സ്പോർട്ടി ലുക്ക്, തകർപ്പൻ പ്രകടനം! ടാറ്റയുടെ പുതിയ അടിപൊളി കാർ, അൾട്രോസ് റേസർ ബുക്കിംഗ് തുടങ്ങി

രാജ്യത്തുടനീളമുള്ള കമ്പനിയുടെ പല ഡീലർഷിപ്പുകളും അതിൻ്റെ അനൗദ്യോഗിക പ്രീ-ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഉപഭോക്താക്കൾക്ക് 21,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. 

Tata Altroz Racer booking opened at dealership level

പുതിയ ആൾട്രോസ് റേസർ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുകയാണ് ടാറ്റ മോട്ടോഴ്‌സ്. രാജ്യത്തുടനീളമുള്ള കമ്പനിയുടെ പല ഡീലർഷിപ്പുകളും അതിൻ്റെ അനൗദ്യോഗിക പ്രീ-ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഉപഭോക്താക്കൾക്ക് 21,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. ഹ്യുണ്ടായ് തങ്ങളുടെ i20 N ലൈനും ജൂണിൽ അവതരിപ്പിക്കാൻ പോകുന്നു എന്നതാണ് പ്രത്യേകത. നിലവിൽ, രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെൻ്റിലെ ഏറ്റവും പ്രിയപ്പെട്ട കാറാണ് മാരുതി ബലേനോ. പല അവസരങ്ങളിലും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ കൂടിയാണിത്. അത്തരമൊരു സാഹചര്യത്തിൽ, ആൾട്രോസ് റേസർ ഹ്യുണ്ടായ് i20 N ലൈൻ, മാരുതി ബലേനോ എന്നിവയുമായി നേരിട്ട് മത്സരിക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ ആൾട്രോസിൻ്റെ റേസർ വേരിയൻ്റാണ് കമ്പനി അവതരിപ്പിച്ചത്.

ആൾട്രോസ് റേസറിൽ ടാറ്റ ശക്തമായ ഒരു എഞ്ചിൻ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. ടാറ്റ നെക്‌സോണിൽ നിന്നുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് ഉള്ളത്, ഇത് 120Ps പവറും 170Nm ടോർക്കും സൃഷ്ടിക്കുന്നു. എൻജിനൊപ്പം ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമുണ്ട്. സാധാരണ അൾട്രോസിനെക്കുറിച്ച് പറയുകയാണെങ്കിൽ, 110Ps പവറും 140Nm ടോർക്കും ഉള്ള 1.2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിനുള്ളത്. അത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്നു.

ഇതിന് ബ്ലാക്ക്-ഔട്ട് സൺറൂഫും ജെറ്റ് ബ്ലാക്ക് ബോണറ്റും ഉണ്ട്. ഇതിന് രണ്ട് വെള്ള റേസിംഗ് സ്ട്രൈപ്പുകളും ഫ്രണ്ട് ഫെൻഡറിൽ ഒരു റേസർ ബാഡ്ജും ലഭിക്കുന്നു. ഷാർക്ക് ഫിൻ ആൻ്റിനയും പിൻ സ്‌പോയിലറും റേസറിന് ലഭിക്കും. വോയ്‌സ് അസിസ്റ്റിനൊപ്പം ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സൺറൂഫും ഇതിലുണ്ട്. ഇതോടൊപ്പം ആറ് എയർബാഗുകൾ, അഞ്ച് സ്റ്റാർ ക്രാഷ് സുരക്ഷ, ശക്തമായ എഞ്ചിൻ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് തുടങ്ങിയ സവിശേഷതകളുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ കാറാണിത്. ഇതിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 10 ലക്ഷം രൂപ വരെയാകുമെന്നാണ് കരുതുന്നത്.

കമ്പനി അതിൻ്റെ പുതിയ മുൻനിര മോഡലായി ആൾട്രോസ് റേസറിനെ അവതരിപ്പിക്കും. ഇൻ്റീരിയർ മികച്ച ഇൻ-ക്ലാസ് ഫീച്ചറുകളോടെയായിരിക്കും ഇത് വരിക എന്നാണ് റിപ്പോര്‍ട്ടുകൾ. വെൻ്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വോയ്‌സ് ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവ സ്റ്റാൻഡേർഡായി നൽകും.

Latest Videos
Follow Us:
Download App:
  • android
  • ios