"ദുമ്മു ദുമ്മു തുടിപ്പെല്ലാം വെളിയ വിട്ട് ഉള്ള വിട്ട്.." നാട്ടു നാട്ടുവിനൊപ്പം ചുവടുവച്ച് 150 ടെസ്‍ല കാറുകള്‍!
ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക വരെ ശ്രദ്ധനേടിയാണ് വീഡിയോ മുന്നേറിയത്. വീഡിയോയുടെ ഡിസ്‌ക്രിബ്ഷനില്‍ ഇലോണ്‍ മസ്‌കിനേയും ടെസ്‌ലയേയും ടാഗും ചെയ്തിരുന്നു. വീഡിയോ കണ്ട ശേഷം ഹൃദയ ചിഹ്നം പങ്കുവെച്ച് മസ്‍ക് പ്രതികരിച്ചതും വൈറലായി. ടെസ്‌ലയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പിന്നീട് വിഡിയോ പങ്കുവെച്ചതോട ടെസ്‍ലയുടെ നാട്ടു നാട്ടു തരംഗമായി.
എസ്എസ് രാജമൗലിയുടെ തെലുങ്ക് ഭാഷാ ചിത്രമായ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഇന്ത്യൻ പ്രേക്ഷകരെ പിടിച്ചുലയ്ക്കുക മാത്രമല്ല, വിദേശത്തും ഹൃദയങ്ങൾ കീഴടക്കുകയും ചെയ്തു. ആകർഷകമായ ടെമ്പോയ്ക്കും ഊർജ്ജസ്വലമായ ഫീലും മൂലം ജനഹൃദയങ്ങള്‍ കീഴടക്കിയ ഈ ഗാനം അടുത്തിടെ 'മികച്ച ഒറിജിനൽ ഗാനം' വിഭാഗത്തിനുള്ള ഓസ്‍കാറും നേടി. നാട്ടിലുള്ള ഫാൻസ് നാട്ടുവിന്‍റെ ഈ നേട്ടം ആഘോഷിക്കുമ്പോൾ, ന്യൂജേഴ്‌സിയിലെ ആരാധകരും ടെസ്‌ല ലൈറ്റ്‌ഷോ നടത്തി ഗാനത്തിന് ആദരവ് അർപ്പിച്ചു.
ഈ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. നാട്ടു നാട്ടു ആരാധകരായ അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ വാഹനപ്രേമികളുടെ ഒരു റോഡ് ഷോയാണ് ഇപ്പോൾ തരംഗമാവുന്നത്. 150 ഓളം ടെസ്‍ല കാറുകളെ അണിനിരത്തിയാണ് അമ്പരപ്പിക്കുന്ന നാട്ടു നാട്ടു പ്രകടനം ആർആർആറിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് ഷോയുടെ വിഡിയോ ആദ്യം പോസ്റ്റു ചെയ്യുന്നത്.
ഒരു പാർക്കിംഗ് സ്ഥലത്ത് ഡസൻ കണക്കിന് ടെസ്‌ല കാറുകൾ പാട്ടിന്റെ ബീറ്റുമായി ഹെഡ്‌ലൈറ്റുകൾ സമന്വയിപ്പിക്കുന്നത് വീഡിയോയിൽ കാണിക്കുന്നു. ലൈറ്റുകൾ അകത്തേക്കും പുറത്തേക്കും പോകുന്നതും കളിക്കുന്ന ബീറ്റിനെ ആശ്രയിച്ച് ചുവപ്പും വെള്ളയും നിറഞ്ഞ അതിശയകരവും ആകർഷകവുമായ ലൈറ്റ് ഷോയാണ് വീഡിയോയില്‍. ടെസ്‌ല ടോയ് ബോക്‌സ് എന്ന ഫീച്ചര്‍ ആണ് ഇവിടെ ഉപയോഗിച്ചത്. ഇതിലൂടെ കാറുകളിലുള്ള പാട്ടുകള്‍ക്കനുസരിച്ച് ലൈറ്റ് ഷോ നടത്താം. പാട്ടിന്‍റെ ബീറ്റുകള്‍ക്കനുസരിച്ച് ഹെഡ് ലൈറ്റുകളും ടെയിൽ ലൈറ്റുകളും താളത്തില്‍ കത്തുകയും കെടുകയും ചെയ്യും.
ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക വരെ ശ്രദ്ധനേടിയാണ് വീഡിയോ മുന്നേറിയത്. വീഡിയോയുടെ ഡിസ്‌ക്രിബ്ഷനില്‍ ഇലോണ്‍ മസ്‌കിനേയും ടെസ്‌ലയേയും ടാഗും ചെയ്തിരുന്നു. വീഡിയോ കണ്ട ശേഷം ഹൃദയ ചിഹ്നം പങ്കുവെച്ച് മസ്‍ക് പ്രതികരിച്ചതും വൈറലായി. ടെസ്‌ലയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പിന്നീട് വിഡിയോ പങ്കുവെച്ചതോട ടെസ്‍ലയുടെ നാട്ടു നാട്ടു തരംഗമായി.
'ടെസ്‌ല ടോയ്‌ബോക്‌സ്' എന്ന ഫീച്ചറിലൂടെ ടെസ്‌ല കാറുകൾക്ക് ലൈറ്റ് ഷോ അവതരിപ്പിക്കാനാകും. ലൈറ്റ് ഷോ മോഡ് ഉൾപ്പെടെയുള്ള രസകരമായ ഫീച്ചറുകളുടെ ഒരു ശ്രേണി സജീവമാക്കാൻ ഈ ഫീച്ചർ വാഹന ഉടമയെ അനുവദിക്കുന്നു. സജീവമാകുമ്പോൾ, ഈ മോഡ് കാറിന്റെ ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, ടേൺ സിഗ്നലുകൾ, ഇന്റീരിയർ ലൈറ്റുകൾ എന്നിവ ഫ്ലാഷ് ചെയ്യാനും സംഗീതവുമായി സമന്വയിപ്പിച്ച് നിറങ്ങൾ മാറ്റാനും പ്രോഗ്രാം ചെയ്യാൻ അനുവദിക്കുന്നു.
ടെസ്‌ല കാറുകളുടെ ശബ്ദ സംവിധാനവും കാറിന്റെ സ്പീക്കറുകളിലൂടെ സംഗീതം പ്ലേ ചെയ്യുന്നതിനായി പ്രോഗ്രാം ചെയ്യാവുന്നതാണ്, ഇത് പൂർണ്ണമായ ഓഡിയോ-വിഷ്വൽ അനുഭവം നൽകുന്നു. മോഡൽ എസ്, മോഡൽ എക്സ്, മോഡൽ 3 എന്നിവയുൾപ്പെടെ ചില ടെസ്‌ല മോഡലുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ഈ ഫീച്ചറിനെക്കുറിച്ച് ടെസ്‌ലയുടെ പേജ് തന്നെ പറയുന്നത് ഇങ്ങനെ 'പുറത്ത് പാര്‍ക്ക് ചെയ്യൂ, പാട്ടിന്റെ ശബ്ദം കൂട്ടൂ, വിന്‍ഡോ താഴ്ത്തൂ, എന്നിട്ട് ആസ്വദിക്കൂ. പാട്ടിനൊപ്പിച്ച് ടെസ്‌ലയുടെ ലൈറ്റ് ഷോ നടത്തി ഏവരേയും അമ്പരപ്പിക്കൂ'. ഇതിന് പുറമേ ബൂംബോക്‌സ്, എമിഷന്‍സ്, മാഴ്‌സ്, ലൈറ്റ് ഷോസ് എന്നിങ്ങനെ നിരവധി ഫണ്‍ ഫീച്ചറുകള്‍ ടെസ്‌ലയിലുണ്ട്.
ചന്ദ്രബോസിന്റെ നാട്ടു നാട്ടു വരികൾക്ക് എം എം കീരവാണിയാണ് ഈണം പകർന്നിരിക്കുന്നത്. രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയുമാണ് ഗായകര്‍. ജൂനിയർ എൻടിആറിനും രാം ചരണുമാണ് ഗാനരംഗത്ത്.