ഈ രാജ്യത്ത് 72,000 വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ആറ് കാർ നിർമാതാക്കൾ

ഫോർഡ് സെയിൽസ് ആൻഡ് സർവീസ് കൊറിയ, നിസാൻ കൊറിയ, കിയ കോർപ്പറേഷൻ, ഹോണ്ട കൊറിയ എന്നിവയുൾപ്പെടെ ആറ് കമ്പനികൾ 13 വ്യത്യസ്‍ത മോഡലുകളുടെ മൊത്തം 72,674 യൂണിറ്റുകൾ സ്വമേധയാ തിരിച്ചുവിളിക്കുന്നതായി മന്ത്രാലയം അറിയിച്ചു.

Six carmakers to recall over 72,000 vehicles with faulty parts in South Korea

ക്ഷിണ കൊറിയയിൽ ടെസ്‌ല കൊറിയയും ഹ്യുണ്ടായ് മോട്ടോറും ഉള്‍പ്പെടെ നാല് കാർ നിർമ്മാതാക്കളും 72,000 വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.  കൊറിയൻ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഘടകഭാഗങ്ങൾ തകരാറിലായതിനാൽ ടെസ്‌ല കൊറിയയും ഹ്യുണ്ടായി മോട്ടോറും മറ്റ് നാല് കാർ നിർമ്മാതാക്കളും 72,000 വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്നാണ് കൊറിയൻ ഗതാഗത മന്ത്രാലയം അറിയിച്ചത്.

ഫോർഡ് സെയിൽസ് ആൻഡ് സർവീസ് കൊറിയ, നിസാൻ കൊറിയ, കിയ കോർപ്പറേഷൻ, ഹോണ്ട കൊറിയ എന്നിവയുൾപ്പെടെ ആറ് കമ്പനികൾ 13 വ്യത്യസ്‍ത മോഡലുകളുടെ മൊത്തം 72,674 യൂണിറ്റുകൾ സ്വമേധയാ തിരിച്ചുവിളിക്കുന്നതായി മന്ത്രാലയം അറിയിച്ചു.

മോഡൽ വൈ ഉൾപ്പെടെ ഏകദേശം 63,991 ടെസ്‌ല യൂണിറ്റുകളുടെ ഓട്ടോ പൈലറ്റ് സിസ്റ്റത്തിലെ സോഫ്റ്റ്‌വെയർ പിശകാണ് തിരിച്ചുവിളിക്കാൻ പ്രേരിപ്പിച്ച പ്രശ്‌നങ്ങളെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ മോഡൽ എക്‌സിന്റെ 1,990 യൂണിറ്റുകൾക്ക് കൂട്ടിയിടികളിൽ ഡോർ ലോക്ക് മെക്കാനിസത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി.

G80 ഉൾപ്പെടെയുള്ള 2,400 യൂണിറ്റ് ഹ്യുണ്ടായി മോഡലുകൾക്ക് പിൻ ചക്രത്തിന്റെ ഡ്രൈവ് ഷാഫ്റ്റിൽ തകരാറുള്ള ഘടകങ്ങളുണ്ടെന്ന് കണ്ടെത്തി.  2,156 യൂണിറ്റ് മസ്താങ് ഫോർഡ് മോഡലുകൾ ബ്രേക്ക് ഓയിൽ കുറയുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. ആൾട്ടിമ 2.0 ഉൾപ്പെടെ ഏകദേശം 1,100 യൂണിറ്റ് നിസാൻ മോഡലുകൾ റിയർ വ്യൂ ക്യാമറ യൂണിറ്റിലെ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി.

കൂടാതെ, 922 കിയ സെൽറ്റോസ് കോം‌പാക്റ്റ് സ്‌പോർട് യൂട്ടിലിറ്റി വാഹനങ്ങൾ അതിന്റെ എയർ ബാഗ് സിസ്റ്റത്തിലെ കേടായ ഭാഗങ്ങൾ കാരണം തിരിച്ചുവിളിക്കലിന് വിധേയമായിരുന്നു. അതേസമയം 49 ഹോണ്ട ഒഡീസി മിനിവാൻ യൂണിറ്റുകൾ തകരാറുള്ള എൻജിൻ ഭാഗങ്ങൾ കണ്ടെത്തി.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios