ഒരു ബുള്ളറ്റ് വാങ്ങൂ ഓടിക്കൂ, വേണ്ടെങ്കില്‍ കമ്പനിക്ക് തന്നെ വിൽക്കൂ! 77 ശതമാനം വിലയും കിട്ടും!

ഉപഭോക്താക്കൾക്ക് സുഗമവും തടസമില്ലാത്തതുമായ ഉടമസ്ഥാവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രോഗ്രാം അവതരിപ്പിക്കുന്നത് എന്ന് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു.

Royal Enfield launches assured buyback scheme prn

ഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ലോഞ്ച് ചെയ്യുന്നതായി ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് സുഗമവും തടസ്സമില്ലാത്തതുമായ ഉടമസ്ഥാവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രോഗ്രാം അവതരിപ്പിക്കുന്നത് എന്ന് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു.

ഒടിഒ ക്യാപിറ്റലിനൊപ്പം അവതരിപ്പിക്കുന്ന ഈ അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ഉപഭോക്താവിന് തടസ്സരഹിതമായ അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ നീളുന്ന ഫ്ലെക്സിബിൾ കാലാവധി ഓപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നു. 45 ശതമാനം വരെ കുറഞ്ഞ ഇഎംഐകൾ, മോട്ടോർസൈക്കിളിന്റെ കാലാവധിയെ ആശ്രയിച്ച് 77 ശതമാനം വരെ ബൈബാക്ക് വാല്യു, ഒപ്പം ക്യാഷ്ബാക്ക് ഇൻസെന്റീവും കാലാവധിയുടെ അവസാനം ലഭിക്കുന്ന വിധമാണ് റോയൽ എൻഫീൽഡ് അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടുദിവസം കൊണ്ട് വിറ്റത് ആയിരത്തിലധികം ബൈക്കുകള്‍, ഹാര്‍ലി ഹീറോയാ ഹീറോ!

അഷ്വേർഡ് ബൈബാക്ക് കാലാവധി അവസാനിക്കുമ്പോൾ, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ഒന്നിലധികം ഓപ്ഷനുകളും ഉണ്ടാകും. ഒരു പുതിയ റോയൽ എൻഫീൽഡ് ബൈക്കിനായി മോട്ടോർസൈക്കിൾ ട്രേഡ് ചെയ്യാനും ഇതിലൂടെ സാധിക്കും. ഇനി അതേ ബൈക്ക് തന്നെ മതിയെങ്കിലും പ്ലാൻ മുന്നോട്ട് കൊണ്ടുപോവാം. ഇനി കമ്പനിക്ക് തന്നെ വാഹനം വില്‍ക്കാനും അവസരമുണ്ട്. കണ്ടീഷൻ അനുസരിച്ച് 77 ശതമാനം വരെ ബൈ ബാക്ക് മൂല്യവും ലഭിക്കും. പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താവിന്റെ ഏറ്റവും വലിയ നേട്ടം അവരുടെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിന്റെ ഗ്യാരണ്ടീഡ് ബൈബാക്ക് മൂല്യത്തോടൊപ്പം കുറഞ്ഞ പ്രതിമാസ ഇഎംഐകള്‍ ആണെന്നും കമ്പനി പറയുന്നു. 

ഈ പ്രോഗ്രാം രാജ്യത്തെ 12 നഗരങ്ങളിലെ ഡീലർഷിപ്പുകളിൽ നിലവില്‍ ലഭ്യമാണ്. ദില്ലി, ഗാസിയാബാദ്, നോയിഡ, ലഖ്‍നൌ, ജയ്പൂർ, ഭോപ്പാൽ, ഇൻഡോർ, അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയവയാണ് ആ 12 നഗരങ്ങള്‍. സമീപഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ബ്രാൻഡിന്റെ കൺസ്യൂമർ എക്‌സ്‌പീരിയൻസ് പ്രോഗ്രാമിന് കീഴിൽ ആരംഭിച്ച ഈ സംരംഭം ഇന്ത്യയിലെ മിഡ്-സൈസ് മോട്ടോർസൈക്കിൾ വിഭാഗത്തെ കൂടുതൽ വളർത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ഉപഭോക്താവിന് തടസരഹിതമായ ഉടമസ്ഥാവകാശമാണ് വാഗ്ദാനം ചെയ്യുന്നതെന്നും പ്രവേശനക്ഷമത വർധിപ്പിക്കുകയും റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിലേക്കുള്ള നവീകരണം ലഘൂകരിക്കുകയും ചെയ്യുന്നതിനും ഇത് സഹായിക്കുമെന്നും കമ്പനി പറയുന്നു.

“ഞങ്ങൾ എപ്പോഴും ഉപഭോക്താവിന് മുൻഗണന നൽകുന്നു. മോട്ടോർസൈക്കിൾ സങ്കൽപ്പത്തിന്റെയും വികസനത്തിന്റെയും ഘട്ടം മുതൽ, സ്റ്റോറിലും ഇൻ-ഉപയോഗത്തിലും ഉപഭോക്തൃ അനുഭവം രൂപകൽപ്പന ചെയ്യുന്നതിനുള്ള എല്ലാ വഴികളിലും, ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് സൃഷ്ടിക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നു" ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ട് റോയൽ എൻഫീൽഡ് സിഇഒ ബി ഗോവിന്ദരാജൻ പറഞ്ഞു. 

മോട്ടോർ സൈക്കിൾ ഉടമസ്ഥത കൂടുതൽ തടസ്സമില്ലാത്തതും കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും സാധ്യതയുള്ള റൈഡർമാർക്ക് കൂടുതൽ രസകരവുമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം കാണിക്കുന്നുവെന്നും  ഗോവിന്ദരാജൻ പറഞ്ഞു. നൂതമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്ന ഈ പ്രോഗ്രാം ഉപഭോക്താക്കൾക്ക് പൂർണ്ണമായ മനസ്സമാധാനത്തിനായുള്ള വാഗ്ദാനമായാണ് രൂപകൽപ്പന ചെയ്‍തിരിക്കുന്നതെന്നും അതിനാൽ അവർക്ക് റോയൽ എൻഫീൽഡിനൊപ്പം ശുദ്ധമായ മോട്ടോർസൈക്കിൾ അനുഭവം ആസ്വദിക്കാനാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios