പുതിയ മോഡലുമായി എന്‍ഫീല്‍ഡ്, പേരിന് അപേക്ഷ നല്‍കി

ഷോട്ട്ഗൺ എന്ന പുതിയ പേരിനായി ട്രേഡ്‍മാർക്ക് അപേക്ഷ ഫയൽ ചെയ്‍തിരിക്കുകയാണ് റോയൽ എൻഫീൽഡ്

Royal Enfield Shotgun name patent application

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യൻ വിപണിക്കായി പുതിയ മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഷോട്ട്ഗൺ എന്ന പുതിയ പേരിനായി ട്രേഡ്‍മാർക്ക് അപേക്ഷ ഫയൽ ചെയ്‍തിരിക്കുകയാണ് റോയൽ എൻഫീൽഡ് എന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പേര് ഏത് മോഡലിനു വേണ്ടിയായിരിക്കും ഉപയോഗിക്കുക എന്നാണ് ഇപ്പോള്‍ വാഹനലോകം ഉറ്റുനോക്കുന്നത്. കമ്പനി രണ്ട് 650 സിസി മോട്ടോർ‌സൈക്കിളുകൾ‌ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അവയിലൊന്ന് താഴ്ന്ന സ്ലംഗ് ക്രൂയിസറും മറ്റൊന്ന് പരമ്പരാഗത മോട്ടോർ‌സൈക്കിളുമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ രണ്ട് മോട്ടോർസൈക്കിളുകളിൽ ഒന്നിനായി ‘ഷോട്ട്ഗൺ’ പേര് ഉപയോഗിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 650 സിസി ക്രൂയിസറിന് മെറ്റിയർ 650 എന്ന് നാമകരണം ചെയ്യുമെന്നും മറ്റൊന്ന് ക്ലാസിക് 650 -യുടെ ആദ്യകാല പ്രോട്ടോടൈപ്പ് ആയിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കോണ്ടിനെന്റൽ GT 650, ഇന്റർസെപ്റ്റർ 650 എന്നിവയിൽ ഡ്യൂട്ടി ചെയ്യുന്ന അതേ 648 സിസി, എയർ / ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ഈ രണ്ട് RE 650 മോട്ടോർസൈക്കിളുകളും ഉപയോഗിക്കും. ഈ പവർപ്ലാന്റ് 47.65 bhp കരുത്തും, 52 Nm torque ഉം പുറപ്പെടുവിക്കും. ആറ് സ്പീഡ് ഗിയർ‌ബോക്സുമായി എഞ്ചിൻ ജോടിയാകുന്നു. ചെലവ് ലാഭിക്കുന്നതിനായി ഈ 650 സിസി ബൈക്കുകൾ കോണ്ടിനെന്റൽ GT, ഇന്റർസെപ്റ്റർ എന്നിവയുമായി മറ്റ് പല ഘടകങ്ങളും പങ്കിടും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios