കൂട്ടബലാത്സംഗത്തിന് ഉപയോഗിച്ച ഇന്നോവ സര്‍ക്കാര്‍ വാഹനം!

17കാരിയെ ബലാത്സംഗം ചെയ്‍ത ഇന്നോവ കാര്‍ സര്‍ക്കാര്‍ വാഹനം. ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

The Toyota Innova which used in Hyderabad gang rape was a govt vehicle

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ ഏറ്റവും പുതിയ സംഭവവികാസത്തിൽ, ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതികള്‍ കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച ടൊയോട്ട ഇന്നോവ സർക്കാർ കാറാണെന്ന് തെളിഞ്ഞതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യാ ടു ഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

സംഭവത്തില്‍ ഇതുവരെ പ്രായപൂർത്തിയാകാത്ത നാല് പേർ ഉൾപ്പെടെ ആറ് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെയ് 28 ന് പാർട്ടിക്കായി ഒരു ക്ലബ്ബിൽ പോയ 17 വയസുകാരി ഒരു ആൺകുട്ടിയെ കണ്ടുമുട്ടി. അവളെ വീട്ടിൽ വിടാമെന്ന് വാഗ്‍ദാനം ചെയ്‍തതിന് ശേഷം ആണ്‍കുട്ടിയും സുഹൃത്തുക്കളും ഒരു മെഴ്‌സിഡസിൽ പെണ്‍കുട്ടിയെയും കയറ്റി ക്ലബ് വിട്ടു.

Kerala CM use black Innova : ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി

ഉടൻ തന്നെ അടുത്തുള്ള ഒരു കഫേയിൽ എത്തിയ അവർ വൈകിട്ട് 6.30 ഓടെ ഒരു ഇന്നോവ ക്രിസ്റ്റയിലേക്ക് മാറി. തുടർന്ന് പെൺകുട്ടിയെ റോഡ് നമ്പർ 44ലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. ബഞ്ചാര ഹിൽസിൽ പ്രതികൾ ഇന്നോവ  പാർക്ക് ചെയ്യുകയും പെണ്‍കുട്ടിയെ വാഹനത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഉയർന്ന രാഷ്ട്രീയക്കാരും ബിസിനസുകാരും സിനിമാ പ്രവര്‍ത്തകരും മറ്റ് ഉന്നത സ്വാധീനമുള്ള ആളുകളും താമസിക്കുന്ന ഹൈദരാബാദിലെ ഒരു ആഡംബര  പ്രദേശമാണ് ഇവിടം. രാത്രി ഏഴരയോടെ അവളെ തിരികെ പബ്ബിൽ ഇറക്കിവിട്ടു.

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറുകൾ
ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കുള്ളിലാണ് കുറ്റകൃത്യം നടന്നതെന്ന് കേസിലെ മുതിർന്ന പ്രതികളിൽ ഒരാളായ സദുദ്ദീൻ പറഞ്ഞതായി ഇന്താ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടർന്ന് ഒരു ഫാം ഹൗസിൽ നിന്ന് കാർ പോലീസ് പിടിച്ചെടുത്തു. ഒരു രാഷ്ട്രീയ കുടുംബവുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാം ഹൗസ് എന്നും ഇന്ത്യാ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്നോവ സർക്കാർ വാഹനമാണെന്ന് തിരിച്ചറിഞ്ഞതായും വഖഫ് ബോർഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യം നടക്കുമ്പോൾ മെഴ്‌സിഡസും ഇന്നോവയും ഓടിച്ചത് പ്രായപൂർത്തിയാകാത്തവരാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

 'കോഡുനാമവുമായി' പുറപ്പെടാന്‍ തയ്യാറായ ആ ഇന്നോവയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

കൂട്ടബലാത്സംഗത്തിന് ഉപയോഗിച്ച മെഴ്‌സിഡസ് തെലങ്കാനയിലെ ഒരു എംഎൽഎയുടേതാണെന്ന് വൃത്തങ്ങൾ അറിയിതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കുറ്റകൃത്യം നടക്കുമ്പോൾ പ്രതി കാറിൽ ഉണ്ടായിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നോവ കഴുകിയ നിലയില്‍
അതേസമയം പെൺകുട്ടി അതിക്രമത്തിനിരയായ ഇന്നോവ കാറിനുള്ളിൽ നിന്നും കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തുന്നു. കാർ‌ കഴുകിയ നിലയിലായിരുന്നു. എന്നാൽ ലൈം​ഗിക അതിക്രമം തെളിയിക്കാൻ സാധിക്കുന്ന അടയാളങ്ങളും തെളിവുകളും കാറിനുള്ളിൽ നിന്ന് കിട്ടിയതായി ഫോറൻസിക് വിഭാ​ഗം പറഞ്ഞു.  കാറിൽ നടത്തിയ പരിശോധനയിൽ പതിനേഴുകാരിയുടെ കമ്മലുകൾ അടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത 3 പേർ ഉൾപ്പെടെ 5 പേർ ചേർന്നാണ് പതിനേഴുകാരിയായ പെൺകുട്ടിയ കൂട്ട ബലാത്സം​ഗത്തിനിരയാക്കിയത്. 

വീട്ടുമുറ്റങ്ങളില്‍ ഇന്നോവകള്‍ നിറയുന്നു, വമ്പന്‍ നേട്ടവുമായി ടൊയോട്ട

കേസില്‍ അറസ്റ്റിലായ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. കൂട്ടബലാത്സംഗ കേസിൽ തെലങ്കാനയിൽ വൻപ്രതിഷേധമാണ് ഉയരുന്നത്.  പ്രതികൾ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൊലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധ സമരമാണ് അരങ്ങേറുന്നത്.  ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ മറച്ചുവച്ച് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് പൊലീസ് ആവർത്തിക്കുന്നത്. കഴിഞ്ഞ മാസം 28നാണ് സംഭവം. 

പെൺകുട്ടി ഇവരെ പബ്ബിൽ വച്ചാണ് പരിചയപ്പെട്ടത്. ഒരു സുഹൃത്തിനൊപ്പമാണ് 17 കാരി പെൺകുട്ടി പബ്ബിൽ പോയത്. സുഹൃത്ത് നേരത്തേ പോകുകയും പെൺകുട്ടി തനിച്ചാകുകയും ചെയ്‍തു. പബ്ബിൽ വച്ച് സൗഹൃദത്തിലായ ഒരു ആൺകുട്ടിയുടെയും അവന്റെ സുഹൃത്തുക്കളുടെയുമൊപ്പം പെൺകുട്ടി പുറത്തിറങ്ങി. പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്‍തു. സംഘം പെൺകുട്ടിയുമൊത്ത് ഒരു പേസ്ട്രി ഷോപ്പിൽ കയറി. പിന്നീട് ജൂബിലി ഹിൽസ് ഏരിയയിൽ എത്തിയ സംഘം അവിടെ കാര്‍ പാര്‍ക്ക് ചെയ്‍തു. ഇവിടെ വച്ചാണ് സംഘം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‍തത്. 

ലാലേട്ടന്‍റെ വീട്ടിലേക്ക് വീണ്ടും ടൊയോട്ട; ഇത്തവണ മുറ്റത്തെത്തിയത് ചുവപ്പന്‍ ഇന്നോവ!

കുട്ടിയുടെ കഴുത്തിൽ മുറിവ് കണ്ട് രക്ഷിതാക്കൾ ചോദിച്ചപ്പോൾ തന്നെ ഒരു സംഘം ആക്രമിച്ചുവെന്ന് മാത്രമാണ് പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ കേസെടുത്ത പൊലീസ് കൂടുതൽ ചോദിച്ചപ്പോഴാണ് താൻ നേരിട്ട കൂട്ടബലാത്സംഗം പെൺകുട്ടി തുറന്നുപറഞ്ഞത്.  ആദ്യം പോക്സോ നിയമപ്രകാരമാണ്  കേസെടുത്തത്. പിന്നീട്  ഐപിസി 376 (കൂട്ടബലാത്സംഗം) സെക്ഷനും ചുമത്തി. ഒരു എംഎൽഎയുടെ മകനും ന്യൂനപക്ഷ ബോർഡ് ചെയർമാനും പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നും പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്നെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്യുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios