പഞ്ചിനെ ഒന്നാമനാക്കിയത് ഈ അഞ്ച് സവിശേഷതകൾ

കഴിഞ്ഞ 40 വർഷത്തിനിടയിൽ ആദ്യമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാരുതി ഇതര കാറായി മാറി ടാറ്റ പഞ്ച് എന്നതാണ് പ്രത്യേകത. ടാറ്റ പഞ്ചിൻ്റെ അഞ്ച് പ്രധാന സവിശേഷതകളെ കുറിച്ച് വിശദമായി അറിയാം.

These 5 specialties help Tata Punch to become best sales

ടാറ്റ പഞ്ചിൻ്റെ ജനപ്രീതി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം, അതായത് 2024 ൽ, രാജ്യത്തെ നമ്പർ-1 കാർ എന്ന പദവി ഇതിന് ലഭിച്ചു. മൊത്തം 2.20 ലക്ഷം യൂണിറ്റ് പഞ്ച് കാറുകളാണ് ഇക്കാലയളവിൽ ടാറ്റ വിറ്റഴിച്ചത്. ഈ വിൽപ്പനയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 40 വർഷത്തിനിടയിൽ ആദ്യമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാരുതി ഇതര കാറായി മാറി ടാറ്റ പഞ്ച് എന്നതാണ് പ്രത്യേകത. ടാറ്റ പഞ്ചിൻ്റെ അഞ്ച് പ്രധാന സവിശേഷതകളെ കുറിച്ച് വിശദമായി അറിയാം.

നാല് വേരിയൻ്റുകൾ
ടാറ്റ പഞ്ച് കൾച്ചർ, പ്യുവർ, അഡ്വഞ്ചർ, ക്രിയേറ്റീവ്, അക്‌പ്ലിഷ്ഡ് എന്നിങ്ങനെയുള്ള വേരിയൻ്റുകളിൽ ലഭ്യമാണ്. ടോപ് മോഡലിന് 6.13 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ചിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.

ഡിസൈൻ
എൽഇഡി ഡിആർഎൽ സഹിതമുള്ള സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ഡിസൈനാണ് ടാറ്റ പഞ്ചിനുള്ളത്. ഇതിനുപുറമെ, ഡ്യുവൽ ടോൺ ബമ്പർ, ഡ്യുവൽ ടോൺ 16 ഇഞ്ച് അലോയ് വീൽ, 90 ഡിഗ്രി ഓപ്പണിംഗ് ഡോർ, എൽഇഡി ടെയിൽ ലാമ്പ് എന്നിവയും കാറിലുണ്ട്. പഞ്ചൽ ഏഴ് കളർ ഓപ്ഷനുകൾ ലഭിക്കും.

സുരക്ഷ
സുരക്ഷയ്ക്കായി നടത്തിയ ക്രാഷ് ടെസ്റ്റിൽ ടാറ്റ പഞ്ചിന് ഗ്ലോബൽ എൻസിഎപി അഞ്ച് സ്റ്റാർ റേറ്റിംഗ് നൽകി. ഇതിനുപുറമെ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളും കാറിൽ സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്.

ഇൻ്റീരിയർ
ടാറ്റ പഞ്ചിൽ, 7 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

എഞ്ചിൻ
ടാറ്റ പഞ്ചിന് 1.2-ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉണ്ട്, അത് പരമാവധി 87 bhp കരുത്തും 115Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. അതേസമയം സിഎൻജി വേരിയൻ്റ് എഞ്ചിന് പരമാവധി 72 ബിഎച്ച്പി കരുത്തും 103 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാനാവും. ഇതുകൂടാതെ, പഞ്ചിൻ്റെ ഇലക്ട്രിക് വേരിയൻ്റും വളരെ ജനപ്രിയമാണ്.


 

Latest Videos
Follow Us:
Download App:
  • android
  • ios