മൂന്നുവര്‍ഷം കൊണ്ട് ഈ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ അതിവേഗ വര്‍ദ്ധനവ്

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റോഡപകടങ്ങൾ മൂലം ഈ സംസ്ഥാനത്ത് 2,000-ത്തിലധികം മരണങ്ങൾ ഉണ്ടായതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Road accident deaths in Maharashtra surge by over 2,000 in three years prn

ഴിഞ്ഞ മൂന്ന് വർഷത്തിനിടെ മഹാരാഷ്ട്രയിൽ റോഡപകട മരണങ്ങളിൽ അതിവേഗം വർധനയുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റോഡപകടങ്ങൾ മൂലം സംസ്ഥാനത്ത് 2,000-ത്തിലധികം മരണങ്ങൾ ഉണ്ടായതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  2020-ൽ കോവിഡ് -19 പാൻഡെമിക് മൂലം ലോക്ക്ഡൗണിന്‍റെ ഭാഗമായി വാഹനഗതാഗതം നിയന്ത്രിച്ചതിനാൽ സംസ്ഥാനം റോഡപകടങ്ങളിലും അതുമായി ബന്ധപ്പെട്ട മരണങ്ങും കുറഞ്ഞിരുന്നവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ലോക്ക്ഡൗൺ ക്രമേണ പിൻവലിച്ചതിനാൽ, 2021 ൽ റോഡപകടങ്ങളുടെ എണ്ണം വർദ്ധിക്കുകയും 2022 ൽ ഈ പ്രവണത തുടരുകയും ചെയ്‍തു എന്നമാണ് റിപ്പോര്‍ട്ടുകള്‍.  

2022-ൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ 14,883 പേർ മരിച്ചതായി റിപ്പോർട്ട് അവകാശപ്പെടുന്നു. 2019-ൽ രജിസ്റ്റർ ചെയ്‍ത 12,788 മരണങ്ങളെ അപേക്ഷിച്ച് 2,095 ആളുകളുടെ വർദ്ധനവ്. മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ 2022-ൽ ഇത്തരം മരണങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട് അവകാശപ്പെടുന്നു. 2022-ൽ മഹാരാഷ്ട്രയിൽ ആകെ 33,069 റോഡപകടങ്ങളാണ് രജിസ്റ്റർ ചെയ്‍തതെങ്കിൽ 2019-ൽ ഇത് 32,925 ആയിരുന്നു.

2019-നെ അപേക്ഷിച്ച് 2022-ൽ റോഡപകടങ്ങളുടെ എണ്ണത്തിൽ 0.44 ശതമാനം വർധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. മരണനിരക്ക് 16.38 ശതമാനം വർധിച്ചു. എന്നിരുന്നാലും, ഈ കാലയളവിൽ രജിസ്റ്റർ ചെയ്‍ത റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 28,628 ൽ നിന്ന് 27,218 ആയി കുറഞ്ഞു.

ലോക്ക്ഡൗൺ കാരണം വാഹനങ്ങള്‍ നിരത്തിലിറങ്ങിയതിന്‍റെ കുറവു കാരണം 2020-ൽ സംസ്ഥാനം റോഡപകടങ്ങളും അനുബന്ധ മരണങ്ങളും കുറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ 2021-ൽ ഈ എണ്ണം വർദ്ധിച്ചു. 2022-ലും ഈ പ്രവണത തുടർന്നു. 2020-ൽ 24,971-ൽ നിന്ന് 2022-ൽ 8,098 റോഡ് അപകട കേസുകളും 2021-ൽ 29,477-ൽ നിന്ന് 3,592-ഉം ഉയർന്നതായി റിപ്പോർട്ട് അവകാശപ്പെടുന്നു.

മഹാരാഷ്ട്ര ഹൈവേ പോലീസിന്റെ 2021ലെ റോഡപകട സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത് അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കൽ, റെഡ് ലൈറ്റ് മറികടക്കല്‍, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കല്‍, ഹെൽമെറ്റ് ഒഴിവാക്കൽ, ലെയ്ൻ ഡ്രൈവിംഗ് പാലിക്കാതിരിക്കൽ, വലതുവശത്ത് നിന്നോ സൂചന നൽകാതെയോ ഓവർടേക്ക് ചെയ്യൽ, തെറ്റായ സൈഡ് ഡ്രൈവിംഗും റോഡ് അപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ ചിലതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൈവേകൾ വിശാലവും സുഗമവും മികച്ചതുമായി മാറിയെന്നും എന്നാൽ ഹൈവേകളിൽ ഡ്രൈവർമാർ അമിതവേഗതയിലാണെന്നും ആര്‍ടിഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios