സൂപ്പറാണ് ടാറ്റ! മഹീന്ദ്രയെ ഞെട്ടിച്ച് നെക്സോണിൻ്റെ വിലവെട്ടിക്കുറച്ചു, കുറയുന്നത് ഇത്രലക്ഷം!

ടാറ്റ നെക്‌സോണിൻ്റെ ഈ പെട്രോൾ ബേസ് വേരിയൻ്റിന് ഏകദേശം 15,000 രൂപ കുറവാണ്. അതേസമയം, ഡീസൽ ബേസ് വേരിയൻ്റിൻ്റെ പ്രാരംഭ വില 10 ലക്ഷം രൂപയാണ്. നേരത്തെ നെക്‌സോണിന്‍റെ ഏറ്റവും താങ്ങാനാവുന്ന ഡീസൽ വേരിയന്‍റ് പ്യുവർ ഡീസൽ 6MT ആയിരുന്നു. 11.10 ലക്ഷം രൂപയായിരുന്നു ഇതിന്‍റെ എക്സ് ഷോറൂം വില. മഹീന്ദ്ര XUV 3XO വിപണിയിൽ എത്തിയതിന് ശേഷം, മത്സരം കൂടുതൽ വർദ്ധിച്ചു. മഹീന്ദ്ര തങ്ങളുടെ എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് വളരെ കുറഞ്ഞ വിലയായ 7.49 രൂപയ്ക്കാണ്. ഇക്കാരണത്താലാണ് ടാറ്റ നെക്‌സോണിൻ്റെ പുതിയ അടിസ്ഥാന വേരിയൻ്റ് അവതരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ. 

Tata Nexon gets more affordable entry level variants after launch of Mahindra XUV 3XO

രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ടാറ്റ നെക്‌സോണിൻ്റെ പുതിയ രൂപത്തെ  വിപണിയിൽ അവതരിപ്പിച്ചിരുന്നു. ആകർഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ എസ്‌യുവിയുടെ അന്നത്തെ വില 8.15 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി പെട്രോൾ, ഡീസൽ പവർട്രെയിനുകളിൽ പുതിയ താങ്ങാനാവുന്ന ഒരു അടിസ്ഥാന വേരിയൻ്റ് കൂടി അവതരിപ്പിച്ചു. നെക്‌സോൺ സ്‍മാർട്ട് (ഒ) എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. അതിൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 7.99 ലക്ഷം രൂപയാണ്. 

ടാറ്റ നെക്‌സോണിൻ്റെ ഈ പെട്രോൾ ബേസ് വേരിയൻ്റിന് ഏകദേശം 15,000 രൂപ കുറവാണ്. അതേസമയം, ഡീസൽ ബേസ് വേരിയൻ്റിൻ്റെ പ്രാരംഭ വില 10 ലക്ഷം രൂപയാണ്. നേരത്തെ നെക്‌സോണിന്‍റെ ഏറ്റവും താങ്ങാനാവുന്ന ഡീസൽ വേരിയന്‍റ് പ്യുവർ ഡീസൽ 6MT ആയിരുന്നു. 11.10 ലക്ഷം രൂപയായിരുന്നു ഇതിന്‍റെ എക്സ് ഷോറൂം വില. മഹീന്ദ്ര XUV 3XO വിപണിയിൽ എത്തിയതിന് ശേഷം, മത്സരം കൂടുതൽ വർദ്ധിച്ചു. മഹീന്ദ്ര തങ്ങളുടെ എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് വളരെ കുറഞ്ഞ വിലയായ 7.49 രൂപയ്ക്കാണ്. ഇക്കാരണത്താലാണ് ടാറ്റ നെക്‌സോണിൻ്റെ പുതിയ അടിസ്ഥാന വേരിയൻ്റ് അവതരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ. 

ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിൻ്റെ മറ്റ് ചില വകഭേദങ്ങളുടെ വിലയും ഗണ്യമായി കുറച്ചിട്ടുണ്ട്. സ്‌മാർട്ട് പ്ലസ്, സ്‌മാർട്ട് പ്ലസ് എസ് വേരിയൻ്റുകളുടെ വില യഥാക്രമം 30,000 രൂപയും 40,000 രൂപയും ഇതിനകം കുറച്ചിട്ടുണ്ട്. ഇപ്പോൾ സ്‍മാർട്ട് പ്ലസിൻ്റെ വില 8.90 ലക്ഷം രൂപ മുതലും സ്‍മാർട്ട് പ്ലസ് എസ് വേരിയൻ്റിൻ്റെ വില 9.40 ലക്ഷം രൂപ മുതലും ആരംഭിക്കുന്നു. 

ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ഡീസൽ രണ്ട് പുതിയ വേരിയൻ്റുകളിൽ (സ്മാർട്ട് +, സ്മാർട്ട് + എസ്) അവതരിപ്പിച്ചു. സ്മാർട്ട് പ്ലസ് പുതിയ എൻട്രി ലെവൽ വേരിയൻ്റാണ്, ഇതിൻ്റെ വില 10 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, സ്മാർട്ട് പ്ലസ് എസ് വേരിയൻ്റിന് 10.60 ലക്ഷം രൂപ ഉപഭോക്താക്കൾ ചെലവഴിക്കേണ്ടിവരും. ഈ പുതിയ വേരിയൻ്റുകൾ അവതരിപ്പിച്ചതിന് ശേഷം, നെക്‌സോൺ ഡീസലിൻ്റെ വില മുൻ മോഡലിനെ അപേക്ഷിച്ച് 1.10 ലക്ഷം രൂപ കുറഞ്ഞു. 

ടാറ്റ നെക്‌സോണിൻ്റെ ഈ പുതിയ അടിസ്ഥാന വേരിയൻ്റുകളുടെ എഞ്ചിൻ മെക്കാനിസത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. മുമ്പത്തെപ്പോലെ, 1.2 ലിറ്റർ ടർബോ പെട്രോൾ (120 എച്ച്പി പവറും 170 എൻഎം ടോർക്കും) എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനും (115 എച്ച്പി പവറും 260 എൻഎം ടോർക്കും) വരുന്നു. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി എന്നിവ കൂടാതെ, ഈ എസ്‌യുവിക്ക് 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓപ്ഷനുണ്ട്. 

ടാറ്റ നെക്‌സോണിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, സബ് വൂഫർ സഹിതമുള്ള 9-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്. സുരക്ഷയുടെ കാര്യത്തിൽ, ഇതിൽ ആറ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‍പി), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 360-ഡിഗ്രി ക്യാമറ തുടങ്ങിയവയും ഉൾപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios