ഹിറ്റ് എസ്‌യുവിയുടെ സിഎൻജി മോഡൽ, ടാറ്റ നെക്‌സോൺ സിഎൻജി! മൈലേജിൽ ബ്രെസയുമായി മത്സരിക്കും
സിഎൻജി വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, ഇപ്പോഴിതാ ടാറ്റ മോട്ടോഴ്‌സ് അതിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ സിഎൻജി പതിപ്പിനെയും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
2017-ൽ വിപണിയിൽ എത്തിയതിന് ശേഷം ടാറ്റ നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവി അടുത്തിടെ ഇന്ത്യയിൽ ഏഴ് ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചു. നിലവിൽ, മോഡൽ ലൈനപ്പ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 1.2 എൽ ടർബോ പെട്രോളും 1.5 എൽ ഡീസലും. പെട്രോൾ യൂണിറ്റ് 120ബിഎച്ച്പിയും 170എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ ഡീസൽ എൻജിൻ പരമാവധി 115ബിഎച്ച്പിയും 260എൻഎം ടോർക്കും നൽകും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, 5-സ്പീഡ് മാനുവൽ, പാഡിൽ ഷിഫ്റ്ററുകളുള്ള 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.
സിഎൻജി വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, ഇപ്പോഴിതാ ടാറ്റ മോട്ടോഴ്‌സ് അതിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ സിഎൻജി പതിപ്പിനെയും വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 2024 സെപ്റ്റംബറിൽ, ഉത്സവ സീസണിന് തൊട്ടുമുമ്പ് നെക്സോൺ സിഎൻജി വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.
ടർബോ-പെട്രോൾ സിഎൻജി പവർട്രെയിനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമായിരിക്കും ടാറ്റ നെക്‌സോൺ സിഎൻജി. ടാറ്റയുടെ മറ്റ് സിഎൻജി മോഡലുകൾക്ക് സമാനമായി, 1.2 എൽ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനോടുകൂടിയ ഇരട്ട സിഎൻജി സിലിണ്ടർ സാങ്കേതികവിദ്യ സബ്കോംപാക്റ്റ് എസ്‌യുവിയിൽ അവതരിപ്പിക്കും. ടിയാഗോ സിഎൻജിയിലും ടിഗോർ സിഎൻജിയിലും കാണുന്നത് പോലെ ടാറ്റ എഎംടി ഗിയർബോക്സ് നൽകാനുള്ള സാധ്യതയുണ്ടെങ്കിലും ട്രാൻസ്മിഷൻ ചുമതലകൾ മാനുവൽ ഗിയർബോക്സാണ് നിർവഹിക്കുന്നത്. വിപണിയിൽ, മാരുതി സുസുക്കി ബ്രെസ്സ സിഎൻജിക്കെതിരെ നെക്‌സോൺ സിഎൻജി മത്സരിക്കും. പതിവ് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ, സിഎൻജി പതിപ്പിന് ഏകദേശം 60,000 മുതൽ 80,000 രൂപ വരെ വില കൂടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.
അതേസമയം, 2024 ഓഗസ്റ്റ് 7-ന് പുതിയ ടാറ്റ കർവ്വ് ഇവി പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടാറ്റാ മോട്ടോഴ്സ്. ഈ ഇലക്ട്രിക് പതിപ്പ് ലോഞ്ച് ചെയ്‍ത് ഏകദേശം ഒരു മാസത്തിന് ശേഷം അതിൻ്റെ ഐസിഇ പതിപ്പും എത്തും. മാസ്-മാർക്കറ്റ് ഇടത്തരം എസ്‌യുവി സെഗ്‌മെൻ്റിനെ ലക്ഷ്യമിടുന്ന ഈ കൂപ്പെ എസ്‌യുവി, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, ADAS ടെക്, ഡ്യുവൽ സ്‌ക്രീൻ സെറ്റപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി. എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് വരുന്നത്.