ആക്സിലേറ്റർ ജാം ആകുന്നു, അപകടം ഉറപ്പ്! പുലിവാലുപിടിച്ച് സൈബർട്രക്കും ഇലോൺ മസ്‍കും!
നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ്റെ ഫയലിംഗ് അനുസരിച്ച്, പെഡലിന് മുകളിൽ സ്ഥിതിചെയ്യുന്ന ആക്സിലറേറ്റർ പെഡൽ പാഡ് മുകളിലേക്ക് തെന്നിമാറുകയും ഫുട്‌വെൽ സ്‌പെയ്‌സിൽ കുടുങ്ങിപ്പോകുകയും ചെയ്യും.
സാങ്കേതിക തകരാർ കാരണം വിൽപ്പന നടത്തിയ എല്ലാ സൈബര്‍ ട്രക്കുകളേയും തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതമായി അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമൻ ടെസ്‌ല. സൈബര്‍ ട്രക്ക് അപ്രതീക്ഷിതമായി അമിതവേഗതയിലേക്കെത്തുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ആക്‌സിലേറ്റര്‍ പാഡില്‍ ഉപയോഗിച്ചിരിക്കുന്ന ലൂബ്രിക്കന്റാണ് പ്രശ്‍നകാരണം എന്നു തിരിച്ചറിഞ്ഞതോടെയാണ് ഈ തിരിച്ചുവിളി. ദിവസങ്ങള്‍ക്കു മുമ്പാണ് ആക്‌സിലേറ്റര്‍ ജാമായി പോയ സൈബര്‍ ട്രക്ക് ഉടമയുടെ വിഡിയോ ടിക് ടോക്കില്‍ വൈറലായത്.
നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ്റെ ഫയലിംഗ് അനുസരിച്ച്, പെഡലിന് മുകളിൽ സ്ഥിതിചെയ്യുന്ന ആക്സിലറേറ്റർ പെഡൽ പാഡ് മുകളിലേക്ക് തെന്നിമാറുകയും ഫുട്‌വെൽ സ്‌പെയ്‌സിൽ കുടുങ്ങിപ്പോകുകയും ചെയ്യും. ഇതുകാരണം കമ്പനി ഇതുവരെ വിതരണം ചെയ്ത എല്ലാ സൈബർ ട്രക്കുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. 3,878 യൂണിറ്റുകളെ പ്രശ്‍നം ബാധിച്ചു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ്റെ ഫയലിംഗ് അനുസരിച്ച്, പെഡലിന് മുകളിൽ സ്ഥിതിചെയ്യുന്ന ആക്സിലറേറ്റർ പെഡൽ പാഡ് നിറം മാറുകയും മുകളിലേക്ക് തെന്നിമാറുകയും ഫുട്‌വെൽ സ്‌പെയ്‌സിൻ്റെ ട്രിമ്മിൽ കുടുങ്ങിപ്പോകുകയും ചെയ്യും. പുതിയ ആക്‌സിലറേറ്റർ പെഡൽ ഘടകം ഘടിപ്പിക്കുന്നതിന് ഉപഭോക്താക്കൾക്ക് അവരുടെ സൈബർട്രക്ക് അടുത്തുള്ള സേവന കേന്ദ്രത്തിലേക്ക് കൊണ്ടുപോകാം. ആക്സിലറേറ്റർ പെഡൽ അസംബ്ലി ചാർജില്ലാതെ മാറ്റിസ്ഥാപിക്കുമെന്ന് ടെസ്‌ല അറിയിച്ചു.
ഇതുകൂടാതെ മുന്നറിയിപ്പ് ലൈറ്റുകളുടെയും ഫോണ്ട് വിസിബിലിറ്റിയുടെയും പ്രശ്‌നങ്ങൾ കാരണം വിവിധ മോഡലുകളിലായി ഏകദേശം 22 ലക്ഷം ഇലക്ട്രിക് കാറുകൾ ടെസ്‌ല തിരിച്ചുവിളിച്ചു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ്റെ (NHTSA) ഔദ്യോഗിക പ്രസ്താവനയിൽ, ഉപയോക്താക്കൾക്ക് കാണാനും മനസ്സിലാക്കാനും കഴിയാത്തവിധം ചെറുതായ ഫോണ്ട് സൈസ് ഡാഷ്‌ബോർഡ് മുന്നറിയിപ്പ് ലൈറ്റുകളുള്ള സൈബർട്രക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവി നിർമ്മാതാവ് തിരിച്ചുവിളിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.
2023 നവംബറിൽ ആണ് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സൈബർട്രക്ക് പിക്കപ്പ് ട്രക്കുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ തുടങ്ങിയത്. സൈബർട്രക്ക് ഒന്നിലധികം പവർട്രെയിനുകളിൽ വാഗ്‍ദാനം ചെയ്യുന്നു. അതിൽ ഒറ്റ അല്ലെങ്കിൽ ഒന്നിലധികം മോട്ടോറുകൾ ഉൾപ്പെടുന്നു. സൈബർട്രക്ക് ഒന്നോ രണ്ടോ മൂന്നോ ഇലക്ട്രിക് മോട്ടോറുകളിൽ നൽകുന്നു. സിംഗിൾ മോട്ടോർ വേരിയന്റ് 6.5 സെക്കൻഡിനുള്ളിൽ പൂജ്യം മുതല്‍ 100 കിലോമീറ്റർ വേഗത കൈവരിക്കും. വേരിയന്‍റിന്‍റെ റേഞ്ച് 402 കിലോമീറ്ററായിരിക്കും. ടവിംഗ് കപ്പാസിറ്റി ഐഡി 3400 കിലോഗ്രാമും പേലോഡ് 1360 കിലോഗ്രാമും ആയിരിക്കും.
സൈബർട്രക്കിന്റെ പരമാവധി റൈഡ് ഉയരം 16 ഇഞ്ച് ആയിരിക്കും, റൈഡ് ഉയരം 4 ഇഞ്ച് വരെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. 6.5 അടി നീളമുള്ള ലോഡ് ബേയ്ക്ക് 2800 ലിറ്റർ സ്ഥലം ലഭിക്കും. ഇരിപ്പിടത്തിന്റെ കാര്യത്തിൽ, സൈബർട്രക്കില്‍ ആറ് മുതിർന്നവരെ ഉൾക്കൊള്ളാൻ കഴിയും. ഇന്റീരിയർ മിനിമലിസ്റ്റിക് ആയിരിക്കും കൂടാതെ 17 ഇഞ്ച് ടാബ്‌ലെറ്റ് ശൈലിയിലുള്ള ടച്ച്‌സ്‌ക്രീൻ ഫീച്ചർ ചെയ്യും. ടെസ്‌ല സൈബർട്രക്കിൻ്റെ AWD പതിപ്പ് 80,000 ഡോളറിൻ്റെ പ്രാരംഭ വിലയിൽ ലഭ്യമാണ്. അതായത് ഏകദേശം 66 ലക്ഷം രൂപ.