"കണ്ണിരിക്കുമ്പോള്‍ വിലയറിഞ്ഞില്ല.." അഞ്ച് സ്റ്റാര്‍ സുരക്ഷയും കീശ കീറാത്ത മൈലേജുമുള്ള ഈ കാര്‍ ഇനിയില്ല!
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ആദ്യത്തെ വാഹനമാണ് സ്കോഡ ഒക്ടാവിയ. അഞ്ച് സ്റ്റാർ സുരക്ഷാ സർട്ടിഫിക്കേഷൻ നേടിയ ഈ വാഹനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യ ഒക്ടാവിയ സെഡാനെ ഇന്ത്യൻ വിപണിയില്‍ നിന്നും പിൻവലിച്ചു. 2023 ഏപ്രിൽ ഒന്നുമുതൽ ആരംഭിച്ച BS6 ഫേസ്-2 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നിർത്തലാക്കല്‍. പുതിയ നിയമങ്ങൾ അവതരിപ്പിക്കുകയും സെഡാനിനുള്ള ഡിമാൻഡ് കുറയുകയും ചെയ്‍തതിനാൽ, സ്‌കോഡ ഒക്ടാവിയയുടെ ഉത്പാദനം നിർത്താൻ സ്ഥാപനം നിർബന്ധിതരായി. ഇന്ത്യയിൽ, പുനർരൂപകൽപ്പന ചെയ്ത സ്കോഡ ഒക്ടാവിയ 2021 ൽ ആണ് അവതരിപ്പിച്ചത്.
മികച്ച ഡിസൈൻ, ശക്തമായ പ്രകടനം , മികച്ച ഫീച്ചറുകൾ എന്നിവയ്ക്ക് വാഹനം പ്രശസ്‍തമായിരുന്നു. ഈ വാഹനത്തിന് 2.0 ലിറ്റർ പെട്രോൾ ടർബോചാർജ്ഡ് TSI എഞ്ചിൻ ഉണ്ട്, അത് പരമാവധി 320 Nm ടോർക്കും 188 കുതിരശക്തിയും ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 15.81 കിമി ആയിരുന്നു മൈലേജ്. 600 ലിറ്റർ ആയിരുന്നു ബൂട്ട് സ്പേസ്.
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ആദ്യത്തെ വാഹനമാണ് സ്കോഡ ഒക്ടാവിയ. അഞ്ച് സ്റ്റാർ സുരക്ഷാ സർട്ടിഫിക്കേഷൻ നേടിയ ഈ വാഹനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ശ്രദ്ധേയമായ ബിൽഡും മികച്ച പ്രകടനവുമുള്ള പുതിയ തലമുറ സ്കോഡ ഒക്ടാവിയ, ഗണ്യമായി ഉയർന്ന വിലയുള്ള എൻട്രി-ആഡംബര കാറുകളുമായി എളുപ്പത്തിൽ മത്സരിക്കാനാകും. ഏറ്റവും പുതിയ തലമുറ സ്കോഡ ഒക്ടാവിയ 2021 ൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ടത്തരം സെഡാൻ കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (സികെഡി) വഴിയാണ് ഇന്ത്യയിലേക്ക് എത്തിയത്.
പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിംഗ് ലഭിക്കുന്ന ഒരു ലൈനപ്പിനെക്കുറിച്ച് അഭിമാനിക്കാൻ കഴിയുന്ന ഇന്ത്യയിലെ വളരെ കുറച്ച് വാഹന നിർമ്മാതാക്കളിൽ ഒരാളാണ് സ്‌കോഡ എന്നത് ശ്രദ്ധേയമാണ്. സ്കോഡ കുഷാക്ക് ഇതിനകം പട്ടികയിൽ ഉണ്ടായിരുന്നു. സ്ലാവിയ അടുത്തിടെ ഗ്ലോബൽ എൻസിഎപി പരീക്ഷിക്കുകയും മികച്ച സ്റ്റാറുകളോടെ വിജയിക്കുകയും ചെയ്തു.
പ്രീമിയം സെഡാൻ സ്‌കോഡ ഒക്ടാവിയയുടെ ഉൽപ്പാദനം അവസാനിച്ചത് ദുഃഖകരമാണ്. എന്നിരുന്നാലും, സ്കോഡ ഇപ്പോൾ ഇന്ത്യൻ വിപണിയിലെ മികച്ച വില്‍പ്പനയുള്ള ഒരു കമ്പനിയാണ്. ഇന്ത്യൻ വിപണിയിൽ, സ്‍കോഡയ്ക്ക് നിരവധി പുതിയ പ്ലാനുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഒക്ടാവിയയെക്കാൾ മികച്ച ഒരു വാഹനം സമീപഭാവിയിൽ പ്രതീക്ഷിക്കുന്നു.