ഹോ, എന്താണ് സംഭവിക്കുന്നത്?! മാരുതിയെയും മലര്‍ത്തിയടിച്ച് ഈ കൊച്ചു പയ്യൻ!
വിവിധ കണക്കുകൾ പരിശോധിച്ചാൽ, കഴിഞ്ഞ മാസത്തെ വിൽപ്പന ചാര്‍ട്ടിൽ മാരുതി സുസുക്കിയുടെ XL6 ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ് റെനോ ട്രൈബര്‍. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ടോപ്പ്-10 ലിസ്റ്റിലെ എട്ടാം സ്ഥാനത്തുള്ള റെനോ ട്രൈബർ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ കാർ വിപണിയിൽ എസ്‌യുവി കാറുകളോടുള്ള ഭ്രമം വർദ്ധിച്ചുവരികയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യത്തെ പല കാർ നിർമ്മാതാക്കളും പുതിയ ഏഴ് സീറ്റർ കാറുകൾ നിർമ്മിക്കുന്നത്. 2023 ഫെബ്രുവരിയിൽ റെനോ ട്രൈബർ ഈ വിഭാഗത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ കഴിഞ്ഞ മാസം 7 സീറ്റർ സെഗ്‌മെന്റിൽ രണ്ട് മാരുതി സുസുക്കി കാറുകളുടെ ആധിപത്യം കുറഞ്ഞു.
കണക്കുകൾ പരിശോധിച്ചാൽ, കഴിഞ്ഞ മാസത്തെ വിൽപ്പന ചാര്‍ട്ടിൽ മാരുതി സുസുക്കിയുടെ XL6 ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ് റെനോ ട്രൈബര്‍. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ടോപ്പ്-10 ലിസ്റ്റിലെ എട്ടാം സ്ഥാനത്തുള്ള റെനോ ട്രൈബർ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. മുൻ വര്‍ഷങ്ങളെ 27 ശതമാനം വാർഷിക വളർച്ചയാണ് ഈ വാഹനത്തിന് ലഭിച്ചത്.
രാജ്യത്തെ എംപിവി സെഗമെന്‍റില്‍ ഇന്നോവയെന്ന വല്ല്യേട്ടനെ വിറപ്പിച്ച ഒരു കൊച്ചുപയ്യനാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ ട്രൈബര്‍. കമ്പനിയുടെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായ ട്രൈബറിനെ 2019-ഓഗസ്റ്റിലാണ് എംപിവി ശ്രേണിയിലേക്ക് റെനോ അവതരിപ്പിക്കുന്നത്. ബിഎസ്4 പെട്രോള്‍ എഞ്ചിനിലായിരുന്ന ട്രൈബറിനെ ആദ്യം കമ്പനി അവതരിപ്പിക്കുന്നത്. 2020 ജനുവരിയില്‍ വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വില തന്നെയായിരുന്നു പ്രധാന പ്രത്യേകത.
ലൈവ് ഹിന്ദുസ്ഥാന്റെ വാർത്തകൾ അനുസരിച്ച്, കഴിഞ്ഞ മാസം 2,108 യൂണിറ്റ് മാരുതി സുസുക്കി xl6 XL6 വിറ്റു. 2022 ഫെബ്രുവരിയിൽ ഇത് 3,304 യൂണിറ്റായിരുന്നു. അതായത്, 36 ശതമാനം നെഗറ്റീവ് വാർഷിക വളർച്ചയോടെ XL6-ന്റെ 1,196 യൂണിറ്റുകൾ കുറവ് വിറ്റു. അതേസമയം, റെനോ ട്രൈബർ കഴിഞ്ഞ മാസം 3,056 യൂണിറ്റുകൾ വിറ്റു. 2022 ഫെബ്രുവരിയിൽ ഇത് 2,397 യൂണിറ്റായിരുന്നു. അതായത് 27 ശതമാനം വാർഷിക വളർച്ചയോടെ 659 യൂണിറ്റുകൾ കൂടുതല്‍ വിറ്റു. അതേസമയം, XL6-ഉം ട്രൈബറും തമ്മിൽ 948 യൂണിറ്റുകളുടെ വ്യത്യാസമുണ്ട്. വിപണിയിൽ ട്രൈബറിന് എക്‌സ്‌എൽ6-നേക്കാൾ ഡിമാൻഡ് കൂടുതലാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
സ്കോർപിയോ, മാരുതി സുസുക്കി എർട്ടിഗ എന്നിവയെക്കാൾ മുന്നിൽ ഫിനിഷ് ചെയ്തതിനാൽ 2023 ഫെബ്രുവരി മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സെവൻ സീറ്റർ മഹീന്ദ്ര ബൊലേറോ ആയിരുന്നു. 2023 ഫെബ്രുവരി മാസത്തിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ബൊലേറോ ഏഴ് സീറ്റർ വിൽപ്പന ചാർട്ടുകളിൽ ഒന്നാമതെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11,045 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഇത്തവണ മൊത്തം 9,782 യൂണിറ്റുകൾ വിറ്റഴിച്ചു. 11 ശതമാനം നെഗറ്റീവ് വളർച്ച. മഹീന്ദ്ര സ്കോർപിയോ, മാരുതി സുസുക്കി എർട്ടിഗ എന്നിവരെ മറികടന്ന് ബൊലേറോ കഴിഞ്ഞ മാസം റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി.
ഫ്രഞ്ച് കമ്പനിയുടെ ഈ ജനപ്രിയ മോഡലിനെ ഏഴ് സീറ്ററാക്കി ഇന്ത്യയില്‍ വില്‍ക്കാൻ ജാപ്പനീസ് ഭീമൻ!
2022 ഫെബ്രുവരിയിലെ 2,610 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 6,950 യൂണിറ്റ് വിൽപ്പനയാണ് സ്കോർപിയോ നേടിയത്. പുതിയ തലമുറ സ്‌കോർപിയോ എൻ, സ്‌കോർപിയോ ക്ലാസിക് എന്നിവയുടെ വരവ് കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപ്പന വർധിപ്പിക്കുന്നതിന് ശരിക്കും സഹായിച്ചു, കാരണം ഈ ശ്രേണി ആദ്യ പത്തിനുള്ളിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി.
44 ശതമാനം നെഗറ്റീവ് വോളിയം വളർച്ചയോടെ മാരുതി സുസുക്കി എർട്ടിഗ 2022 ലെ ഇതേ കാലയളവിൽ 11,649 യൂണിറ്റുകളിൽ നിന്ന് 6,472 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. 22 ശതമാനം വർധനയോടെ 5,109 യൂണിറ്റുകളിൽ നിന്ന് 6,248 യൂണിറ്റുകളുമായി കിയ ഇന്ത്യയുടെ കാരെൻസ് നാലാം സ്ഥാനത്താണ്.
ഇതാ വിശദമായ വില്‍പ്പന കണക്കുകള്‍ - ഫെബ്രുവരി 2023 വിൽപ്പന, ഫെബ്രുവരി 2022 വിൽപ്പന എന്ന ക്രമത്തില്‍
1. മഹീന്ദ്ര ബൊലേറോ (-11%) 9,782 11,045
2. മഹീന്ദ്ര സ്കോർപിയോ (166%) 6,950 2,610
3. മാരുതി സുസുക്കി എർട്ടിഗ (-44%) 6,472 11,649
4. കിയ കാരൻസ് (22%) 6,248 5,109
5. മഹീന്ദ്ര XUV700 (9%) 4,505 4,138
6. ടൊയോട്ട ഇന്നോവ ക്രിസ്റ്റ (-3%) 4,169 4,318
7. ടൊയോട്ട ഫോർച്യൂണർ (85%) 3,426 1,848
8. റെനോ ട്രൈബർ (27%) 3,056 2,397
9. മാരുതി സുസുക്കി XL6 (-36%) 2,108 3,304
10. ഹ്യുണ്ടായ് അൽകാസർ (-38%) 1,559 2,516
മഹീന്ദ്ര XUV700 ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ സെവൻ സീറ്ററായിരുന്നു. 4,138 യൂണിറ്റുകളിൽ നിന്ന് ഒമ്പത് ശതമാനം വളർച്ചയോടെ , ആഭ്യന്തരമായി 4,505 യൂണിറ്റുകൾ രജിസ്റ്റർ ചെയ്‍തു. പട്ടികയുടെ രണ്ടാം പകുതിയിൽ, ടൊയോട്ടയുടെ ഇന്നോവ ശ്രേണി 2022 ഫെബ്രുവരിയിൽ 4,318 യൂണിറ്റുകളിൽ നിന്ന് 4,169 യൂണിറ്റുകൾ രേഖപ്പെടുത്തി, 2022 ഫെബ്രുവരിയിലെ വിൽപ്പനയിൽ 3 ശതമാനം ഇടിവുണ്ടായി. ഫോർച്യൂണർ ഫുൾ സൈസ് എസ്‌യുവി ഏഴാം സ്ഥാനത്താണ്. ഹ്യൂണ്ടായ് അൽകാസർ മൂന്ന്-വരി മിഡ്‌സൈസ് എസ്‌യുവി, പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ 2,516 യൂണിറ്റുകളിൽ നിന്ന് 1,559 യൂണിറ്റുകളുമായി ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടി.