പരാജിതരെ നെഞ്ചോടുചേര്‍ത്ത് ടാറ്റ, മെഡല്‍ നഷ്‍ടമായവര്‍ക്ക് അല്‍ട്രോസ് സമ്മാനം, കണ്ണുനിറഞ്ഞ് ജനം!

ഒളിമ്പിക്‌സില്‍ നഷ്‍ടമായ ഇന്ത്യയുടെ കായികതാരങ്ങള്‍ക്ക് പ്രീമിയം ഹാച്ച്ബാക്കായ അല്‍ട്രോസ് സമ്മാനമായി നല്‍കി ആദരിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ്

Tata Motors to gift Altroz to Indian athletes who missed a medal at Olympics

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ താരങ്ങള്‍ അഭിമാന നേട്ടമാണ് സ്വന്തമാക്കിയത്. അതേസമയം, മികച്ച പ്രകടനം കാഴ്‍ചവച്ചിട്ടും മെഡല്‍ നേടാന്‍ കഴിയാതെ പോയവരുമുണ്ട്. എന്നും വേറിട്ട ശൈലിയിലൂടെ വാഹന പ്രേമികളെ അമ്പരപ്പിക്കുന്ന ടാറ്റാ മോട്ടോഴ്‍സ് ഈ താരങ്ങളെ ആദരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. മികവാർന്ന പ്രകടനം കാഴ്‍ചവച്ചിട്ടും വെങ്കലം നഷ്‍ടമായ കായികതാരങ്ങള്‍ക്ക് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ അല്‍ട്രോസ് സമ്മാനമായി നല്‍കി ആദരിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ് എന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരത്തിനിറങ്ങിയ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്‍ചവച്ചതെന്നും മെഡല്‍ നേടാൻ സാധിക്കാതെ പോയവരും അഭിനന്ദനം അര്‍ഹിക്കുന്നവരാണെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. കപ്പിനും ചുണ്ടിനുമിടയിലാണ് ഗോള്‍ഫ് താരം അതിഥി അശോകിന് മെഡല്‍ നഷ്‍ടമായത്. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ദീപക് പൂനിയ, വനിത ഹോക്കി ടീം തുടങ്ങിയവര്‍ക്കും മെഡല്‍ നഷ്‍ടമായത്. ഈ താരങ്ങളെ ആയിരിക്കും ടാറ്റ ആദരിക്കുന്നത്. എന്നാല്‍, വാഹനം ഏതൊക്കെ താരങ്ങള്‍ക്കാണ് നല്‍കുമെന്നത് ഇപ്പോള്‍ നല്‍കുക എന്നത് വ്യക്തമല്ല. 

ടാറ്റയുടെ ആദ്യത്തെ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. 2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്.  ഒരു വര്‍ഷം കൊണ്ട് ജനപ്രിയ മോഡലായി മാറിയ അള്‍ട്രോസ് വിപണയില്‍ കുതിക്കുകയാണ്.1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മുന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിട്ടുള്ളത്. ഡിസൈനിലും ഫീച്ചറുകളിലും പ്രകടനത്തിലും ഏറെ മുമ്പന്തിയിലാണ് ഈ വാഹനം.

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.  ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും  45 എക്‌സ് കൺസെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.  2019 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർസ് ഷോയിലാണ് ടാറ്റ, അള്‍ട്രോസിനെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. 'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍.  ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങും വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് വാഹനമാണ് ആള്‍ട്രോസ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്.

XT, XZ, XZ+  എന്നീ മൂന്ന് വേരിയന്റുകളിലാണ് അല്‍ട്രോസ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ നെക്‌സോണില്‍ നല്‍കിയിട്ടുള്ള പെട്രോള്‍ ടര്‍ബോ എന്‍ജിനാണ് അല്‍ട്രോസിലും. 11.9 സെക്കന്റില്‍ ഇത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ടര്‍ബോ എന്‍ജിന് പുറമെ, 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ഡീസല്‍ എന്‍ജിനുകളിലാണ് ടര്‍ബോ എത്തുന്നത്. 

അഞ്ച് നിറങ്ങളിലാണ് അല്‍ട്രോസ് ടര്‍ബോ പെട്രോള്‍ മോഡല്‍ വിപണിയില്‍ എത്തുക. ഹാര്‍ബര്‍ ബ്ലു, ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, മിഡ്ടൗണ്‍ ഗ്രേ, ഡൗണ്‍ടൗണ്‍ റെഡ്, അവന്യു വൈറ്റ് എന്നിവയാണ് അല്‍ട്രോസിലെ നിറങ്ങള്‍. ടര്‍ബോ എന്‍ജിനിലേക്ക് മാറിയതോടെ ZX+ എന്ന വേരിയന്റ് നല്‍കി അല്‍ട്രോസ് നിര വിപുലമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios