ഹൃദയം മാറ്റി ടാറ്റാ ജനപ്രിയൻ, കൊതിയോടെ ആരാധകര്‍, വാങ്ങിയാൽ നിങ്ങൾ മാരുതിയെ മറന്നേക്കും!


ഈ സാഹചര്യത്തില്‍ രാജ്യത്തെ വാഹന വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ടാറ്റ മോഡലുണ്ട്. ടാറ്റയില്‍ നിന്നും ഫാൻസ് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഈ സിഎൻജി കാർ ടാറ്റ നെക്സോണ്‍ സിഎൻജി ആണ്. 

Tata Nexon CNG Launch Follow Up prn

രാജ്യത്ത് വർദ്ധിച്ചുവരുന്ന പെട്രോൾ, ഡീസൽ വിലകൾ കാരണം ആളുകൾ സിഎൻജിയിലേക്കും ഇലക്ട്രിക് കാറുകളിലേക്കും തിരിയുകയാണ്. വിവിധ കാർ നിർമ്മാതാക്കൾ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളുടെ സിഎൻജി പതിപ്പുകൾ പുറത്തിറക്കിക്കൊണ്ട് ഈ വിപണിയിൽ മുന്നിൽ നിൽക്കാനുള്ള അവസരമൊന്നും പാഴാക്കുന്നില്ല.

ഈ സാഹചര്യത്തില്‍ രാജ്യത്തെ വാഹന വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ടാറ്റ മോഡലുണ്ട്. ടാറ്റയില്‍ നിന്നും ഫാൻസ് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഈ സിഎൻജി കാർ ടാറ്റ നെക്സോണ്‍ സിഎൻജി ആണ്. ഈ കാറിന്റെ പരീക്ഷണം അടുത്തിടെ കണ്ടു. മാധ്യമ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, 2023 ഒക്ടോബറോടെ ഈ മോഡല്‍ നിരത്തില്‍ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഈ കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില എട്ട് ലക്ഷം രൂപ  ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻനിര മോഡൽ 12 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ വിപണിയിൽ ലഭ്യമാകും.

ഈ കാർ ലിറ്ററിന് 20 കിലോമീറ്ററിലധികം മൈലേജ് നൽകുമെന്നാണ് വിവരം. 1.2 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ഇത് 73 പവറും 95 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ആയിരിക്കും നെക്സോണ്‍ സിഎൻജിയിലെ ട്രാൻസ്‍മിഷൻ.  യുവാക്കളെ കണക്കിലെടുത്ത്, റോയൽ ബ്ലൂ, ഗ്രാസ്‌ലാൻഡ് ബീജ്, ഡേടോണ ഗ്രേ, ഫിയറി റെഡ്, അറ്റ്‌ലസ് ബ്ലാക്ക്, ഫോളിയേജ് ഗ്രീൻ തുടങ്ങിയ കളർ ഓപ്ഷനുകളിൽ കാർ എത്തിയേക്കും. അതേസമയം നെക്സോണ്‍ സിഎൻജി പതിപ്പിന്‍റെ ഔദ്യോഗിക ലോഞ്ച് തീയതി, വില, ഫീച്ചറുകൾ എന്നിവയെക്കുറിച്ച് നിലവിൽ കമ്പനി ഒരു ഔദ്യോഗിക വെളിപ്പെടുത്തലും നടത്തിയിട്ടില്ല. 

അതേസമയം മാരുതി സുസുക്കി കഴിഞ്ഞ ദിവസം ബ്രെസ സിഎൻജി പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. അടിസ്ഥാന LXi വേരിയന്റിന് 9.14 ലക്ഷം രൂപയാണ് ബ്രെസ സിഎൻജിയുടെ പ്രാരംഭ വില.  ZXi ഡ്യുവൽ ടോൺ വേരിയന്റിന് 12.05 ലക്ഷം രൂപ വരെയാണ് വില . സിഎൻജി കരുത്ത് ലഭിക്കുന്ന വിപണിയിലെ ആദ്യത്തെ സബ്-കോംപാക്റ്റ് എസ്‌യുവിയാണ് ഇപ്പോൾ ബ്രെസ. . 

Latest Videos
Follow Us:
Download App:
  • android
  • ios