വില കൂട്ടാൻ സ്റ്റെല്ലാന്‍റിസ്, ഈ രണ്ട് കാർ ബ്രാൻഡുകൾക്കും ജനുവരി ഒന്നുമുതൽ വില കൂടും

2025 ജനുവരി മുതൽ ജീപ്പ്, സിട്രോൺ എന്നീ സ്റ്റെല്ലാന്റിസ് ബ്രാൻഡ് കാറുകളുടെ വില കൂടാൻ പോകുന്നു. ഈ കാറുകളുടെ വില രണ്ട് ശതമാനം വരെ വർധിക്കും എന്നാണ് റിപ്പോർട്ടുകൾ. ഉത്പാദനച്ചെലവും കറൻസി വിനിമയ നിരക്കും വർധിച്ചതാണ് ഈ തീരുമാനത്തിന് പ്രധാന കാരണം എന്ന് കമ്പനി പറയുന്നു.

Stellantis India plans to hike price of Jeep and Citroen brands

ഗോള വാഹന ബ്രാൻഡായ സ്റ്റെല്ലാൻ്റിസ് ഇന്ത്യ വിലവർദ്ധനവ് പ്രഖ്യാപിച്ചു. അതായത് 2025 ജനുവരി മുതൽ ജീപ്പ്, സിട്രോൺ എന്നീ സ്റ്റെല്ലാന്റിസ് ബ്രാൻഡ് കാറുകളുടെ വില കൂടാൻ പോകുന്നു. ഈ കാറുകളുടെ വില രണ്ട് ശതമാനം വരെ വർധിക്കും എന്നാണ് റിപ്പോർട്ടുകൾ. ഉത്പാദനച്ചെലവും കറൻസി വിനിമയ നിരക്കും വർധിച്ചതാണ് ഈ തീരുമാനത്തിന് പ്രധാന കാരണം എന്ന് കമ്പനി പറയുന്നു.

നിങ്ങൾ ഒരു ജീപ്പ് അല്ലെങ്കിൽ സിട്രോൺ കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് 2024 ഡിസംബർ 31 വരെ സമയമുണ്ട്. ഈ കാലയളവിൽ, കമ്പനി പ്രത്യേക വർഷാവസാന ഓഫറുകൾ നൽകുന്നു. അതിലൂടെ നിങ്ങളുടെ പണം ലാഭിക്കാം. എന്നാൽ, 2025 ജനുവരി ഒന്നിന് ശേഷം ഈ രണ്ട് കമ്പനികളിൽ നിന്നും കാർ വാങ്ങാൻ ഉയർന്ന വില നൽകേണ്ടി വരും.

അതുകൊണ്ടുതന്നെ നിങ്ങൾ ഒരു പുതിയ സ്റ്റെല്ലാന്‍റിസ് കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇത് ശരിയായ സമയമാണ്. കമ്പനി വാഗ്ദാനം ചെയ്യുന്ന വർഷാവസാന കിഴിവുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, മികച്ച വിലയിൽ നിങ്ങളുടെ പ്രിയപ്പെട്ട ജീപ്പ് അല്ലെങ്കിൽ സിട്രോൺ കാർ വാങ്ങാം. ജീപ്പിൻ്റെയും സിട്രോണിൻ്റെയും എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നിങ്ങൾ ജീപ്പ് കോമ്പസോ അല്ലെങ്കിൽ ഒരു സിട്രോൺ സി3യെ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ രണ്ട് ബ്രാൻഡുകളുടെയും വില 2025 ജനുവരി 1 മുതൽ വർദ്ധിക്കും. ഈ വിലക്കയറ്റം മൂലം ഉപഭോക്താക്കൾക്ക് അധിക ചെലവ് വഹിക്കേണ്ടി വരും.

ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യവും മികച്ച ഗുണനിലവാരവും നൽകാൻ സിട്രോയൻ, ജീപ്പ് ബ്രാൻഡുകൾ പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റെല്ലാൻ്റിസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷൈലേഷ് ഹജെല പറഞ്ഞു. എങ്കിലും, ചെലവുകളും വിനിമയ നിരക്കും വർദ്ധിച്ചതിനാൽ വില പരിഷ്കരണം ആവശ്യമായി വന്നിരിക്കുന്നുവെന്നും എങ്കിലും, ഉപഭോക്താക്കൾക്ക് മികച്ച ഡ്രൈവിംഗ് അനുഭവവും ഗുണനിലവാരമുള്ള കാറുകളും നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios