മൂന്നുലക്ഷത്തിലധികം സുസുക്കി സ്കൂട്ടറുകളിൽ ഈ തകരാർ, ഇതിൽ നിങ്ങളുടേതുമുണ്ടോ?
ചില സാങ്കേതിക തകരാർ കാരണം സുസുക്കി ഇന്ത്യ ജനപ്രിയ സുസുക്കി ആക്സസ് 125 സ്കൂട്ടറിൻ്റെ ഏകദേശം 264,000 യൂണിറ്റുകൾ തിരികെ വിളിക്കുന്നതായി പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 30 നും 2022 ഡിസംബർ 3 നും ഇടയിൽ നിർമ്മിച്ച സുസുക്കി ആക്സസ് 125-ൻ്റെ 263,788 യൂണിറ്റുകൾക്കാണ് ഈ തിരിച്ചുവിളിക്കൽ.
നിങ്ങൾക്ക് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ സ്കൂട്ടർ ഉടമയാണോ? എങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. ചില സാങ്കേതിക തകരാർ കാരണം സുസുക്കി ഇന്ത്യ ജനപ്രിയ സുസുക്കി ആക്സസ് 125 സ്കൂട്ടറിൻ്റെ ഏകദേശം 264,000 യൂണിറ്റുകൾ തിരികെ വിളിക്കുന്നതായി പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 30 നും 2022 ഡിസംബർ 3 നും ഇടയിൽ നിർമ്മിച്ച സുസുക്കി ആക്സസ് 125-ൻ്റെ 263,788 യൂണിറ്റുകൾക്കാണ് ഈ തിരിച്ചുവിളിക്കൽ.
ഈ സ്കൂട്ടറുകളിലെ ഇഗ്നിഷൻ കോയിലുമായി ബന്ധിപ്പിച്ച ഹൈ ടെൻഷൻ കോർഡിന്റെ തകരാറ് പരിശോധിച്ച് പരിഹരിക്കുകയാണ് ലക്ഷ്യം. തകരാറ് കാരണം എൻജിന്റെ പ്രവർത്തനം നിൽക്കാനും സ്റ്റാർട്ടാവാനുള്ള പ്രശ്നവുമുണ്ട്. 2022 ഏപ്രിൽ 30നും 2022 ഡിസംബർ മൂന്നിനും ഇടയിൽ നിർമിച്ച വാഹനങ്ങളിലാണ് തകരാറ് കണ്ടെത്തിയത്. ഈ കാലയളവിലുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അധികൃതർ വിവരം അറിയിക്കും. തുടർന്ന് അടുത്തുള്ള സർവീസ് സെന്ററിൽ വാഹനമെത്തിക്കണം. പ്രശ്നമുണ്ടെങ്കിൽ അത് സൗജന്യമായി പരിഹരിക്കുമെന്ന് സുസുക്കി അറിയിച്ചു.
സുസുക്കി ആക്സസ് 125-ന് പുറമെ, സുസുക്കി അവെനിസിൻ്റെ 52,578 യൂണിറ്റുകളും സുസുക്കി ബർഗ്മാൻ്റെ 72,045 യൂണിറ്റുകളും ഇതേ കാരണത്താൽ തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് റിപ്പോരട്ടുകൾ. ഇവയും 2022 ഏപ്രിൽ 30 നും 2022 ഡിസംബർ 3 നും ഇടയിൽ നിർമ്മിച്ചവയാണ്. മൊത്തത്തിൽ സുസുക്കി ആക്സസ് 125, സുസുക്കി അവെനിസ്, സുസുക്കി ബർഗ്മാൻ എന്നിവയുടെ 388,411 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു. ഇന്ത്യൻ വിപണിയിൽ സുസുക്കി ആക്സസ് 125-ൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില മുൻനിര മോഡലിന് 79,400 മുതൽ 89,500 രൂപ വരെയാണ്.