Asianet News MalayalamAsianet News Malayalam

ആദ്യംകുറച്ചത് ഒരുലക്ഷം, പിന്നാലെ വീണ്ടും ഈ കാർ വില വെട്ടിക്കുറച്ചു, അമ്പരപ്പിച്ച് ടാറ്റ!

അടുത്തിടെ പഞ്ച് ഇവി, ടിയാഗോ ഇവി എന്നിവയ്ക്ക് യഥാക്രമം 1.2 ലക്ഷം രൂപയും 40,000 രൂപയും വരെ വില കുറച്ചിരുന്നു. ഇതിനുശേഷവും ടാറ്റ മോട്ടോഴ്‌സ് ഈ മാസം ഈ രണ്ട്  ഇലക്ട്രിക് വാഹനങ്ങൾക്കും വീണ്ടും കാര്യമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 
 

Tata Punch EV and Tiago EV get additional cash discounts after price cuts
Author
First Published Oct 12, 2024, 11:02 AM IST | Last Updated Oct 12, 2024, 11:02 AM IST

ടാറ്റ മോട്ടോഴ്‌സിൻ്റെ ഇലക്ട്രിക് കാറുകൾ വിപണിയിൽ ചലനം സൃഷ്‍ടിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ശ്രേണിയാണ് കമ്പനിക്കുള്ളത്. കുറച്ച് കാലം മുമ്പ്, ഇലക്ട്രിക് എസ്‌യുവി ടാറ്റ പഞ്ച്, ഇലക്ട്രിക് ഹാച്ച്ബാക്ക് ടാറ്റ ടിയാഗോ ഇവി എന്നിവയുടെ വില കമ്പനി കുറച്ചിരുന്നു. ഈ ഉത്സവ സീസണിൽ തരംഗം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോൾ. മുമ്പ് വില കുറച്ചതിന് ശേഷം, ഇപ്പോഴിതാ ഈ രണ്ട് മോഡലുകൾക്കും കമ്പനി ഇപ്പോൾ മികച്ച ക്യാഷ് ഡിസ്‍കൌണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ മോട്ടോഴ്‌സിൻ്റെ പഞ്ച് ഇലക്ട്രിക് എസ്‌യുവിക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നു. ഈ ഓഫർ 2023, 2024 മോഡലുകൾക്കാണ്. 10.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ടാറ്റ പഞ്ച് ഇവി അവതരിപ്പിച്ചത്. എന്നാൽ കുറച്ച് മുമ്പ് കമ്പനി ഈ കാറിൻ്റെ വില ഒരു ലക്ഷം രൂപ കുറച്ചിരുന്നു. ഒരു ലക്ഷം രൂപ കിഴിവിന് ശേഷം, ഈ വാഹനത്തിൻ്റെ പുതിയ വില ഇപ്പോൾ 9.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ 13.79 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്. 25kWh, 35kWh ബാറ്ററി ഓപ്ഷനുകളിൽ നിങ്ങൾക്ക് ഈ കാർ ലഭിക്കും. ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ, ടാറ്റ മോട്ടോഴ്‌സിൻ്റെ ഈ ഇലക്ട്രിക് എസ്‌യുവി യഥാക്രമം 265 കിലോമീറ്ററും 365 കിലോമീറ്ററും വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ടാറ്റ പഞ്ചിനെ കൂടാതെ, ടിയാഗോയുടെ ഇലക്ട്രിക് പതിപ്പിന്‍റെ വില 40,000 രൂപയും നേരത്തെ കുറച്ചിരുന്നു. ഈ കുറവ് ഈ ഹാച്ച്ബാക്കിൻ്റെ ഏറ്റവും മികച്ച വേരിയൻ്റിനാണെന്ന കാര്യം ശ്രദ്ധിക്കുക. വില കുറച്ചതിന് ശേഷം ഇപ്പോൾ, ഈ വാഹനത്തിന് 50,000 രൂപ വരെ ക്യാഷ് കിഴിവും 6,000 രൂപ വരെ കോർപ്പറേറ്റ് കിഴിവും ലഭിക്കുന്നതായി ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.

24kWh ബാറ്ററി വേരിയൻ്റിൽ ഈ ഓഫർ ലഭ്യമാണ്. അതേ സമയം, 19.2kWh വേരിയൻ്റിനൊപ്പം 10,000 രൂപ വരെ ക്യാഷ് ഡിസ്‍കൌണ്ടും ലഭിക്കും. ഈ ഇലക്ട്രിക് ഹാച്ച്ബാക്കിൻ്റെ വില 7.99 ലക്ഷം (എക്സ്-ഷോറൂം) മുതൽ 10.99 ലക്ഷം (എക്സ്-ഷോറൂം) വരെയാണ്. 19.2kWh, 24kWh ബാറ്ററി ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാകും, ഒരിക്കൽ ഫുൾ ചാർജ് ചെയ്താൽ ഈ വാഹനത്തിന് യഥാക്രമം 221 കിലോമീറ്ററും 275 കിലോമീറ്ററും വരെ റേഞ്ച് ലഭിക്കും. 

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios