കണ്ടത് കോയമ്പത്തൂരിലെ പെർഫോമൻസ് ട്രാക്കിൽ, ക്യാമറയിൽ കുടുങ്ങി ടാറ്റ ഹാരിയർ ഇവി
ടെസ്റ്റിംഗിനിടെ പുതിയ ഹാരിയർ ഇവിയുടെ ചില ദൃശ്യങ്ങൾ ഇപ്പോൾ ക്യാമറയിൽ കുടുങ്ങി. കോയമ്പത്തൂരിലെ CoASTT ഹൈ പെർഫോമൻസ് സെൻ്ററിൽ ടാറ്റ ഹാരിയർ ഇവി പരീക്ഷണം നടക്കുന്നുണ്ടെന്ന് സമീപകാല സ്പൈ ഷോട്ടുകൾ കാണിക്കുന്നു .
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഹാരിയർ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് ഒരുക്കുന്നതായി നേരത്തെ റിപ്പോട്ടുകൾ വന്നിരുന്നു. വാഹനം ഇപ്പോൾ പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിംഗിനിടെ പുതിയ ഹാരിയർ ഇവിയുടെ ചില ദൃശ്യങ്ങൾ ഇപ്പോൾ ക്യാമറയിൽ കുടുങ്ങി. കോയമ്പത്തൂരിലെ CoASTT ഹൈ പെർഫോമൻസ് സെൻ്ററിൽ ടാറ്റ ഹാരിയർ ഇവി പരീക്ഷണം നടക്കുന്നുണ്ടെന്ന് സമീപകാല സ്പൈ ഷോട്ടുകൾ കാണിക്കുന്നു . 2023 ഓട്ടോ എക്‌സ്‌പോ-ഷോയിൽ ആദ്യമായി വെളിപ്പെടുത്തിയതിൻ്റെ തനിപ്പകർപ്പായിരിക്കും ഈ കാർ എന്നാണ് റിപ്പോട്ടുകൾ. ഇന്ത്യയിലെ വൈദ്യുത വാഹന സാധ്യതകൾ വിപുലീകരിക്കാൻ ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കുന്ന തന്ത്രങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ഈ കാർ.
ടാറ്റയുടെ മറ്റ് ഇലക്ട്രിക് വാഹനങ്ങളായ പഞ്ച് EV , കർവ്വ് ഇവി എന്നിവയ്ക്കായി ഉപയോഗിക്കുന്ന ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹാരിയർ ഇവി . ഇത് 60 kWh ബാറ്ററിയും AWD ഡ്യുവൽ മോട്ടോർ സജ്ജീകരണവുമായി വരാൻ സാധ്യതയുണ്ട്. പൂർണ്ണമായി ചാർജ് ചെയ്താൽ 500 കിലോമീറ്ററാണ് ഹാരിയർ ഇവിയുടെ റേഞ്ച് പ്രതീക്ഷിക്കുന്നത്. 11 കിലോവാട്ട് എസി ചാർജിംഗും ഡിസി ഫാസ്റ്റ് ചാർജിംഗും ഇത് പിന്തുണയ്ക്കും.
ഹാരിയർ ഇവിക്ക് 25 ലക്ഷം മുതൽ രൂപ മുതൽ 30 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംജി ഇസെഡ്എസ് ഇവി, ബിവൈഡി അറ്റോ3 എന്നിവയുമായി ഇത് മത്സരിക്കും. വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവി, മാരുതി ഇ-വിറ്റാര എന്നിവയും ഹാരിയർ ഇവിയുടെ നേരിട്ടുള്ള എതിരാളികളായിരിക്കും.