈ 9 കാര്യങ്ങൾ മാത്രം മതി രത്തൻ ടാറ്റയെ എന്നെന്നും ഓർക്കാൻ

69 കാരനായ രത്തൻ ടാറ്റ യുദ്ധവിമാനം പറത്തി! പിന്നെ പിറന്നത് ചരിത്രം

Latest Videos
Follow Us:
Download App:
  • android
  • ios