ഇതാ വരാനിരിക്കുന്ന ചില ഇലക്ട്രിക് കാറുകൾ, വില 15 ലക്ഷത്തിൽ താഴെ
2023-ൽ 15 ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൂന്ന് ഇലക്ട്രിക് കാറുകളുടെ ഒരു ലിസ്റ്റ് ഇതാ
പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവർത്തിക്കുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോഴും ചെലവേറിയതാണ്. എന്നിരുന്നാലും, 2022 ഇന്ത്യയിലെ ഇവി നിർമ്മാതാക്കൾക്ക് നല്ല വർഷമാണെന്ന് തെളിഞ്ഞു. പാസഞ്ചർ ഇലക്ട്രിക് കാർ സെഗ്‌മെന്റിൽ 80 ശതമാനത്തിലധികം വിഹിതവുമായി ടാറ്റ മോട്ടോഴ്‌സ് ഇവി വിഭാഗത്തിൽ മുന്നിലാണ്. വരും മാസങ്ങളിൽ, നമ്മുടെ വിപണിയിൽ ഒന്നിലധികം പുതിയ ഇലക്ട്രിക് കാറുകളുടെ വരവിന് ഇന്ത്യൻ വിപണി സാക്ഷ്യം വഹിക്കും. പല വാഹന നിർമ്മാതാക്കളും നമ്മുടെ വിപണിയിൽ താങ്ങാനാവുന്ന ഇവികൾ കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുന്നു. 2023-ൽ 15 ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൂന്ന് ഇലക്ട്രിക് കാറുകളുടെ ഒരു ലിസ്റ്റ് ഇതാ
ടാറ്റ പഞ്ച് ഇ.വി
ടിയാഗോ ഇവി അവതരിപ്പിച്ചതിന് ശേഷം, ടാറ്റ മോട്ടോഴ്‌സ് ഇപ്പോൾ പഞ്ച് മൈക്രോ എസ്‌യുവിയുടെ വൈദ്യുതീകരിച്ച പതിപ്പ് 2023 ഉത്സവ സീസണോടെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇത് 2023 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്യുമെന്നും ഉൽപ്പാദനം ജൂണിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. പഞ്ചിനും അൾട്രോസിനും അടിവരയിടുന്ന ആൽഫ ആർക്കിടെക്ചറിന്റെ പരിഷ്‌ക്കരിച്ച പതിപ്പായ ജെനറേഷൻ 2 (SIGMA) പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് മിനി എസ്‌യുവി രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.
ഒടുവില്‍ ഹ്യുണ്ടായിയെ മലര്‍ത്തിയടിച്ച് ടാറ്റ, മുന്നില്‍ ഇനി ഒരൊറ്റ എതിരാളി മാത്രം!
നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയുമായി ടാറ്റ പഞ്ച് EV പവർട്രെയിൻ പങ്കിടാൻ സാധ്യതയുണ്ട്. ടിയാഗോ ഇവിയിൽ നിന്ന് കടമെടുത്ത 26kWh, നെക്സോണ്‍ EV-യിൽ നിന്ന് 30.2kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്‌ഷനുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ടിയാഗോ ഇവിക്കും നെക്‌സോൺ ഇവിക്കും ഇടയിൽ സ്ഥാപിക്കാൻ, പഞ്ച് ഇവിക്ക് ഏകദേശം 10 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.
സിട്രോൺ eC3
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ 2023 ജനുവരിയിൽ C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് ഇൻ്തയൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. സിട്രോണ്‍ eC3 എന്ന് വിളിക്കപ്പെടുന്ന പുതിയ ഇലക്ട്രിക് ഹാച്ച്ബാക്ക് ICE-പവർ പതിപ്പിന് സമാനമാണ്. വയർലെസ് കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പവർഡ് ORVM-കൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും മറ്റുള്ളവയുമായാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് വരുന്നത്.
പുതിയ eC3 യിൽ സ്ലോട്ട് എനര്‍ജിയില്‍ യിൽ നിന്നുള്ള ലിഥിയം അയൺ ഫോസ്ഫേറ്റ് സെല്ലുകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 30.2kWh ബാറ്ററി പാക്കും 84bhp കരുത്തും 143Nm ടോർക്കും നൽകുന്ന ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഇതിൽ ഫീച്ചർ ചെയ്യും. ഇലക്ട്രിക് വാഹനം ഒറ്റ ചാർജിൽ 200-250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവിക്കെതിരെ മത്സരിക്കാൻ, പുതിയ സിട്രോൺ eC3 11 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.
വരുന്നൂ പുതിയ ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ എസ്‌യുവി
എംജി എയർ ഇ.വി
2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കുന്ന എംജി എയർ 2 ഡോർ ഇലക്ട്രിക് കാർ നമ്മുടെ വിപണിയിലെ ബ്രാൻഡിന്റെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനമായിരിക്കും. ചൈന-സ്പെക്ക് വുലിംഗ് എയർ ഇവിയെ അടിസ്ഥാനമാക്കി, പുതിയ എംജി ഇലക്ട്രിക് കാർ ഒരു കോംപാക്റ്റ് സിറ്റി ഇവിയായി എത്തും. ഇതിന് 15 ലക്ഷം രൂപയിൽ താഴെ വില വരും. 2023 മാർച്ചിൽ ഇത് ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോർട്ട്. 20kWh മുതൽ 25kWh വരെയുള്ള ബാറ്ററി പാക്ക് ഇവി ഉപയോഗിക്കാനാണ് സാധ്യത. ഇത് 40 ബിഎച്ച്പി പവർ നൽകുകയും ഏകദേശം 150 കിലോമീറ്റർ ഇലക്ട്രിക് റേഞ്ച് വാഗ്‍ദാനം ചെയ്യുകയും ചെയ്യും. ടാറ്റ നെക്‌സോൺ ഇവിയിൽ നമ്മൾ കണ്ടതുപോലെ ബാറ്ററി പാക്കിൽ എൽഎഫ്‌പി സിലിണ്ടർ സെല്ലുകൾ അവതരിപ്പിക്കും. ടാറ്റ ഓട്ടോകോമ്പിൽ നിന്ന് എംജി ബാറ്ററികൾ പ്രാദേശികമായി ലഭ്യമാക്കും. ഇത് ബ്രാൻഡിന്റെ പുതിയ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾസ് (ജിഎസ്ഇവി) പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ്.