നഷ്ടമാകുന്നത് അനവധി ജീവനുകൾ, എങ്ങനെ ഇല്ലാതിരിക്കും!, എഐ കാമറകളിൽ പതിഞ്ഞതിൽ ചിലത് മാത്രം കാണൂ എന്ന് എംവിഡി

അപകടങ്ങൾ തുടരുന്നതിന് കാരണം വ്യക്തമാക്കുകയാണ് കേരള എംവിഡി.

So many lives are being lost see just a few of those caught on AI cameras says MVD

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ബൈക്ക് അപകടങ്ങളിൽ ജീവൻ നഷ്ടമായത് നിരവധി ആളുകൾക്കാണ്. പരിക്കേറ്റ നിരവധി ആളുകൾ വേറെയും. സിസിടിവി ദൃശ്യങ്ങളായും മറ്റും പുറത്തുവരുന്ന ഇത്തരം ഭീകരമായ അപകടദൃശ്യങ്ങൾ ഏവരെയും ഞെട്ടിക്കുന്നതാണ്. എന്നാൽ അപകടങ്ങൾ തുടരുന്നതിന് കാരണം വ്യക്തമാക്കുകയാണ് കേരള എംവിഡി.

കഴിഞ്ഞ ദിവസങ്ങളിൽ മാത്രം വകുപ്പിന്റെ എഐ കാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങളുടെ ദൃശ്യങ്ങളാണ് എം വി ഡി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അശ്രദ്ധ മൂലമുള്ള അപകടങ്ങളിൽ പെടുന്നവരിൽ ഭൂരിഭാഗവും 18 മുതൽ 20 വയസുവരെ ഉള്ളവരാണെന്നും എംവിഡി കുറിപ്പിൽ പറയുന്നു. ഹെൽമെറ്റില്ലാതെ ചൂറിപ്പായുന്നതും, കാലുകൊണ്ടും കൈ കൊണ്ടും നമ്പ‍ര്‍ പ്ലേറ്റ് മറച്ച് പിടിച്ച് യാത്ര ചെയ്യുന്നവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 

എംവിഡി കുറിപ്പിങ്ങനെ

ഈ അടുത്ത ദിവസങ്ങളിലായി നിരവധി ഇരുചക്ര വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .അതിൽ കൂടുതലും 18 മുതൽ 20 വയസ്സുവരെ പ്രായമുള്ള യുവാക്കൾ അശ്രദ്ധ മൂലം വരുത്തിവയ്ക്കുന്ന അപകടങ്ങളാണ് .നിലവിലെ ഈ സാഹചര്യത്തിൽ AI ക്യാമറകളിൽ കണ്ട ഈ കാഴ്ച സമൂഹമധ്യത്തിൽ എത്തിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുന്നു. 

ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ആളുകൾ ക്യാമറയുടെ മുൻപിൽ എത്തുമ്പോൾ വാഹനത്തിന്റെ നമ്പർ മറച്ചുപിടിക്കുന്നത് താൽക്കാലിക രക്ഷ മാത്രമാണ്. നിർമ്മിത ബുദ്ധി ക്യാമറയെ ഇങ്ങനെ മറച്ചു പിടിച്ചാലും ജീവന്റെ കാര്യത്തിൽ ഈ മറച്ചു പിടിക്കലിന് വലിയ വില നൽകേണ്ടി വരും. നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സമൂഹത്തിൽ ജീവന്റെ സുരക്ഷ ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ് അല്ലാതെ നിയമങ്ങളിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്.

യൂട്യൂബിൽ കയറിയ ആർടിഒ വീണ്ടും ഞെട്ടി! കൂടുതൽ പേർ കുടുങ്ങും, ഇത് വ്ളോഗർമാർ ചോദിച്ചുവാങ്ങിയ പണി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios