Asianet News MalayalamAsianet News Malayalam

ഇതാണ് ഈച്ചക്കോപ്പി! മഹീന്ദ്ര ഥാറില്‍ ബൊലേറോ ചാലിച്ച് ചൈനീസ് കമ്പനി ജീപ്പുണ്ടാക്കി! അമ്പരന്ന് ഫാൻസ്!

പുതിയ ഥാർ റോക്സ് എത്തിയതിന് പിന്നാലെ ഥാർ ഫാൻസിനിടയിൽ ചർച്ചയാകുകയാണ് ഒരു ചൈനീസ് എസ്‍യുവി. മഹീന്ദ്ര ഥാറിന്‍റെയും മഹീന്ദ്ര ബൊലേറോയുടെയും മിശ്രിതം പോലെ തോന്നിക്കുന്ന ഒരു ചൈനീസ് എസ്‌യുവിയാണ് മഹീന്ദ്ര ഫാൻസിനിടയിൽ ചർച്ചയാകുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ബിഎഐസിയുടെ  BAIC BJ40 പ്ലസ് എന്ന മോഡലാണിത്.

Story of BAIC BJ40 Plus copied from Mahindra Thar and Bolero
Author
First Published Oct 17, 2024, 2:02 PM IST | Last Updated Oct 17, 2024, 2:09 PM IST

ഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ മോഡലാണ് മഹീന്ദ്ര ഥാർ. ഈ എസ്‍യുവിക്ക് വൻ ആരാധകരുണ്ട്. അന്താരാഷ്ട്ര വിപണികളിൽ ഇത് വിൽക്കപ്പെടുന്നില്ലെങ്കിലും വാഹനലോകത്ത് താങ്ങാനാവുന്ന ജീപ്പ് റാംഗ്ലർ ബദലായി ഥാര്‍ അറിയപ്പെടുന്നു. അടുത്തിടെയാണ് കമ്പനി പുതിയ മഹീന്ദ്ര ഥാർ അഞ്ച് ഡോറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വമ്പൻ ബുക്കിംഗും വാരിക്കൂട്ടി മുന്നേറുകയാണ് ഇപ്പോൾ അഞ്ച് ഡോർ ഥാർ.

പുതിയ ഥാർ എത്തിയതിന് പിന്നാലെ ഇപ്പോഴിതാ ഫാൻസിനിടയിൽ ചർച്ചയാകുകയാണ് ഒരു ചൈനീസ് വാഹനം. മഹീന്ദ്ര ഥാറിന്‍റെയും മഹീന്ദ്ര ബൊലേറോയുടെയും മിശ്രിതം പോലെ തോന്നിക്കുന്ന ഒരു ചൈനീസ് എസ്‌യുവിയാണ് മഹീന്ദ്ര ഫാൻസിനിടയിൽ ചർച്ചയാകുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ബിഎഐസിയുടെ  BAIC BJ40 പ്ലസ് എന്ന മോഡലാണിത്.

Story of BAIC BJ40 Plus copied from Mahindra Thar and Bolero

BJ40 SUV-യുടെ നവീകരിച്ച പതിപ്പാണ് ബിഎഐസി BJ40 പ്ലസ് എന്ന ഈ എസ്‌യുവി. ഇത് നിലവിൽ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള വിപണികളിൽ ലഭ്യമാണ്. ഇതിനെ നാട്ടുകാർ പലപ്പോഴും ചൈനീസ് ഥാർ എന്നാണ് വിളിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി ജനപ്രിയ വാഹനങ്ങളിൽ നിന്ന് ഡിസൈനുകൾ കടമെടുക്കുന്നതില്‍ പേരു കേട്ട ചൈനീസ് കമ്പനിയാണ് ബിഎഐസി. ഇതില്‍ കമ്പനിയുടെ ബിഎഐസി BJ40 പ്ലസ് വളരെ ജനപ്രിയമായ ഉദാഹരണമാണ്. മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ഥാറിന്‍റെയും ബൊലേറോയുടെയും സമ്മിശ്ര രൂപമാണ്  BAIC BJ40 പ്ലസ് എന്ന ഈ ചൈനീസ് എസ്‌യുവിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡിസൈനിന്റെ കാര്യത്തിൽ, BAIC BJ40 പ്ലസിന് ജീപ്പ് പോലെയുള്ള ഗ്രില്ലും ലാൻഡ് റോവറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹെഡ്‌ലാമ്പുകളും സമാനമായ മുൻഭാഗം ലഭിക്കുന്നു. കാറിന്റെ സൈഡ് പ്രൊഫൈൽ ജനപ്രിയ റാംഗ്ലർ എസ്‌യുവിയോട് ഏതാണ്ട് സമാനമാണ്. ബിഎഐസി BJ40 Plus-ന് കരുത്തേകുന്നത് 2.0L ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്, 5500rpm-ൽ 218HP ഉം 4500rpm-ൽ 320Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ആണഅ വാഹനത്തില്‍. ഇസിഒ, കംഫർട്ട്, സ്പോർട്ട്, സ്നോഫീൽഡ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ ഈ മോഡലിന് ലഭിക്കുന്നു. 

Story of BAIC BJ40 Plus copied from Mahindra Thar and Bolero

BJ40 പ്ലസിൻ്റെ ചില പ്രധാന വിശേഷങ്ങൾ ഇതാ:

ഡിസൈൻ
BJ40 Plus യഥാർത്ഥ BJ40 യുടെ ക്ലാസിക്, പരുക്കൻ രൂപം നിലനിർത്തുന്നു, എന്നാൽ പരിഷ്കരിച്ച LED ലൈറ്റിംഗ്, കൂടുതൽ പരിഷ്കൃതമായ ഫ്രണ്ട് ഗ്രിൽ എന്നിവ പോലുള്ള ആധുനിക സ്റ്റൈലിംഗ് ഘടകങ്ങൾ ഉൾപ്പെടുന്നു.

എഞ്ചിൻ ഓപ്ഷനുകൾ 
ഇത് സാധാരണയായി ടർബോചാർജ്ഡ് പെട്രോൾ ഓപ്ഷനുകൾ ഉൾപ്പെടെ നിരവധി എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് ശക്തിയുടെയും കാര്യക്ഷമതയുടെയും ബാലൻസ് നൽകുന്നു. കൃത്യമായ സവിശേഷതകൾ വിപണി അനുസരിച്ച് വ്യത്യാസപ്പെടാം.

ഓഫ്-റോഡ് കഴിവുകൾ
അതിൻ്റെ മുൻഗാമിയായ പോലെ, BJ40 പ്ലസ് ഓഫ്-റോഡ് സാഹസികതകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, അതിൽ ശക്തമായ 4WD സിസ്റ്റം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഡ്യൂറബിൾ അണ്ടർബോഡി സംരക്ഷണം എന്നിവ ഉൾപ്പെടുന്നു.

ഇൻ്റീരിയർ കംഫർട്ട്
ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്നു ഇൻ്റീരിയർ.

Story of BAIC BJ40 Plus copied from Mahindra Thar and Bolero

സുരക്ഷാ സവിശേഷതകൾ
മോഡൽ വർഷം അനുസരിച്ച് ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ എന്നിങ്ങനെ വിവിധ സുരക്ഷാ ഫീച്ചറുകളോടെ BJ40 Plus വന്നേക്കാം.

കാർഗോ സ്പേസ്
ഇത് പ്രായോഗിക കാർഗോ ഇടം വാഗ്ദാനം ചെയ്യുന്നു, ഇത് ദൈനംദിന ഉപയോഗത്തിനും ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും അനുയോജ്യമാക്കുന്നു.

പ്രകടനം
BJ40 പ്ലസ്, ഓൺ-റോഡ് സൗകര്യത്തിൻ്റെയും ഓഫ്-റോഡ് മികവിൻ്റെയും സന്തുലിതാവസ്ഥയ്ക്ക് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ഇത് താൽപ്പര്യക്കാർക്കും ദൈനംദിന ഡ്രൈവർമാർക്കും ഒരുപോലെ വൈവിധ്യമാർന്ന തിരഞ്ഞെടുപ്പായി മാറുന്നു.

വില
ഏറ്റവും പുതിയ വിവരമനുസരിച്ച്, സാധാരണയായി ഏകദേശം 150,000 മുതൽ ചൈനീസ് യുവാനാണ് ഇതിന്‍റെ വില. ഇത് ഏകദേശം 18 ലക്ഷം ഇന്ത്യൻ രൂപയോളം വരും.  വിപണി, ട്രിം നില, അധിക ഫീച്ചറുകൾ എന്നിവയെ അടിസ്ഥാനമാക്കി BAIC BJ40 Plus-ൻ്റെ വില വ്യത്യാസപ്പെടാം.

Story of BAIC BJ40 Plus copied from Mahindra Thar and Bolero

ചൈനീസ് കോപ്പിയടികൾ
അതേസമയം ചൈനയുടെ കോപ്പിയടി പല മേഖലകളിലും കുപ്രസിദ്ധമാണ്. വാഹന മോഡലുകളുടെ കോപ്പിയടിയാവും അതില്‍ ഭൂരിഭാഗവും.  വാഹന മോഡലുകളിലെ ചൈനീസ് കോപ്പിയടിക്ക് നിരവധി ഇരകളുണ്ട് വാഹനലോകത്ത്.   ഒറിജിനലിനെക്കാള്‍ കുറഞ്ഞവിലയില്‍ ലഭിക്കുമെന്നതിനാല്‍  പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ ചില രാജ്യങ്ങളില്‍ ഈ ചൈനീസ് വാഹനങ്ങള്‍ സൂപ്പര്‍ഹിറ്റുകളുമാണ്.  

യാ മോനേ! വില 10 ലക്ഷം, ഇതാ സാധാരണക്കാരുടെ ഫോർച്യൂണർ, പുത്തൻ ലുക്കിൽ മഹീന്ദ്ര ബൊലേറോ!

Latest Videos
Follow Us:
Download App:
  • android
  • ios