അമേരിക്കന്‍ വണ്ടിക്കമ്പനിയുടെ ഇന്ത്യന്‍ പ്രവേശനം പൊളിഞ്ഞു, സൂചനയായി ആ രാജി!

നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഇന്ത്യയെ ഇവികളുടെ സാധ്യതയുള്ള വിപണിയായി പരിഗണിക്കുന്നില്ലെന്ന് സൂചന നൽകിയതിന് തൊട്ടുപിന്നാലെയാണ് രാജി.

Tesla India Top Executive Quits After EV Maker Puts Entry Plan On Hold

മേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ലയുടെ ഇന്ത്യന്‍ പ്രവേശനം കഴിഞ്ഞ കുറച്ചുനാളുകളായി വാഹനലോകത്ത് സജീവ ചര്‍ച്ചയാണ്. എന്നാല്‍ ഇപ്പോഴിതാ ടെസ്‍ല ഈ നീക്കം ഉപേക്ഷിക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിൽ പ്രവേശിക്കാനുള്ള ശ്രമത്തിൽ നിന്ന് ടെസ്‌ല പിന്മാറിയതിന്റെ സൂചനയായി ,  ഇന്ത്യയിലെ ടെസ്‌ലയുടെ പോളിസി ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവായിരുന്ന മനുജ് ഖുറാന രാജിവച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഇന്ത്യയെ ഇവികളുടെ സാധ്യതയുള്ള വിപണിയായി പരിഗണിക്കുന്നില്ലെന്ന് സൂചന നൽകിയതിന് തൊട്ടുപിന്നാലെയാണ് രാജി.

പ്രതിസന്ധിയില്‍ ചൈനീസ് കമ്പനിക്ക് താങ്ങായി ധനത്രയോദശി, ഒറ്റദിവസം വിറ്റത് ഇത്രയും വണ്ടികള്‍! 

കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്രത്തെ നീക്കാൻ ടെസ്‌ല ശ്രമിച്ചുവരികയാണ്. 2020-ൽ, ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സബ്‌സിഡിയറി വഴി ടെസ്‌ല ഇന്ത്യയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിൽ ടെസ്‌ലയിൽ ചേർന്ന മനുജ് ഖുറാന ചർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നികുതി നിലവിലെ 100 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കാൻ ഒരു വർഷത്തിലേറെ ശ്രമിക്കുകയും ചെയ്‍തു. പക്ഷേ നികുതി ഇളവുകൾ നൽകുന്നതിന് മുമ്പ് ടെസ്‌ലയുടെ ഇന്ത്യയിലെ ഉൽപ്പാദന പദ്ധതികൾ തുടങ്ങണം എന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനിന്നതിനാൽ ചർച്ചകൾ പരാജയപ്പെട്ടു.

ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!

ഇപ്പോൾ ഇന്ത്യയിൽ പ്രവേശിക്കാനുള്ള ടെസ്‌ലയുടെ പദ്ധതികൾ നശിച്ചുപോയതായി വിവിധ സ്രോതസുകളെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം ഖുറാനയുടെ രാജി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശന പദ്ധതികള്‍ താൽക്കാലികമായി നിർത്തിവച്ചത്. കാറുകൾ വിൽക്കാനും സർവീസ് നടത്താനും തങ്ങൾക്ക് ആദ്യം അനുവാദം തരാത്ത ഒരു സ്ഥലത്തും ടെസ്‌ല ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കില്ല എന്ന് ടെസ്‍ല സിഇഒ ഇലോമ്‍ മസ്‍ക് അടുത്തിടെ വ്യക്തമാക്കിയരുന്നു.

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി ടെസ്‌ലയെ നേരത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍ നികുതി രംഗത്ത് ഇളവ് നല്‍കുന്നതിന് മുമ്പ് കമ്പനി രാജ്യത്തിനായുള്ള അതിന്റെ നിർമ്മാണ പദ്ധതികൾ പങ്കിടണമെന്ന വ്യവസ്ഥകളോടെ ആയിരുന്നു ക്ഷണം. ഇന്ത്യയിൽ വാഹനം നിര്‍മ്മിക്കാന്‍ ടെസ്‌ലയും ഇലോൺ മസ്‌ക് തയ്യാറാണെങ്കിൽ പ്രശ്‌നമൊന്നുമില്ലെന്ന് ഗഡ്‍കരി പറഞ്ഞിരുന്നു. 

മുതലാളിയുടെ ഭീഷണിക്ക് പിന്നാലെ ചൈനയിലെ തൊഴില്‍ റിക്രൂട്ട്മെന്‍റ് റദ്ദാക്കി അമേരിക്കന്‍ വാഹനഭീമന്‍

"മസ്‍കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല, പക്ഷേ, അദ്ദേഹം ചൈനയിൽ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാൻ ആഗ്രഹിക്കുന്നു, അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല നിർദ്ദേശമാകാൻ കഴിയില്ല. അദ്ദേഹത്തോടുള്ള ഞങ്ങളുടെ അഭ്യർത്ഥന, ഇന്ത്യയിൽ വന്ന് ഇവിടെ നിർമ്മിക്കുക എന്നതാണ്..” ഗഡ്‍കരി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!

എന്നാല്‍, ഇപ്പോഴും ഇറക്കുമതി ചെയ്ത കാറിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കണമെന്ന നിലപാടിലാണ് മസ്‌ക്. ടെസ്‌ല തങ്ങളുടെ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മസ്‍ക് എന്നാൽ ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും കൂടിയാ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യെന്നും മസ്‍ക് നേരത്തെ പറഞ്ഞിരുന്നു.  നിലവിൽ, 40,000 ഡോളറിൽ കൂടുതലുള്ള CIF (കോസ്റ്റ്, ഇൻഷുറൻസ്, ചരക്ക്) മൂല്യമുള്ള പൂർണ്ണമായും ഇറക്കുമതി ചെയ്‍ത കാറുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവയും തുകയിൽ താഴെയുള്ളവയ്ക്ക് 60 ശതമാനവും ഇന്ത്യ ചുമത്തുന്നു.

അപ്രതീക്ഷിതമായി ബ്രേക്ക് തനിയെ അമരും, ഈ വണ്ടിക്കമ്പനിക്കെതിരെ പരാതിയുമായി ഉടമകള്‍!

Latest Videos
Follow Us:
Download App:
  • android
  • ios