ഫുൾ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ചോ! ഇതാണ് ടാറ്റയുടെ ഒന്നൊന്നര ഓപ്ഷൻ; അടുത്ത വർഷം എത്തും ഹാരിയർ ഇവി

ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ഹാരിയർ ഇവി അതിന്‍റെ നിലവിലെ ഐസിഇ പതിപ്പിന് സമാനമായി കാണപ്പെടുന്ന ഒരു ഡാഷ്‌ബോർഡ് വെളിപ്പെടുത്തുന്നു.

Tata Harrier EV nearing production Key features it will offer and battery capacity

കർവ്വ് ഇവിക്ക് ശേഷം, തദ്ദേശീയ വാഹന നിർമ്മാതാക്കളായ ടാറ്റയിൽ നിന്നുള്ള അടുത്ത പ്രധാന ഇലക്ട്രിക്ക് മോഡലായിരിക്കും ടാറ്റ ഹാരിയർ ഇവി. ഈ പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് 2025 സാമ്പത്തിക വർഷത്തിൽ അരങ്ങേറ്റം കുറിക്കും. ഈ വർഷത്തെ ഭാരത് മൊബിലിറ്റി ഷോയിൽ ഈ മോഡൽ അതിൻ്റെ പ്രീ-പ്രൊഡക്ഷൻ രൂപത്തിൽ എത്തിയരുന്നു. തുടർന്ന് ഒന്നിലധികം സ്പൈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. ഇപ്പോഴിതാ അതിന്‍റെ ഇന്‍റീരിയറിനെ സംബന്ധിച്ച ചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ഹാരിയർ ഇവി അതിന്‍റെ നിലവിലെ ഐസിഇ പതിപ്പിന് സമാനമായി കാണപ്പെടുന്ന ഒരു ഡാഷ്‌ബോർഡ് വെളിപ്പെടുത്തുന്നു. ഇതിൽ ഒരു മൗണ്ടഡ് സ്പീക്കറും മഞ്ഞ ആക്‌സന്‍റുകളുമുണ്ട്. ഇത് പ്രൊഡക്ഷൻ പതിപ്പിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേയെയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്ന ഒരു വലിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും ലഭിക്കുന്നു.

ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജർ, ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച് അധിഷ്‌ഠിത എച്ച്‌വിഎസി പാനൽ, സ്റ്റബി ഗിയർ സെലക്ടർ ലിവർ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗുള്ള 360 ഡിഗ്രി സറൗണ്ട് ക്യാമറ, ഒരു പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സാങ്കേതികവിദ്യ  എന്നിവയും ഇലക്ട്രിക് എസ്‌യുവിയുടെ സവിശേഷതകളാണ്.

ടാറ്റയുടെ ആക്ടി ഡോട്ട് ഇവി ആർക്കിടെക്ചറിലാണ് ടാറ്റ ഹാരിയർ ഇവി നിർമ്മിച്ചിരിക്കുന്നത്. നൂതന ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്ന സെല്ലുകളുള്ള ഒപ്റ്റിമൈസ് ചെയ്ത ബാറ്ററി പായ്ക്ക് ഡിസൈൻ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ടാറ്റ പഞ്ച് ഇവിയിലൂടെയാണ് ആക്ടി ഡോട്ട് ഇവി ആർക്കിടെക്ചർ അരങ്ങേറ്റം കുറിച്ചത്. ഹാരിയർ ഇവി ഒരു ഫ്ലാറ്റ് ഫ്ലോർ ഫീച്ചർ ചെയ്യുമെന്നും V2L (വാഹനം-ടു-ലോഡ്), V2V (വാഹനത്തിൽ നിന്ന് വാഹനം വരെ) ചാർജിംഗ് ഫീച്ചറുകൾ എന്നിവയുമായി വരുമെന്നും പ്രതീക്ഷിക്കുന്നു.

ടാറ്റ ഹാരിയർ ഇവിയുടെ ഫീച്ചറുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഇത് 60kWh ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഈ കാർ ഫുൾ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ ഇലക്ട്രിക് എസ്‌യുവിയിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉണ്ടായിരിക്കും. അതായത് ഓരോ ആക്‌സിലിലും ഓരോന്നു വീതം. അത് എഡബ്ല്യുഡി (ഓൾ-വീൽ ഡ്രൈവ്) കോൺഫിഗറേഷൻ നൽകുന്നു.

വീഡിയോ ഒന്ന് പോസ് ചെയ്യാനും നിർത്താനും കഴിയുന്നില്ല! ഞെട്ടി യാത്രക്കാര്‍, ആകാശത്തും ആകെ വിയർത്ത് ക്രൂ അംഗങ്ങൾ

ലോക്കോ പൈലറ്റ് ആ കാഴ്ച കണ്ട് ആദ്യമൊന്ന് ഞെട്ടി, ഒട്ടും പതറാതെ ട്രെയിൻ നിർത്തി; റെയിൽ ട്രാക്കിൽ കണ്ടത് മൺകൂന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios