മറക്കാനാവുമോ മലയാള സിനിമയിലെ ഈ വണ്ടികളെ...?

ചില സിനിമകളെയും അവയിലെ കഥാപാത്രങ്ങളെയും പോലെ തന്നെ നമുക്ക് മറക്കാൻ കഴിയാത്തവയാണ് ആ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചില വാഹനങ്ങളും. ഒരു വണ്ടിയില്‍ കാര്യമെന്തിരിക്കുന്നുവെന്നു കരുതരുത്. കാരണം വെറുതേ സ്ക്രീനിൽ കാണിക്കുകയെന്നതിനുമപ്പുറം പലസിനിമകളുടെയും തിരക്കഥയിൽ പോലും ഇത്തരം വാഹനങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. അത്തരം ചില വാഹനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Story Of Vehicles In Malayalam Movies

Story Of Vehicles In Malayalam Movies

ചില സിനിമകളെയും അവയിലെ കഥാപാത്രങ്ങളെയും പോലെ തന്നെ നമുക്ക് മറക്കാൻ കഴിയാത്തവയാണ് ആ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചില വാഹനങ്ങളും. ഒരു വണ്ടിയില്‍ കാര്യമെന്തിരിക്കുന്നുവെന്നു കരുതരുത്. കാരണം വെറുതേ സ്ക്രീനിൽ കാണിക്കുകയെന്നതിനുമപ്പുറം പലസിനിമകളുടെയും തിരക്കഥയിൽ പോലും ഇത്തരം വാഹനങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. അത്തരം ചില വാഹനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. സ്‍ഫടികത്തിലെ ലോറി
1995-ൽ പുറത്തിറങ്ങി മലയാളക്കരയെ ഇളക്കി മറിച്ച മോഹന്‍ലാല്‍ ചിത്രത്തിലെ ലോറി. ആടുതോമയുടെ വാഹനം. സ്ഫടികമെന്നും ചെകുത്താനെന്നുമുള്ള വിളിപ്പേരുകള്‍ നെറ്റിയിലൊട്ടിച്ച ആ ലോറി മലയാളി എങ്ങനെ മറക്കാനാണ്Story Of Vehicles In Malayalam Movies

2. പറക്കുംതളികയിലെ ബസ്
താഹയുടെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം. ഇതിലെ താമരാക്ഷന്‍ പിള്ളയെന്ന ബസ് ആസ്വാദക മനസില്‍ ചിരിയുടെ മാലപ്പടക്കവും കൊളുത്തി ഇപ്പോഴും സഞ്ചരിക്കുന്നില്ലേ ?

3. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലെ ബുള്ളറ്റ്
ദുല്‍ഖറിന്‍റ സന്തതസഹചാരിയായിരുന്ന ആ ബുള്ളറ്റും നോര്‍ത്ത് ഈസ്റ്റ് യാത്രയും സിനിമാപ്രേമികളും സഞ്ചാരപ്രിയരും ഒരുപോലെ ഇന്നും നെഞ്ചിലേറ്റുന്നു.

Story Of Vehicles In Malayalam Movies

4. വരവേല്‍പ്പിലെ ബസ്
മുരളിയുടെ സ്വപ്നമായിരുന്നു ആ ബസ്. ഗള്‍ഫില്‍ ചോരനീരാക്കിയ പണം കൊണ്ട് മുരളി വാങ്ങിയ ഗള്‍ഫ് മോട്ടോഴ്സ്  എന്ന ബസ് ഇന്നും ഓര്‍മ്മകളില്‍ സര്‍വ്വീസ് നടത്തുന്നു.

5. സിഐഡി മൂസയിലെ കാര്‍
കുട്ടികളെയും മുതിര്‍ന്നവരെയുമൊക്കെ ഒരു പോലെ കുടുകുടെ ചിരിപ്പിച്ച ആ കാര്‍ ഓര്‍മ്മയില്ലേ ? സഹദേവനെന്ന സിഐഡി മൂസക്ക് അമ്മാവന്‍ നല്‍കിയ ആ അദ്ഭുതക്കാറും സിനിമയിലെ വാഹനങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു


 
6. മിഥുനത്തിലെ മാറ്റഡോര്‍
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ 1993ല്‍ പിറന്ന ചിത്രം. ചിത്രത്തില്‍ സേതുമാധവന്‍റെ സന്തത സഹചാരിയായ ഒരു വാനുണ്ട്. ദാക്ഷായണി ബിസ്ക്കറ്റ് എന്നെഴുതിയ മറ്റഡര്‍ വാന്‍. ഇന്ന് ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായ ഈ വാഹനം മാരുതി ഓംനി വാനുകള്‍ക്ക്  മുമ്പുള്ള രാജ്യത്തിന്‍റെ വാഹന സംസ്കാരത്തിന്‍റെ ഭാഗമായിരുന്നു. ഏതു ബ്രാന്‍റിലുള്ള മിനി ലോറിയെയും മലയാളികള്‍ ഇന്നും ടെമ്പോ വാനെന്ന് പേരിട്ടു വിളിക്കുന്നത് പഴയ മറ്റഡറിന്‍റെ ഓര്‍മ്മകള്‍ ഉള്ളിലുറങ്ങുന്നതു കൊണ്ടാണ്.

Story Of Vehicles In Malayalam Movies

7. ബാംഗ്ലൂര്‍ ഡേയ്സിലെ റേസിംഗ് ബൈക്കുകള്‍
ദുല്‍ഖറും ഫഹദും സംഘവും  മത്സരിച്ചോട്ടിയ ആ റേസിംഗ് ബൈക്കുകള്‍ക്കൊപ്പം ന്യൂജനറേഷന്‍ യുവഹൃദയങ്ങളും റേസിംഗിലായിരുന്നു

Story Of Vehicles In Malayalam Movies

8. സുഖമോ ദേവിയിലെ ബുള്ളറ്റ്
സുഖമോ ദേവിയിലെ ആ ബുള്ളറ്റിന്‍റെ ശബ്ദം പ്രണയിക്കുന്നവരുടെ ഇടനെഞ്ചില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടാവണം

Story Of Vehicles In Malayalam Movies

9. പിന്‍ഗാമിയിലെ ബുള്ളറ്റ്
കുടുംബം നശിപ്പിച്ചവരെ തേടി അണയാത്ത പ്രതികാരാഗ്നിയോടെ ക്യാപ്റ്റന്‍ വിജയ് മേനോന്‍ പിന്‍ഗാമിയിലുടനീളം സഞ്ചരിച്ചതും ഒരു ബുള്ളറ്റിലായിരുന്നു

10. ഏയ് ഓട്ടോയിലെ സുന്ദരി ഓട്ടോ
സുന്ദരി എന്ന ഓട്ടോറിക്ഷയും സുധിയും മീനുക്കുട്ടിയുമൊക്കെ കാല്‍നൂറ്റാണ്ടുകള്‍ക്കിപ്പുറവും കാഴ്ചയുടെ നവ്യാനുഭവവുമായി യാത്രികര്‍ക്കൊപ്പം ഉണ്ട്

11. ദി കാര്‍
ദി കാര്‍ എന്ന ജയറാം ചിത്രത്തില്‍ കാറു തന്നെയായിരുന്നു പ്രധാന താരം

Story Of Vehicles In Malayalam Movies

12. കൊച്ചിരാജാവിലെ ഓട്ടോയും കാറും
വീട്ടില്‍നിന്നും പുറത്താക്കപ്പെട്ട സൂര്യനാരായണനെന്ന ഉണ്ണി പഠനച്ചിലവിനായി ഓട്ടോ ഓടിക്കുന്നുണ്ട്. ആ ഓട്ടോയാണ് കൊച്ചിരാജാവ്. അതുപോലെ ഇതേ ചിത്രത്തില്‍ വേറൊരു വാഹനവും ശ്രദ്ധേയ വേഷത്തിലെത്തുന്നു. വേറാരുമല്ല നമ്മുടെ ജഗതി അവതരിപ്പിച്ച മുത്തച്ഛന്‍ കഥാപാത്രം ലോറിയിലിരുന്ന് ഓടിക്കുന്ന ആ ആന്‍റിക് കാര്‍ തന്നെ.

13. ഉണ്ണികളേ ഒരു കഥ പറയാം - കാര്‍
ഉണ്ണികളോട് നൊമ്പര കഥകള്‍ പറയാനെത്തിയ എബിയുടെ കൂട്ടായി ഉണ്ടായിരുന്ന ആ പഴഞ്ചന്‍ കാറിനെ എങ്ങനെ മറക്കാനാണ്?

14. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ - ലോറി
സോളമന്‍റെ ആ ലോറിയും പല പത്മരാജന്‍ കഥാപാത്രങ്ങളെയും പോലെ മിഴിവാര്‍ന്ന ഒരു ഉശിരന്‍ കഥാപാത്രം തന്നെയായിരുന്നു

15. ഓര്‍ഡിനറിയിലെ ആനവണ്ടി
ഓര്‍ഡിനറി എന്ന കുഞ്ചാക്കോബോബന്‍ ചിത്രത്തിലൂടെ മലയാളിയുടെ സ്വന്തം ആനവണ്ടിയും സിനിമാചരിത്രത്തിന്‍റെ ഭാഗമായി. ഗവിയിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ ആനവണ്ടിയുടെ ആനച്ചന്തം തുടിച്ചു നില്‍ക്കുന്നു.

Story Of Vehicles In Malayalam Movies

16. നമ്പര്‍ 20 മദ്രാസ് മെയില്‍
ഒരു വാഹനം എന്ന നിലയില്‍ ട്രെയിനും നമുക്ക് ഒഴിവാക്കാനാവില്ല. പാളങ്ങള്‍, യാത്രക്കാരുടെ ശ്രദ്ധക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തീവണ്ടികള്‍ പല രീതിയിലും സിനിമയില്‍ കടന്നു വരുന്നുണ്ട്. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും തോളോടുതോള്‍ ചേര്‍ന്ന നമ്പര്‍ 20 മദ്രാസ് മെയിലിലെ ആ ട്രെയിന്‍ ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ ഒരു മുഴുനീള കഥാപാത്രം തന്നെയായിരുന്നു

17. മാനസാന്തരപ്പെട്ട യെസ്‍ഡി
അറുപതുകളിലെ തരംഗമായിരുന്നു ജാവ യെസ്‍ഡി ബൈക്കുകള്‍. 2016ല്‍ പുറത്തിറങ്ങിയ മാനസാന്തരപ്പെട്ട യെസ്‍ഡി എന്ന സിനിമയുടെ പ്രമേയത്തിലും യെസ്‍ഡി ഒരു പ്രധാന കഥാപാത്രമായിരുന്നു.

18. ഹൈവേയിലെ ജിപ്‍സി
ജയരാജ് സംവിധാനം ചെയ്‍ത സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രം ഹൈവേയിലെ മഞ്ഞനിറമുള്ള ജിപ്സി വാഹന പ്രേമികളുടെ ഹരമായിരുന്നു ഒരുകാലത്ത്.

19. പുലിമുരുകനിലെ ലോറി
സ്ഫടികത്തിനു ശേഷം മോഹന്‍ലാല്‍ ഓടിച്ച മറ്റൊരു ജനപ്രിയ ലോറിയായിരുന്നു പുലിമുരുകനിലെ മയില്‍ വാഹനം. കെഎൽ 5 ബി 7106 നമ്പറുള്ള ലോറി പഴയ ചെകുത്താൻ ലോറിക്ക് സമാനമായ ബോഡിയുള്ള ടാറ്റയുടെ വാഹനമായിരുന്നു

Story Of Vehicles In Malayalam Movies

20. ഭ്രമരത്തിലെ ജീപ്പ്
ഭ്രമരം എന്ന ബ്ലെസി ചിത്രത്തിലെ ആ ജീപ്പിനെ ഓര്‍മ്മയില്ലേ? ശിവന്‍ കുട്ടിയുടെ ജീവിതത്തിനൊപ്പം നൊമ്പരവും ഭീതിയുമൊക്കെ ഒളിപ്പിച്ച ആ ജീപ്പിന്‍റെ മുരളുന്ന ശബ്ദം ഇപ്പോഴും നമ്മളില്‍ ചിലരെയെങ്കിലും വിടാതെ പിന്തുടരുന്നുണ്ടാകും

Story Of Vehicles In Malayalam Movies

അടുത്തിടെ പുറത്തിറങ്ങിയ ജോസഫിലെ ആ പഴയ സ്‍കൂട്ടറും നീരാളിയിലെ കാറുമൊന്നും മറന്നിട്ടില്ല. സിനിമയില്‍ വന്ന് നമ്മുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നതായി ഇനിയും ഒരുപാട് വാഹനങ്ങളുണ്ട്. തുറപ്പു ഗുലാനിലെ സലീം കുമാറിന്‍റെ ആംബുലന്‍സ്, ഓംശാന്തി ഓശാനയിലെ ബുള്ളറ്റ്, ബഡ്ഡിയിലെ സ്കൂട്ടര്‍,  ഷീ ടാക്സിയിലെയും മുംബൈ ടാക്സിയിലെയും കാറുകള്‍, കോളിളക്കത്തിലെയും പൈലറ്റ്സിലെയും ഹെലികോപ്‍ടറുകള്‍, ബട്ടര്‍ ഫ്ലൈസിലെ മോഡിഫൈഡ് ജീപ്പ്, മഹായാനത്തിലെയും പാളയത്തിലെയും വളയത്തിലെയുമൊക്കെ ലോറികള്‍, കാര്‍ണിവെല്ലിലെ ബൈക്ക്, സൈന്യത്തിലെ ഫൈറ്റര്‍ വിമാനങ്ങള്‍, നരസിംഹത്തിലെ ചുവന്ന ടോപ്പ്ലെസ്സ് ജീപ്പ്, ഉസ്താദിലെ  കാരവൻ, ഹിറ്റ്ലറിലെ ബുള്ളറ്റ്, ചിന്താമണി കൊലക്കേസിലെ അംബാസഡർ, നിർണത്തിലെ വില്ലനുപയോഗിച്ച കാർ അങ്ങനെ പരന്നുകിടക്കുന്നു മലയാള സിനിമയിലെ വാഹനലോകം.

Latest Videos
Follow Us:
Download App:
  • android
  • ios