നാല് എഞ്ചിൻ ഓപ്ഷനുകളുമായി ടാറ്റ കർവ്വ് എസ്‍യുവി

1.2L ടർബോ പെട്രോൾ (120bhp), 1.2L ഡയറക്ട്-ഇഞ്ചക്ഷൻ (125bhp), 1.5L ഡീസൽ (115bhp), ഇലക്ട്രിക് പവർട്രെയിൻ എന്നിവയുൾപ്പെടെ നാല് എഞ്ചിൻ ഓപ്ഷനുകളോടെയാണ് കർവ്വിനെ കമ്പനി വാഗ്ദാനം ചെയ്യുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. 

Tata Curvv SUV will launch with four engine options

ദ്ദേശീയ വാഹന നിർമ്മാതാക്കളായ ടാറ്റയിൽ നിന്ന് വരാനിരിക്കുന്ന കൂപ്പെ എസ്‌യുവിയായ ടാറ്റ കർവ്വ് അടുത്തിടെ യുകെയിൽ നടന്ന ഒരു പരിപാടിയിൽ അനാവരണം ചെയ്‍തു. മോഡലിൻ്റെ ആദ്യ ചിത്രങ്ങളും അതിൻ്റെ ഔദ്യോഗിക ഇൻ്റീരിയർ സ്കെച്ചുകളും പുറത്തുവന്നു.1.2L ടർബോ പെട്രോൾ (120bhp), 1.2L ഡയറക്ട്-ഇഞ്ചക്ഷൻ (125bhp), 1.5L ഡീസൽ (115bhp), ഇലക്ട്രിക് പവർട്രെയിൻ എന്നിവയുൾപ്പെടെ നാല് എഞ്ചിൻ ഓപ്ഷനുകളോടെയാണ് കർവ്വിനെ കമ്പനി വാഗ്ദാനം ചെയ്യുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ടോപ്പ് എൻഡ് ഓട്ടോമാറ്റിക് വേരിയൻ്റിന് പാഡിൽ ഷിഫ്റ്ററുകൾ ലഭിക്കും. ഫുൾ ചാർജിൽ ഏകദേശം 450 കിലോമീറ്റർ മുതൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്. പക്ഷേ കർവ്വ് ഇവിയുടെ സവിശേഷതകൾ കമ്പനി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പ്രകാശിത ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയുടെ സാന്നിധ്യം ഔദ്യോഗിക ഇൻ്റീരിയർ സ്‌കെച്ചുകൾ സ്ഥിരീകരിക്കുന്നു. ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സെൻട്രൽ എസി വെൻ്റുകൾ, ടച്ച് അധിഷ്‌ഠിത എച്ച്‌വിഎസി പാനൽ എന്നിവയ്‌ക്കൊപ്പം സ്റ്റബി ഗിയർ സെലക്ടർ ലിവറും ലഭിക്കും.

വയർലെസ് ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, വെൻ്റിലേഷനോട് കൂടിയ ആറ് തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഫ്രണ്ട് ആൻഡ് റിയർ 45W ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ടു-സ്റ്റെപ്പ് റിയർ സീറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് കൂപ്പെ എസ്‌യുവി വരുന്നത്. റിക്ലൈൻ ഫംഗ്ഷൻ, 55 ഫീച്ചറുകളുള്ള ടാറ്റ iRA കണക്റ്റഡ് കാർ ടെക്, മൂഡ് ലൈറ്റിംഗോടുകൂടിയ പനോരമിക് സൺറൂഫ്, ലെവൽ 2 എഡിഎഎസ് ടെക് തുടങ്ങിയ ഫീച്ചറുകളും ഈ കാറിൽ ലഭിക്കും. ടാറ്റ കർവ്വ് ഇവി, കർവ്വ് (ICE) എന്നിവ ഇതിനകം ജിഎൻസിഎപി, ബിഎൻസിഎപി ടെസ്റ്റിംഗിന് വിധേയമായിട്ടുണ്ടെന്നും പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിംഗ് നേടാനും കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടാറ്റ കർവ്വ് ഇവി 2024 ഓഗസ്റ്റ് 7-ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. അതേസമയം അതിൻ്റെ  ആന്തരിക ജ്വലന എഞ്ചിൻ പതിപ്പ് ഒരു മാസത്തിന് ശേഷം (അതായത്, സെപ്റ്റംബർ ആദ്യവാരം) എത്തും എന്നാണ് റിപ്പോര്‍ട്ടുകൾ. 

Latest Videos
Follow Us:
Download App:
  • android
  • ios