ഇക്കാര്യത്തില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ കണ്ണുമടച്ച് വിശ്വസിക്കരുത്; ഞെട്ടിക്കും പഠനം!
ഒറ്റ ചാര്‍ജ്ജില്‍ ഇത്രയും ദൂരം സഞ്ചരിക്കും എന്ന് ഇവികള്‍ക്ക് അവയുടെ നിര്‍മ്മാതാക്കള്‍ നല്‍കുന്ന വാഗ്‍ദാനം പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ക്ക് വാഗ്‍ദാനം ചെയ്യുന്ന മൈലേജ് കണക്കുകളെക്കാള്‍ വളരെ കുറഞ്ഞ വിശ്വാസ്യതയുള്ളതാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍
പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് ഒരു ഇലക്ട്രിക്ക് വാഹനം മൈലേജ് അഥവാ റേഞ്ചിന്‍റെ കാര്യത്തില്‍ വിശവ്സനീയം അല്ലെന്ന് പഠനം. എസ്എഇ ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒറ്റ ചാര്‍ജ്ജില്‍ ഇത്രയും ദൂരം സഞ്ചരിക്കും എന്ന് ഇവികള്‍ക്ക് അവയുടെ നിര്‍മ്മാതാക്കള്‍ നല്‍കുന്ന വാഗ്‍ദാനം പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ക്ക് വാഗ്‍ദാനം ചെയ്യുന്ന മൈലേജ് കണക്കുകളെക്കാള്‍ വളരെ കുറഞ്ഞ വിശ്വാസ്യതയുള്ളതാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍
എസ്എഇ ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അനുസരിച്ച മിക്ക ബാറ്ററി ഇലക്ട്രിക്ക് വെഹിക്കിളുകളും അവയുടെ വൈദ്യുത ഉപഭോഗത്തിലും റേഞ്ച് ലേബൽ മൂല്യങ്ങളിലും കുറവാണ്. കൂടാതെ, മറ്റ് ബാഹ്യ ഘടകങ്ങളുമായി സംയോജിപ്പിക്കുമ്പോൾ, ലേബൽ മൂല്യവും യഥാർത്ഥ ഓൺ-റോഡ് ഉപഭോഗവും തമ്മിലുള്ള വ്യത്യാസം കൂടുതൽ വർദ്ധിക്കുന്നു. അതേസമയം പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങൾ ഇന്ധനക്ഷമതയുടെ കാര്യത്തിൽ റേറ്റുചെയ്‍കകണക്കിനേക്കാൾ നാല് ശതമാനം മികച്ച പ്രകടനം കാഴ്‍ച വയ്ക്കുന്നു എന്നും പഠനം പറയുന്നു. പരീക്ഷിച്ച ഐസിഇ കാറുകളിൽ 66 ശതമാനവും അവയ്‍ക്ക് കമ്പനികള്‍ വാഗ്‍ദാനം ചെയ്‍ത മൂല്യത്തേക്കാൾ ഉയർന്ന നിരക്ക് കൈവരിച്ചതായി പഠനം കണ്ടെത്തി.
പഠനമനുസരിച്ച്, ഇലക്ട്രിക്ക് വാഹനങ്ങൾ അവയുടെ റേറ്റുചെയ്‍ത ശ്രേണിയേക്കാൾ ശരാശരി 12.5 ശതമാനം മോശമാണ്. പരീക്ഷിച്ച ആകെ ഇവികളിൽ 17 ശതമാന്ത്തിന് മാത്രമേ അവയുടെ റേഞ്ച് എസ്റ്റിമേറ്റുകളെ മറികടക്കാൻ കഴിഞ്ഞുള്ളൂ. എസ്എഇ ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഇവികൾക്ക് 0.7 അല്ലെങ്കിൽ അതിലും ഉയർന്ന ക്രമീകരണ ഘടകം അനുവദനീയമാണ്. അതായത് കണക്കാക്കിയ റേഞ്ചിനെക്കാൾ 30 ശതമാനം കുറവാണ്. ഈ ക്രമീകരണ ഘടകം, മറ്റ് ബാഹ്യ ഘടകങ്ങളുമായി ചേർന്ന് അർത്ഥമാക്കുന്നത്, ഇവികളുടെ യഥാർത്ഥ റേഞ്ച് അഥവാ മൈലേജ് കമ്പനി പരസ്യപ്പെടുത്തിയതിനേക്കാൾ കുറവായിരിക്കാനാണ് സാധ്യത എന്നാണ്.
പഠനത്തിനായി, എസ്എഇ ഇന്റർനാഷണൽ 365 പരമ്പരാഗത ഐസിഇ പവർ കാറുകളുടെ റേഞ്ച് റേറ്റിംഗിനെ 44 ബാറ്ററി-ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്‍തു. എല്ലാ കാറുകളും ക്രിസ്‌ലറിലെ ഫ്യുവല്‍ എക്കണോമിയുടെ മുൻ തലവൻ ഗ്രിഗറി പന്നോൺ, കാർ ആൻഡ് ഡ്രൈവറിന്റെ ടെസ്റ്റിംഗ് ഡയറക്ടറായ ഡേവ് വാൻഡർവെർപ്പ് എന്നിവർ രചിച്ച ഈ പ്രബന്ധം കഴിഞ്ഞ ആഴ്ച എസ്എഇ ഇന്റർനാഷണലിന്‍റെ വാർഷിക ഡബ്ല്യുസിഎക്സ് കോൺഫറൻസിൽ അവതരിപ്പിച്ചു.