Asianet News MalayalamAsianet News Malayalam

വാങ്ങിയത് വെറും 599 പേർ‍മാത്രം! ക്ലച്ചുപിടിക്കാതെ ജിംനി വെന്‍റിലേറ്ററില്‍!

2024 സെപ്റ്റംബ‍ർ മാസത്തിലെ മാരുതി സുസുക്കി ജിംനിയുടെ വിൽപ്പന കണക്കുകൾ പുറത്ത്. വാഹനത്തിന്‍റെ മൊത്തം വിൽപ്പന വെറും 599 യൂണിറ്റ് മാത്രം

Sales decline reasons of Maruti Suzuki Jimny
Author
First Published Oct 15, 2024, 4:19 PM IST | Last Updated Oct 15, 2024, 4:19 PM IST

റെ പ്രതീക്ഷയോടെ വിപണിയിൽ അവതരിപ്പിച്ച മാരുതി സുസുക്കി ജിംനി വിൽപ്പനയിൽ ക്ലച്ചുപിടിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറേ മാസങ്ങളായി മാരുതി സുസുക്കി ജിംനിയുടെ വിൽപ്പന ദയനീയമാണെന്നാണാണ് പുറത്തുവരുന്ന വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കാറിന് പ്രതിമാസം ലക്ഷങ്ങളുടെ വിലക്കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് ശേഷവും ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നില്ല എന്നതാണ് ശ്രദ്ധേയം. 

2024 സെപ്റ്റംബറിൽ ജിംനിയുടെ മൊത്തം വിൽപ്പന വെറും 599 യൂണിറ്റായിരുന്നു എന്നാണ് കണക്കുകൾ. എന്നാൽ ഇത് 1.17 ശതമാനം പ്രതിമാസ വളർച്ചയാണ്. കാരണം ഓഗസ്റ്റിൽ 592 യൂണിറ്റുകൾ മാത്രമായിരുന്നു വിറ്റത്. ജിംനിയുടെ വിൽപ്പനയിലെ ഈ ദയനീയപ്രകടനം മാരുതി സുസുക്കിക്ക് തലവേദനയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.  കാരണം കോടിക്കണക്കിന് രൂപയാണ്  ജിംനിയുടെ ഗവേഷണ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കായി മാരുതി സുസുക്കി നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ പ്രതിമാസം 5,000 യൂണിറ്റ് വിൽപ്പന ആസൂത്രണം ചെയ്തായിരുന്നു ജിംനിയുടെ വരവ്. എന്നാൽ മഹീന്ദ്ര ഥാർ ആ പ്രതീക്ഷകളെ തച്ചുടച്ചുവെന്നുവണം കരുതാൻ. 

ഓഫ്റോഡര്‍ എസ്‌യുവി വിപണി പിടിച്ചടക്കാനെത്തിയ ജിംനി പിന്നിലായിപ്പോകാൻ നിരവധി കാരണങ്ങൾ ഉണ്ട്. ഡിസൈന്‍, പെര്‍ഫോമന്‍സ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളുന്നു. എതിരാളികളെ അപേക്ഷിച്ച് ജിംനി പിന്നിലായിപ്പോകാനുള്ള ഒരു പ്രധാന കാരണം ഇതിന്‍റെ റോഡ് പ്രസന്‍സാണ്. അഗ്രസീവും പരുക്കനുമായ ലുക്കിലുള്ള കുറവ് ജിംനിയെ ബാധിച്ചുവെന്നാണ്ൻ പല മാരുതി ആരധകരും കരുതുന്നത്. മാത്രമല്ല, എതിരാളികളെ അപേക്ഷിച്ച് ജിംനിക്ക് ഗ്രൗണ്ട് ക്ലിയറന്‍സും കുറവാണെന്നതും പ്രശ്‍നമാണ്. 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത് എന്നതും ഒരു പോരായ്‍മയാണ്. ഇക്കാര്യത്തിൽ എതിരാളികൾ കൂടുതല്‍ ശക്തമായ ഓഫ്-റോഡറുകളാണ് എന്നത് ജിംനിയെ പിന്നിലാക്കുന്നു. വിലയിലെ കൂടുതലും ജിംനിക്ക് വിനയയെന്ന് കരുതുന്നവ‍ർ ഉണ്ട്. എന്നാൽ പ്രതിമാസം ലക്ഷങ്ങളുടെ വിലക്കിഴിവുകൾ വാഗ്‍ദാനം ചെയ്‍തിട്ടും വിൽപ്പന മെച്ചപ്പെടാത്തത് പലരെയും അമ്പരപ്പിക്കുന്നുമുണ്ട്. 

ജിംനിയുടെ പ്രത്യേകതകൾ
1.5 ലിറ്റർ ഫോർ സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ഇത് പരമാവധി 105 എച്ച്പി പവർ ഔട്ട്പുട്ടും 134 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്‍മിൽൻ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ഓആർവിഎമ്മുകൾ, വാഷറുള്ള ഫ്രണ്ട് ആൻഡ് റിയർ വൈപ്പറുകൾ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, ഡ്രൈവർ സൈഡ് പവർ വിൻഡോ ഓട്ടോ അപ്/ഡൗൺ പിഞ്ച് ഗാർഡ്, റിക്ലൈനിംഗ് ഫ്രണ്ട് സീറ്റുകൾ, മൗണ്ടഡ് കൺട്രോൾ ഉള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടിഎഫ്‍ടി കളർ ഡിസ്‌പ്ലേ, പിൻസീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, മുന്നിലും പിന്നിലും വെൽഡ് ചെയ്‍ത ടോ ഹുക്കുകൾ തുടങ്ങിയവ നൽകിയിരിക്കുന്നു.

ഇതിന് സ്റ്റീൽ വീലുകൾ, ഡ്രിപ്പ് റെയിലുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയുണ്ട്. ആൽഫ ഗ്രേഡ് അലോയ് വീലുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, വാഷറുള്ള എൽഇഡി ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഇരുണ്ട പച്ച ഗ്ലാസ്, പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ലെതർ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒമ്പത് ഇഞ്ച് സ്‍മാർട്ട് പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആർക്കാമിസ് സറൗണ്ട് സൗണ്ടും ലഭ്യമാണ്.

സുരക്ഷയ്ക്കായി, സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഇബിഡി ഉള്ള ആൻ്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, സൈഡ്-ഇംപാക്ട് ഡോർ ബീമുകൾ, എഞ്ചിൻ എന്നിവയുണ്ട്. ഇമോബിലൈസർ, ത്രീ പോയിൻ്റ് എമർജൻസി ലോക്കിംഗ് റിട്രാക്ടർ സീറ്റ്ബെൽറ്റ് തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios