ക്യാമറകള്‍ ഒറ്റവര്‍ഷം അയച്ചത് മൂന്നുലക്ഷം ചലാനുകള്‍; ട്രാഫിക്ക് ലംഘകര്‍ക്ക് പുറമേ കുടുങ്ങിയത് കുറ്റവാളികളും!
2022 മെയ് മുതൽ 2023 ഏപ്രിൽ വരെയുള്ള കാലയളവിൽ 2022 മെയ് മുതൽ 2023 ഏപ്രിലിൽ വരെ സൃഷ്‍ടിച്ച 2,96,265 ഇ-ചലാനുകളിൽ ഭൂരിഭാഗവും ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, ഇരുചക്രവാഹനങ്ങളിൽ ട്രിപ്പിൾ റൈഡിംഗ്, ട്രാഫിക്ക് സിഗ്നലുകളിലെ ചുവന്ന ലൈറ്റ് മറികടക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ദി ട്രിബ്യൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം നോയിഡയിൽ സ്ഥാപിച്ച ഹൈടെക് സ്‍മാർട്ട് ക്യാമറകള്‍ അഥവാ ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി ആൻഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐഎസ്‌ടിഎംഎസ്) വഴി ഇതുവരെ മൂന്നു ലക്ഷം ഇ-ചലാനുകൾ നല്‍കിയതായി ഔദ്യോഗിക കണക്കുകൾ. 2022 മെയ് മുതൽ 2023 ഏപ്രിൽ വരെയുള്ള കാലയളവിൽ 2022 മെയ് മുതൽ 2023 ഏപ്രിലിൽ സൃഷ്ടിച്ച 2,96,265 ഇ-ചലാനുകളിൽ ഭൂരിഭാഗവും ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, ഇരുചക്രവാഹനങ്ങളിൽ ട്രിപ്പിൾ റൈഡിംഗ്, ട്രാഫിക്ക് സിഗ്നലുകളിലെ ചുവന്ന ലൈറ്റ് മറികടക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ദി ട്രിബ്യൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഎസ്‌ടിഎംഎസ് സെക്ടർ 94-ലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലാണ് സ്ഥിതി ചെയ്യുന്നത്. നോയിഡ അതോറിറ്റിയുമായും ട്രാഫിക് പോലീസുമായുമുള്ള ഏകോപനത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് കഴിഞ്ഞ വർഷം മെയ് 21 നാണ് ആരംഭിച്ചത്. ഇഎഫ്‌കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ത് നിയന്ത്രിക്കുന്നത്. പദ്ധതിയുടെ പരിധിയിൽ 82 സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണവും 40 സ്ഥലങ്ങളിൽ അഡാപ്റ്റീവ് ട്രാഫിക് നിയന്ത്രണ സംവിധാനവും ഉൾപ്പെടുന്നു. ക്യാമറകളുടെ തത്സമയ ഫീഡ് മുഴുവൻ സമയവും നേരിട്ട് കാണാൻ കഴിയും.
നോയിഡയിലെ 82 പ്രധാന സ്ഥലങ്ങളിലെ സിസിടിവി നിരീക്ഷണം, ട്രാഫിക് സിഗ്നലുകളിൽ ചുവപ്പ്, പച്ച ലൈറ്റുകൾ വിദൂരമായി നിയന്ത്രിക്കാൻ അനുവദിക്കുന്ന 40 സ്ഥലങ്ങളിൽ അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം, പൊതു അറിയിപ്പ് സംവിധാനങ്ങൾ, 82 സ്ഥലങ്ങളിൽ എമർജൻസി കോളിംഗ് ബോക്സുകൾ (എസ്ഒഎസ്) എന്നിവ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. രണ്ട് തരം ക്യാമറകൾ ആണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഫിക്സഡ് ബുള്ളറ്റ് ക്യാമറകൾ, പാൻ ടിൽറ്റ് സൂം ക്യാമറകൾ (PTZ) എന്നീ ക്യാമറകളാണ് നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
വീഡിയോ മാനേജ്‌മെന്റ് സിസ്റ്റത്തിൽ നിന്ന് പ്ലേ ചെയ്യാനും പഴയ ഡാറ്റ കാണാനും ഈ ക്യാമറകളുടെ ലൈവ് ഫീഡ് കൺട്രോൾ റൂമിൽ 24X7 നേരിട്ട് കാണാനും അവയുടെ റെക്കോർഡിംഗും നടത്താനുമൊക്കെ കഴിയും. ഐഎസ്‌ടിഎംഎസ് സൃഷ്‍ടിച്ച ഇ-ചലാനുകൾ മൊത്തം പിഴയുടെ പകുതിയിൽ താഴെയാണ് കണക്കാക്കുന്നത്. എന്നാല്‍ ട്രാഫിക് മാനേജ്‌മെന്റിന് മാത്രമല്ല നിരീക്ഷണ ആവശ്യങ്ങൾക്കും ചില കേസുകളിൽ കുറ്റവാളികളെ ട്രാക്കുചെയ്യാനും ഈ സംവിധാനം ഉപയോഗപ്രദമാണെന്ന് ട്രാഫിക് പോലീസ് പറയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, അപകടം, മോഷണം, പിടിച്ചുപറി, കവർച്ച, ആളെ കാണാതായത്, വാഹനം കാണാതായത്, നഷ്‍ടപ്പെട്ട വസ്‍തുക്കൾ എന്നിവ ഉൾപ്പെടെ 182 കേസുകളിൽ ഐഎസ്‌ടിഎംഎസിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ഉപയോഗിച്ചിട്ടുണ്ട്.
ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ആളുകളെ നിർബന്ധിക്കുന്നതിനായി, നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴ നല്‍കുന്നത് തുടരുമെന്നും ട്രാഫിക് ലംഘനം കണ്ടെത്തൽ സംവിധാനം ഉപയോഗിച്ച്, വ്യത്യസ്‍ത തരം ലംഘനങ്ങൾ സ്വയമേവ ക്യാപ്‌ചർ ചെയ്യപ്പെടുകയും നിശ്‍ചി പരിശോധനാ പ്രക്രിയകള്‍ക്ക് ശേഷം ചലാനുകൾ സൃഷ്‍ടക്കപ്പെടുകയും ചെയ്യുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
(ചിത്രം - പ്രതീകാത്മകം)