Asianet News MalayalamAsianet News Malayalam

യാത്രികരെ ഭീതിയിലാഴ്ത്തിയ 'ഗോസ്റ്റ് കാർ'! അഗ്നിഗോളമായ കാർ നിൽക്കാതെ ഓടിയതിന് പിന്നിലെ രഹസ്യം..

കഴിഞ്ഞ ദിവസം ജയ‍്‍പൂരിൽ തീ പിടിച്ച കാ‍ർ ഏറെ ദൂരം റോഡിലൂടെ ഓടിയത് യാത്രികരെ ഭീതിയിലാഴ്‍ത്തിയിരുന്നു. തീ പിടിച്ച ശേഷവും വാഹനം നി‍ർത്താതെ ഓടിയതിന് പിന്നാൽ എന്തായിരിക്കും കാരണം? ഇതാ അറിയേണ്ടതെല്ലാം

This is the reason car moving after catches fire in Jaipur
Author
First Published Oct 14, 2024, 4:38 PM IST | Last Updated Oct 14, 2024, 4:38 PM IST

യ്‍പൂരിൽ കഴിഞ്ഞ ദിവസം തീ പിടിച്ച കാർ റോഡിലൂടെ നിർത്താതെ ഓടുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. ജയ്‍പൂരിലെ അജ്‍മീ‍ർ റോഡിൽ സുദർശൻപുര പുലിയയിലേക്ക് പോകുകയായിരുന്ന കാറാണ് തീപിടിച്ച ശേഷവും കത്തിക്കൊണ്ട് കുറേദൂരം കൂടി ഓടിയത്. സോഡാല പച്ചക്കറി മാർക്കറ്റിന് സമീപമുള്ള എലിവേറ്റഡ് ഹൈവിയിലായിരുന്നു അപകടം. തീവിഴുങ്ങിയിട്ടും വാഹനം നി‍ത്താതെ ഓടിയതിന്‍റെ കാരണം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. തീപിടിച്ചതിന് പിന്നാലെ ഹാൻഡ് ബ്രേക്ക് തകരാറിലായതിനെ തുടർന്നാണ് കാർ നിൽക്കാതെ ഓടിയതെന്നാണ് റിപ്പോര്‍ട്ടുകൾ. അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കത്തുന്ന കാർ റോഡിൽ ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടിരുന്നു.

വാഹനത്തിൽ തീ പിടിച്ചതോടെ ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഇട്ട് കാറിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. എന്നാൽ ഹാൻഡ് ബ്രേക്ക് ശരിയായി പ്രയോഗിക്കാത്തതിനെ തുടർന്നാണ് കത്തിക്കൊണ്ടിരുന്ന കാർ മുന്നോട്ട് നീങ്ങിയതെന്നാണ് വിവരം. തീഗോളമായി മാറിയ ശേഷവും ഏറെ ദൂരം മുന്നോട്ടോടിയ കാ‍ർ ഒടുവിൽ റോഡരികിലെ ഒരു ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. ബോണറ്റിൽ നിന്ന് പുക വരാൻ തുടങ്ങിയതിനെ തുടർന്ന് സോഡാലയിലെ എലിവേറ്റഡ് റോഡിൽ കാർ നിർത്തിയതായി ഡ്രൈവർ ജിതേന്ദ്ര ജംഗിദ് പറയുന്നു. താൻ കാറിൽ നിന്ന് ഉടൻ ചാടിയെന്നും എന്നാൽ ഹാൻഡ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വാഹനം റോഡിലേക്ക് നീങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന വീഡിയോയില്‍ ഫ്ലൈ ഓവറിന് മുകളിലൂടെ പൂര്‍ണ്ണമായും കത്തിക്കൊണ്ടിരിക്കുന്ന ഒകാര്‍ ഓടുന്നത് കാണാം. കാത്തിക്കൊണ്ടിരിക്കുന്ന വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ റോഡിലൂടെ പോവുകയായിരുന്ന ബൈക്കുകളിലും മറ്റും ഇടിക്കുന്നതും കാണാം. 

കിയ കാറിന് തീപിടിച്ച് വ്യവസായി വെന്തുമരിച്ചു; അഞ്ചുലക്ഷം രൂപയും കൈത്തോക്കും വാച്ചും മൊബൈൽ ഫോണുകളും സുരക്ഷിതം

സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഈ അപകടത്തെത്തുടർന്ന് റോഡിൽ വൻ കുരുക്കുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് കാറിന് തീപിടിക്കാൻ കാരണമെന്ന് പറയുന്നു. ഭാഗ്യവശാൽ, ഈ സംഭവത്തിൽ ആളപായമുണ്ടായില്ല, എന്നാൽ തീപിടിത്തത്തിനിടെ സൃഷ്ടിച്ച അരാജകത്വം കാൽനടയാത്രക്കാരിലും ഡ്രൈവർമാരിലും പരിഭ്രാന്തി സൃഷ്‍ടിച്ചു.

കാറിലെ തീയിൽ നിന്നും രക്ഷപ്പെടാൻ

  • ചുറ്റിക പോലുള്ള ഉപകരണങ്ങൾ കാറിൽ സൂക്ഷിക്കുക: 
  • കാറിൻ്റെ ഗ്ലാസ് തകർക്കാൻ ഇത് നിങ്ങളെ സഹായിക്കും. 

കത്രിക: 
സീറ്റ് ബെൽറ്റ് ലോക്ക് ആണെങ്കിൽ കത്രിക ഉപയോഗിച്ച് മുറിക്കാം. 

അഗ്നിശമന ഉപകരണം: 
തീപിടുത്തമുണ്ടായാൽ അത് അണയ്ക്കാം.

തീ പിടിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  • ഓയിൽ ഫിൽട്ടർ, എഞ്ചിൻ കൂളൻ്റ്, എഞ്ചിൻ ഓയിൽ എന്നിവ കൃത്യസമയത്ത് മാറ്റുന്നത് തുടരുക.
  • യുക്തിരഹിതമായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ബാറ്ററിയിൽ അധിക ലോഡ് ഇടുന്നു.
  • അംഗീകൃത സ്ഥലത്ത് മാത്രം സിഎൻജി ഫിറ്റിംഗും പരിശോധനയും നടത്തുക.
  • കൂടുതൽ പരിഷ്കാരങ്ങൾ കാറിൽ സാങ്കേതിക തകരാറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
  • കാർ അമിതമായി ചൂടാകുന്നതായി തോന്നുകയാണെങ്കിൽ, കാർ അതിൻ്റെ സൈഡിൽ നിർത്തി തണുപ്പിക്കട്ടെ.

എപ്പോഴാണ് ഒരു കാറിന് തീ പിടിക്കുക?

  • അയഞ്ഞ ബാറ്ററി ടെർമിനൽ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.
  • ബാറ്ററി പരിപാലിക്കുന്നില്ലെങ്കിൽ, അത് പലപ്പോഴും വെള്ളമോ ആസിഡോ ഒഴുകാൻ തുടങ്ങുന്നു, ഇത് ഷോർട്ട് സർക്യൂട്ടിനും കാരണമാകും.
  • സെൻട്രൽ ലോക്കിംഗ്, ഓഡിയോ സിസ്റ്റം, ക്യാമറ, ഹോൺ, ഹെഡ്‌ലൈറ്റ് തുടങ്ങി ഏത് തരത്തിലുള്ള ബാഹ്യ ഉപകരണവും അതിൻ്റെ വയറിംഗ് ശരിയായി ചെയ്തില്ലെങ്കിൽ പോലും ഷോർട്ട് സർക്യൂട്ട് സംഭവിക്കാം.
  • പലപ്പോഴും പെർഫ്യൂം പോലുള്ള കത്തുന്ന പദാർത്ഥങ്ങൾ പലരും കാറുകളിൽ സൂക്ഷിക്കുന്നു. അവ പലപ്പോഴും നീരാവിയായി രൂപപ്പെടുകയും കാറിന് തീപിടിക്കുകയും ചെയ്യും. ആളുകൾ പലപ്പോഴും കാറിന് ചുറ്റും നിൽക്കുമ്പോൾ സിഗരറ്റ് വലിക്കുന്നു. ഇതും തീപിടുത്തത്തിന് സാധ്യതയുണ്ട്.

അഗ്നിബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

  • തീ ഒരിക്കലും പെട്ടെന്ന് കത്തുകയില്ല. അതിന് മുമ്പായി ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ വയറിൽ നിന്ന് വരുന്ന ദുർഗന്ധം പോലെയുള്ള ചില സൂചനകൾ ഉണ്ടാകും. ചിലപ്പോൾ പെട്ടെന്ന് പുക പുറത്തേക്ക് വരാൻ തുടങ്ങും. പലപ്പോഴും ഒരു കാർ ഓടിക്കാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ തീപ്പൊരിയും കാണാറുണ്ട്. ഇവയിലേതെങ്കിലും സംഭവിച്ചാൽ ഉടൻ കാർ നിർത്തി അതിൽ നിന്ന് ഇറങ്ങി മെക്കാനിക്കിനെ വിളിച്ച് കാർ പരിശോധിക്കണം.

അതിജീവിക്കാൻ എന്താണ് വേണ്ടത്?

  • കാറിൻ്റെ ബാറ്ററി അറ്റകുറ്റപ്പണി നടത്തുക
  • ബാറ്ററി ആറുമുതൽ എട്ട് മാസത്തിലൊരിക്കൽ അത് പരിശോധിക്കുക
  • കാർ തകരാറിലാവുകയും പൂട്ട് തുറക്കാതിരിക്കുകയും ചെയ്‍താൽ ഗ്ലാസ് പൊട്ടിച്ച് ഉടൻ പുറത്തിറങ്ങുക
  • മെക്കാനിക്ക് വരുന്നത് വരെ കാറിൽ ഇരിക്കരുത്

 

Latest Videos
Follow Us:
Download App:
  • android
  • ios