കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഷോക്കടിപ്പിച്ച് ടാറ്റ, ഇനി ടാറ്റാ കാർ വാങ്ങാൻ ചെലവേറും, വില കൂടുന്നത് മൂന്ന് ശതമാനം

തുടർച്ചയായി വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും കൂടുന്ന ലോജിസ്റ്റിക്ക് ചിലവുകളും പണപ്പെരുപ്പവും കാരണമാണ് വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പറയുന്നു.

Tata Motors plans to hike cars and SUV prices from January 2025

2025 ജനുവരി മുതൽ അതിൻ്റെ മുഴുവൻ ലൈനപ്പിൻ്റെയും വിലകൾ കൂട്ടുമെന്ന് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. 2024 ഡിസംബർ 31 വരെ നിലവിലെ വിലയിൽ നിങ്ങൾക്ക് കാറുകൾ വാങ്ങാനാകും. പെട്രോൾ-ഡീസൽ, സിഎൻജി, ഇലക്ട്രിക് തുടങ്ങി എല്ലാത്തരം വാഹനങ്ങൾക്കും ഈ വിലവർധന ബാധകമാകുമെന്ന് കമ്പനി അറിയിച്ചു.

തുടർച്ചയായി വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും കൂടുന്ന ലോജിസ്റ്റിക്ക് ചിലവുകളും പണപ്പെരുപ്പവും കാരണമാണ് വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പറയുന്നു. എല്ലാ വാഹനങ്ങളുടെയും എക്‌സ് ഷോറൂം വില ഏകദേശം മൂന്ന് ശതമാനം വർധിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഏത് മോഡലിന് എത്ര വില കൂടുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് വ്യത്യസ്‍ത മോഡലുകളെയും വേരിയൻ്റുകളെയും ആശ്രയിച്ചിരിക്കും.

നിലവിൽ ഇലക്ട്രിക് വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്‌സാണ് മുന്നിൽ. ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി, പഞ്ച് ഇവി, കർവ്വ് ഇവി എന്നിവ ഉൾപ്പെടെ നിരവധി ഇലക്ട്രിക് വാഹനങ്ങൾ കമ്പനിയുടെ വാഹന ശ്രേണിയിൽ ഉൾപ്പെടുന്നു. ഈ കാറുകൾക്കെല്ലാം വില കൂടും.   കഴിഞ്ഞ നവംബറിൽ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ കാർ വിഭാഗത്തിൽ 2 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഈ മാസം 47,117 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഇത് 46,143 യൂണിറ്റായിരുന്നു. 

ടാറ്റ മോട്ടോഴ്‌സിന് പുറമേ, മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, എംജി മോട്ടോഴ്‌സ്, മഹീന്ദ്ര എന്നിവയും ജനുവരി മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില 4% വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഹ്യുണ്ടായ് കാറുകളുടെ വില 25,000 രൂപ കൂട്ടും. ഇതുകൂടാതെ എംജി മോട്ടോർ തങ്ങളുടെ കാറുകളുടെ വിലയിൽ മൂന്ന് ശതമാനവും കിയ ഇന്ത്യ രണ്ട് ശതമാനവും വർധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഈ കമ്പനികളെല്ലാം ഇൻപുട്ട് ചെലവും പണപ്പെരുപ്പവുമാണ് വില വർദ്ധനവിന് കാരണം പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios