Train : അറിയുമോ? സ്ലിപ്പ് ആകാതിരിക്കാൻ ട്രെയിന്‍ ചക്രങ്ങൾക്കുമുന്നിൽ മണൽ വിതറും!
ശാസ്‍ത്ര പ്രചാരകനായ ബൈജു രാജ് എന്ന ആളുടെ ഫേസ് ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റാണ് ഇതിന് പിന്നിലെ രഹസ്യം വ്യക്തമാക്കുന്നത്
നമ്മളില്‍ ഭൂരഭാഗം പേരും ട്രെയിനില്‍ (Train) ഒരുതവണ എങ്കിലും യാത്ര ചെയ്‍തവരായിരിക്കും. ട്രെയിന്‍ കാണാത്തവരും കുറവായിരിക്കും. എന്നാല്‍ ട്രെയിനിന്‍റെ എഞ്ചിന്‍ പാളത്തില്‍ നിന്നും സ്ലിപ്പാകാതിരിക്കാന്‍ ചക്രങ്ങള്‍ക്ക് മുന്നില്‍ മണല്‍ വിതാറാറുണ്ട് എന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിക്കുന്നുണ്ടാകും. വെറുത പറയുന്നതാണെന്ന തോന്നലില്‍ ആയിരിക്കും ചിലര്‍. എന്നാല്‍ സംഗതി സത്യമാണ്. ശാസ്‍ത്ര പ്രചാരകനായ ബൈജു രാജ് (Baiju Raj) എന്ന ആളുടെ ഫേസ് ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റാണ് ഇതിന് പിന്നിലെ രഹസ്യം വ്യക്തമാക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയിരങ്ങള്‍ ഷെയറും കമന്‍റും ചെയ്‍ത ആ പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇതാ.
ട്രെയിൻ കാണാത്ത മലയാളികൾ കുറവായിരിക്കും. എന്നാൽ.. എൻജിൻ സ്ലിപ്പ് ആവാതിരിക്കാൻ ചക്രങ്ങൾക്കുമുന്നിൽ മണൽ വിതറുന്നുണ്ട് എന്ന് എത്രപേർക്കറിയാം
തമാശ അല്ല.
ഉരുക്കിന്റെ പാളത്തിൽ ഉരുക്കിന്റെ ചക്രം കറങ്ങുമ്പോൾ ഘർഷണം കുറവായിരിക്കും എന്നറിയാമല്ലോ.
അതിനാൽ.. ട്രെയിൻ ഓടിത്തുടങ്ങുന്ന സമയത്തും, പെട്ടന്ന് നിർത്തേണ്ട സമയത്തും ചക്രം പാളത്തിൽ സ്ലിപ്പ് ആവാതിരിക്കാൻ എൻജിന്റെ ചക്രത്തിന്റെ മുന്നിലായി പാളത്തിലായി മണൽ വിതറും.
ചക്രങ്ങൾക്ക് മുന്നിൽ മണൽ വിതറാനായി ട്രെയിൻ ഓപ്പറേറ്റർ ഒരു ബട്ടൺ അമർത്തും.
അല്ലെങ്കിൽ ട്രെയിനിന്റെ ചക്രങ്ങൾ വഴുതിപ്പോകുന്നതായി ഓൺബോർഡ് കമ്പ്യൂട്ടറുകൾ മനസ്സിലാക്കുമ്പോൾ ട്രെയിനിന്റെ ട്രാക്ഷൻ കൺട്രോൾ ഓട്ടോമാറ്റിക്കായി കിക്ക് ഇൻ ചെയ്‍ത് മണൽ വിതറാനും കഴിയും.
Train Driver : പലഹാരം വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി, എഞ്ചിന്‍ ഡ്രൈവറുടെ പണി തെറിച്ചു!
പരുക്കൻ മണൽ ട്രെയിനിന് ആവശ്യമായ സമയത്തു അധിക ഘർഷണം നൽകുന്നു.
തീവണ്ടിയിലെ എല്ലാ ചക്രങ്ങളിലേക്കും മണൽ വിത്താറില്ല. എൻജിന്റെ ചക്രങ്ങളിൽ മാത്രം. കാരണം എൻജിന്റെ ചക്രങ്ങൾ മാത്രമാണ് ട്രാക്ഷൻ നൽകുന്നത്.
ഇന്ത്യൻ റെയിൽവേയുടെ WAP-കൾ, WAG-കൾ, WDP-കൾ പോലെയുള്ള മിക്കവാറും എല്ലാ പുതിയ മോഡൽ എഞ്ചിനുകൾക്കും ചക്രങ്ങൾക്ക് മുന്നിൽ ഒരു നോസൽ ഔട്ട്‌ലെറ്റ് ഉള്ള ഒരു പ്രത്യേക മണൽ പെട്ടി ഘടിപ്പിച്ചു വച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ എഞ്ചിനായ WAG9-ൽ ഓരോ ചക്രങ്ങളിലും 50 കിലോഗ്രാം മണൽ പെട്ടി ഉണ്ട്..
WAP 4 ന് 4 ഉം, WAG 7 ന് 8 ഉം മണൽ പെട്ടികളും ഉണ്ട്.
യാത്ര ചെയ്യാൻ ഇനി പൊലീസുകാരും ടിക്കറ്റെടുക്കണമെന്ന് ദക്ഷിണ റെയിൽവെ
ചെന്നൈ: ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസുകാർ (Police) യാത്രക്കാരുടെ സീറ്റുകളിൽ സ്ഥാനം പിടിക്കുന്നത് ഇനി നടക്കില്ല. യാത്രയിൽ പൊലീസ് ഉദ്യോഗസ്ഥർ ടിക്കറ്റോ (Ticket) മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവെ (Southern Railway) ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ സീറ്റുകൾ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷൻ സീനിയർ കൊമേഴ്‌സ്യൽ മാനേജർ പറഞ്ഞു.
ഇത്തരത്തിൽ സീറ്റ് സ്വന്തമാക്കുന്ന പൊലീസുകാർ ടിടി ക്ക് തന്റെ ഐഡി കാർഡ് കാണിക്കുന്നതാണ് പതിവ്. ഇതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇക്കാര്യം തമിഴ്‌നാട് ഡിജിപിയെയും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെയും ദക്ഷിണ റെയിൽവെ കത്തിലൂടെ അറിയിച്ചു. ഇനി എല്ലാ ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങൾക്കോ അല്ലാതെയോ യാത്ര ചെയ്യാൻ പൊലീസുകാർ ടിക്കറ്റെടുത്തേ മതിയാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.