Asianet News MalayalamAsianet News Malayalam

ഹാച്ച്‌ബാക്കിന്‍റെ വിലയിൽ ഒരു എസ്‌യുവി! എട്ടുലക്ഷം രൂപയുള്ള ഈ മാരുതി കാറിന് വൻ വിൽപ്പന

ഒരു സബ് കോംപാക്ട് എസ്‌യുവിയുടെ അത്രയും ഇടം മാരുതി ഫ്രോങ്ക്സിനുണ്ട്. എന്നാൽ ഒരു പ്രീമിയം ഹാച്ച്ബാക്കിൻ്റെ അതേ വിലയാണ്. ഈ കാറിനെ ഇത്രയധികം ജനപ്രിയമാക്കുന്ന ഫ്രാങ്ക്‌സിൻ്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Sales report of Maruti Suzuki Fronx a SUV price with a hatchback
Author
First Published Sep 24, 2024, 1:48 PM IST | Last Updated Sep 24, 2024, 1:48 PM IST

ന്ത്യൻ വിപണിയിൽ എസ്‌യുവികൾക്കുള്ള ക്രേസ് വർധിച്ചുവരികയാണ്. ഇന്ത്യൻ ഉപഭോക്താക്കൾ പ്രത്യേകിച്ച് സബ്-കോംപാക്റ്റ് എസ്‌യുവി വാഹനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. ഈ വാഹനങ്ങളുടെ രൂപവും ഭാവവും എസ്‌യുവികൾ പോലെയാണെങ്കിലും വിലയുടെ കാര്യത്തിൽ ഹാച്ച്ബാക്കുകളേക്കാളും വിലയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, കുറഞ്ഞ വിലയിൽ ഒരു എസ്‌യുവിയുടെ അനുഭവം നൽകുന്ന ഒരു കാർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. ഉപഭോക്താക്കളുടെ ഈ ആവശ്യം മനസിലാക്കിക്കൊണ്ട്, 2023 ഏപ്രിലിൽ മാരുതി സുസുക്കി പുറത്തിറക്കിയ ഫ്രോങ്ക്സ് സബ്-കോംപാക്റ്റ് ക്രോസ്ഓവർ എസ്‌യുവി ആണത്. ഈ മോഡൽ ഇപ്പോൾ വിപണിയിൽ തരംഗം സൃഷ്‍ടിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് മാരുതി ഫ്രോങ്ക്സിന് ലഭിക്കുന്നത്. ആഗസ്റ്റ് മാസത്തിൽ, 12,387 യൂണിറ്റ് വിൽപ്പനയോടെ ടോപ്പ്-10 കാറുകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്താൻ ഈ എസ്‌യുവിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് വിൽപ്പനയിൽ രണ്ട് ശതമാനം വർധനവുണ്ടായി. ഒരു സബ് കോംപാക്ട് എസ്‌യുവിയുടെ അത്രയും ഇടം മാരുതി ഫ്രോങ്ക്സിനുണ്ട്. എന്നാൽ ഒരു പ്രീമിയം ഹാച്ച്ബാക്കിൻ്റെ അതേ വിലയാണ്. ഈ കാറിനെ ഇത്രയധികം ജനപ്രിയമാക്കുന്ന ഫ്രാങ്ക്‌സിൻ്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

എഞ്ചിനും സ്പെസിഫിക്കേഷനുകളും
100 bhp പവറും 148 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1-ലിറ്റർ ടർബോ-പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ, 90 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2-ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എന്നിവ ഉൾപ്പെടുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഫ്രോങ്ക്‌സിന് ലഭിക്കുന്നു. ആദ്യ എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ നൽകിയിട്ടുണ്ട്. രണ്ടാമത്തെ എഞ്ചിന് 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷൻ ഉണ്ട്. മാനുവൽ പെട്രോളിലും സിഎൻജിയിലും മാരുതി ഫ്രോങ്ക്സിൻ്റെ മൈലേജ് മികച്ചതാണ് . ഇതാ മൈലേജ് വിശദാംശങ്ങൾ

1-ലിറ്റർ എംടി: 21.5 കിമി
1-ലിറ്റർ എടി: 20.1 കിമി
1.2-ലിറ്റർ എംടി: 21.79 കിമി
1.2-ലിറ്റർ എഎംടി: 22.89 കിമി
1.2-ലിറ്റർ സിഎൻജി: 28.51 കിമി

മാരുതി ഫ്രോങ്‌ക്സിൻ്റെ സവിശേഷതകൾ:
സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, ഡെൽറ്റ+ (ഒ), സെറ്റ, ആൽഫ എന്നിങ്ങനെ ആറ് വേരിയൻ്റുകളിലായാണ് കമ്പനി മാരുതി ഫ്രോങ്ക്‌സിനെ വിൽക്കുന്നത്. സിഎൻജി പവർട്രെയിൻ സിഗ്മയിലും ഡെൽറ്റയിലും മാത്രമേ ലഭ്യമാകൂ. നിരവധി പുതിയ ഫീച്ചറുകളോടെയാണ് മാരുതി ഫ്രോങ്ക്സ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എസ്‌യുവിക്ക് വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള ഒമ്പത് ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉണ്ട്. ഇതിന് പുറമെ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹിൽ-ഹോൾഡ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ISOFIX ആങ്കറുകൾ, ഇബിഡി ഉള്ള എബിഎസ് തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.

വില എത്രയാണ്?
മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളിലും ഏഴ് മോണോടോൺ നിറങ്ങളിലുമാണ് കമ്പനി ഇത് വാഗ്ദാനം ചെയ്യുന്നത്. മാരുതി ഫ്രോങ്ക്സിൻ്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 7.51 ലക്ഷം രൂപയും ടോപ് വേരിയൻ്റിൻ്റെ എക്‌സ് ഷോറൂം വില 13.04 ലക്ഷം രൂപയുമാണ്. ഇന്ത്യൻ വിപണിയിൽ, ടാറ്റ നെക്‌സോൺ, കിയ സോണെറ്റ്, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV300, റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ് തുടങ്ങിയ കാറുകളുമായാണ് ഫ്രോങ്ക്സ് നേരിട്ട് മത്സരിക്കുന്നത്. ഫ്രോങ്ക്സിന്‍റെ ഇലക്ട്രിക് പതിപ്പിലും മാരുതി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഉടൻ തന്നെ അതിൻ്റെ ലോഞ്ച് പ്രഖ്യാപിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios