ട്രെയിന്‍ യാത്രകള്‍ ഇനി പഴയ പോലെ അല്ല, ഇതാ യാത്രികര്‍ അറിയേണ്ടതെല്ലാം!
ടിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ചും സ്റ്റേഷനില്‍ എത്തേണ്ട സമയക്രമം സംബന്ധിച്ചും ആരോഗ്യപരിശോധന സംബന്ധിച്ചുമുള്ള കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും യാത്രക്കാര്‍ക്ക് നല്‍കുന്നത്. ടിക്കറ്റ് കരസ്ഥമാക്കിയവര്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ഒന്നര മാസത്തോളമായി ലോക്ക് ഡൗണിലാണ് രാജ്യം. ഈ ഭീതിക്കിടയില്‍ വലിയ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ട്രെയിന്‍ ഗതാഗതം ഭാഗീകമായി പുനരാരംരഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്രകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കർശനമായ നിർദേശങ്ങളാണ് ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്നത്. ടിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ചും സ്റ്റേഷനില്‍ എത്തേണ്ട സമയക്രമം സംബന്ധിച്ചും ആരോഗ്യപരിശോധന സംബന്ധിച്ചുമുള്ള കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും യാത്രക്കാര്‍ക്ക് നല്‍കുന്നത്. ടിക്കറ്റ് കരസ്ഥമാക്കിയവര്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
ടിക്കറ്റ് ഓണ്‍ലൈനില്‍ മാത്രം
യാത്രക്ക് ഏഴുദിവസം മുമ്പ് മാത്രമേ റിസര്‍വേഷന്‍ തുടങ്ങുകയുള്ളൂ. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് മാത്രമേ ഉള്ളൂ. ഐ. ആർ.സി. ടി. സി വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. യാത്രക്ക് ഏഴു ദിവസം മുൻപ് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
ടിക്കറ്റ് റദ്ദാക്കിയാല്‍
ടിക്കറ്റുകൾ ലഭ്യമായവർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. തത്കാൽ, പ്രീമിയം തത്കാൽ, കറന്റ് ബുക്കിങ്ങ് സംവിധാനങ്ങൾ ഉണ്ടാവില്ല. ടിക്കറ്റ് റദ്ദാക്കിയാല്‍ പകുതി പണം മാത്രം തിരികെ ലഭിക്കും.
യാത്രയ്ക്ക് മുമ്പ് പരിശോധന
കര്‍ശന സുരക്ഷയാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുക. യാത്രക്കാർ നാലു മണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തി പരിശോധകൾക്ക് വിധേയരാവണം. രോഗലക്ഷണം ഉള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. സ്റ്റേഷനിൽ എത്തുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ശരീര താപനില പരിശോധിക്കുകയും ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ ജില്ലാ കളക്ടർമാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ഡൗണ്‍ലോഡ് ചെയ്യണം. യാത്രയില്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധം
പുതപ്പു നല്‍കില്ല
ഏസി കോച്ചുകള്‍ മാത്രമാണ് ഓടുക. എന്നാല്‍ എ സി കോച്ചുകൾ ആണെങ്കിലും താപനില അൽപം ഉയർത്തിവെക്കും. ട്രെയിനുകളിൽ പുതപ്പ്, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവ റെയില്‍വേ നല്‍കില്ല.
ഭക്ഷണം
ടിക്കറ്റ് തുകയിൽ കാറ്ററിംഗ് ചാർജ് ഉൾപ്പെടുത്തില്ല. ഇ-കാറ്ററിംഗ് സംവിധാനവും ഉണ്ടാവില്ല. കുപ്പി വെള്ളവും നിയന്ത്രണങ്ങളോടെ ഭക്ഷണ പദാർത്ഥങ്ങളും വാങ്ങാൻ സൗകര്യമുണ്ടാകും. ടിക്കറ്റുകൾ ഉറപ്പാക്കിയ ആളുകളെ സ്റ്റേഷനിൽ എത്തിക്കാനും കൂട്ടി കൊണ്ട് പോകാനും വാഹനങ്ങൾ അനുവദിക്കും. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കുകയും സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പാക്കുകയും ചെയ്യണം. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ അതത് സംസ്ഥാനങ്ങളിലെ സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം.
പ്ലാറ്റ് ഫോം ടിക്കറ്റ് നല്‍കില്ല
സ്‌റ്റേഷനിലേക്കും പുറത്തേക്കും യാത്രക്കാരെ കയറ്റി വരുന്ന വാഹനങ്ങള്‍ ടിക്കറ്റ് കാട്ടിയാലേ കടത്തിവിടൂ. കണ്‍ഫേം ടിക്കറ്റുള്ളവരെയേ സ്‌റ്റേഷനില്‍ പ്രവേശിപ്പിക്കൂ. സ്‌റ്റേഷനില്‍ പ്രവേശിക്കാന്‍ ഇ-ടിക്കറ്റ് മതി. യാത്രികരെ സ്റ്റേഷനില്‍ എത്തിക്കുന്ന ഡ്രൈവറെയും വണ്ടിക്ക് അടുത്തുവരെ അനുവദിക്കും. പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ നല്‍കില്ല.